അവന്റെ പെരുമാറ്റം ഒക്കെ അവൾ വീണ്ടും ഓർത്ത് എടുത്തു.
“അവന്റെ മുഖവും കണ്ണുകളും തന്റെ മനസിൽ നിന്ന് പോകാത്തത് എന്താണ്.
എവിടേയോ എന്നെ വിട്ട് പോകാത്ത ഒരു ആകർഷണം പോലെ.
ഇതിന് മുൻപ് ഞങ്ങൾ കണ്ടിട്ട് ഉണ്ടാകുമോ. ഇല്ലാ അങ്ങനെ വരാൻ ചാൻസ് ഇല്ലാ.”
ഇതെല്ലാം മനസ്സിൽ പറഞ്ഞു കൊണ്ട് ഇരുന്നോപെഴുകും.
കാർത്തികയുടെ മൊബൈൽ അടിച്ചു. ലക്ഷ്മി ആയിരുന്നു വരാൻ പറഞ്.
അവൾ തലയിൽ തൊപ്പി വെച്ച് മുറിയിൽ നിന്ന് ഇറങ്ങി അവരുടെ കൂടെ വണ്ടിയിൽ കയറി.
വണ്ടി നീങ്ങി.
ലക്ഷ്മി പറഞ്ഞു തുടങ്ങി.
“എന്താണ് മേഡം ഇന്ന് ലേറ്റ് ആയെ?”
“ഞാൻ റാണയെ കണ്ടു അവന്റെ കോട്ടയിൽ പോയി തന്നെ.”
അപ്പോഴേക്കും ഓടിച്ചു കൊണ്ട് ഇരുന്ന പോലീസ് കാരന്റെ നോട്ടം വരെ തന്റെ മുഖത്ത് വന്നു.
അവർക്ക് വിശ്യസഅം വന്നില്ല എന്ന് തോന്നിയപോലെ തന്റെ മൊബൈൽ എടുത്ത വീഡിയോ ഒക്കെ കാണിച്ചു കൊടുത്തു.
“ഇത് എങ്ങനെ മേഡം.
മേഡം അവിടെ പോയോ?”
“പോയി. തിരിച്ചും വന്നു.
നിങ്ങൾ അല്ലെ പറഞ്ഞെ അവിടെ പോയ ഒരു പോലീസ് കാരും തിരിച്ചു വന്നിട്ട് ഇല്ലാന്ന്. ദേ ഈ കാർത്തിക ips തിരിച്ചു വന്നിരിക്കുന്നു.”
“എങ്ങനെ മേഡം തിരിച്ചു വന്നു.”
“ഒരാൾ എന്നെ സഹായിച്ചു.”
“ആര്?”
അവരുടെ ആകാംഷ യിൽ കാർത്തികയെ നോക്കി ഇരുന്നു.
“ലക്ഷ്മി ചേച്ചി ഞാൻ പറയാറില്ലേ ഒരു ചോട്ടാ ബെട്ട അവൻ എന്നെ കൂൾ ആയി ഇറക്കി കൊണ്ട് വന്നു അതും സാകിർ ന്റെ മുന്നിലൂടെ ഒരു പ്രൊസ്ടിട്ട്ട് ന്റെ രൂപത്തിൽ.”
“എന്നാ അവനോട് ചോദിച്ചു അവിടത്തെ കാര്യങ്ങൾ അറിയാല്ലോ.”
“ഇല്ലാ അവന് അവിടെ വെറും ജോലിക്ക് പോകുന്നതാ. ഒന്നും അറിയില്ല. പക്ഷേ ബുദ്ധി ഉണ്ട്.”
“എന്താ മേഡം.