ഒരു ലവ് മണക്കുന്നുണ്ടല്ലോ. ”
“യ്യേ അങ്ങനെ ഒന്നും ഇല്ലാ.”
അതും പറഞ്ഞു പുറത്തെ കാഴ്ചാകൾ കണ്ടു ഇരുന്നു കാർത്തിക.
വൈകുന്നേരം ഡ്യൂട്ടി ഒക്കെ കഴിഞ്ഞു വീട്ടിൽ വന്നു കുളിച്ചു ഫ്രഷ് ആയ ശേഷം.
വീട്ടിലേക് വിളിച്ചു.
“ഹലോ അമ്മേ.”
“ആ മോളെ എങ്ങനെ ഉണ്ട്.”
“എന്താണ് അമ്മേ എനിക്ക് ഇവിടെ സുഖം തന്നെയാ.
അച്ഛൻ എന്ത്യേ?”
“നിന്റെ പുന്നാര അനിയത്തി യേ കൊണ്ട് ഹോസ്പിറ്റൽ പോയേക്കുവാ.”
“അയ്യോ എന്ത് പറ്റി?”
“എന്ത് പറ്റാൻ.
കോളേജ് കാരട്ടെ കോംപറ്റീഷനിൽ പങ്കെടുത്തു.
തട്ടും കൊണ്ട് ആണ് വന്നേ.
ഇപ്പൊ ഹോസ്പിറ്റൽ പോയിട്ട് ഉണ്ട്.
കുഴപ്പം ഒന്നും ഇല്ലാടി.”
“ഉം.
വന്നു കഴിയുമ്പോൾ വിളിക്കാൻ പറയാട്ടോ അവളോട്.”
“പറയാം.”
കാർത്തിക ഫോൺ വെച്ച് പിന്നെ സ്റ്റെല്ല യെയും ഒന്ന് വിളിച്ചു പിന്നീട് അവളുടേതായ നിമിഷങ്ങളിലെക് പോയി.
അപ്പോഴാണ് അവൾ ഓർത്തെ വ്യാഴാഴ്ച താൻ ചോട്ടായെ കാണാൻ പോകുന്ന കാര്യം.
“ഏത് വേഷം ഞാൻ ധരിക്കും?
അവന് ഏതാ ഇഷ്ടം?
കേരള സാരി ഉടുത്താൽ അവന് ഇഷ്ട്ടഅം ഒക്കെ ആകും പക്ഷേ ബാക്കി ഉള്ളവർ തങ്ങളെ നോക്കുന്നത് പ്രൈവസി പോകും.
ഏതെങ്കിലും സാധ വേഷം മതി.
അല്ലാ കാർത്തിക അധികം പരിചയം ഇല്ലാത്ത അവന് വേണ്ടി നീ എന്താടി ഇങ്ങനെ.
എനിക്ക് അവനെ ഇഷ്ടം ആണ്.
അവനെ പ്രൊപ്പോസ് ചെയ്തല്ലോ?
വേണ്ടാ. ചിലപ്പോ അവൻ നോ പറഞ്ഞാൽ മൊത്തം കൈയിൽ നിന്ന് പോകും.