അവനും തന്നോട് ഒരു പ്രണയം ഉണ്ട് എന്ന് തോന്നുന്നു.
അല്ലാ ഇത്രയും ബുദ്ധി ഉള്ള അവന് ഈ ജോലി മാത്രം ആണോ കിട്ടിയുള്ളൂ.
അല്ലാ ഞാൻ എന്തിനാ അങ്ങനെ ആലോചിക്കുന്നെ. പഠിച്ചു ഡിക്ടറേറ്റ് വാങ്ങിയ രാഷ്ട്രീയകാരും ഉദോഗസ്ഥരും ഇവന്റെ പണി അല്ലെ ചെയ്യുന്നേ.
ഇവന് അഡ്രസ്സ് ഇല്ലാതെ കാക്കുന്നു അവർ അഡ്രസ്സ് വെച്ച് പരോഷം ആയി.”
ഇതെല്ലാം പറഞ്ഞു അവൾ ആദ്യം ആയി തന്റെ പ്രണയം നാഥാർ തന്നാ ആ സാരി അഴിച് മടക്കി നീറ്റു ആക്കി തന്റെ ഡ്രസ്സ് കൾ വെക്കുന്ന അലമാരയിൽ തന്നെ അതിന് സ്ഥാനം കൊടുത്തു എന്നിട്ട് പറഞ്ഞു.
“അടിച്ചു മാറ്റിയ സാധനം ആയാലും എന്റെ മനസ്സ് ആഗ്രഹിച്ചു പോയ നിന്റെ സമ്മാനം അല്ലെ.
എനിക്ക് നിന്നെ നല്ല വെക്തി ആകാൻ കഴിയും.”
അത് പറഞ്ഞു അലമാര അടച്ചു.
ഒരു ടാർക്കി എടുത്തു കുളിക്കാൻ കയറി.
കുളികുമ്പോൾ ഒക്കെ അവളുടെ സകല ചിന്തകളും അവന്റെ സൈക്കിളിന്റെ പുറകിൽ ഉള്ള ഇരുപ്പിനെയും അവന്റെ ഒപ്പം ഉള്ള നിമിഷങ്ങൾ ആയിരുന്നു.
കുളി കഴിഞ്ഞു പുറത്ത് വന്നു ക്ലോക്കിലെക് നോക്കിയപ്പോൾ സമയം അങ്ങ് കടന്നു പോയിരിക്കുന്നു.
തല്ലിപെടടച്ചു യൂണിഫോം ഇട്ട് താഴേക്ക് ഓടി അവിടെ സാരധി വന്നു കിടക്കുന്നുണ്ടായിരുന്നു.
“ഇന്ന് എന്നാ മേഡം ലേറ്റ് ആയെ.”
“വേഗം സ്റ്റേഷൻ ലേക്ക് വിട് ”
കാർത്തിക സ്റ്റേഷൻ ൽ എത്തിയപ്പോൾ അവിടെ ഉള്ളവർക്ക് എല്ലാം അശ്ചാരത്തോടെ നോക്കി കാരണം ആദ്യം ആയി ആയിരുന്നു അവൾ സ്റ്റേഷനിൽ കൃത്യം ടൈം ൽ അല്ലാതെ വന്നത്.
തന്റെ റൂമിൽ ചെന്ന് ആ കസേര യിൽ ഇരുന്നു.
അപ്പോഴേക്കും ലക്ഷ്മി അങ്ങോട്ട് വന്നു.
സല്യൂട്ട് അടിച്ച ശേഷം.
“എന്താ മം ഇന്ന് ലേറ്റ് ആയെ.”
“യേ.
നമുക്ക് ഒരു പെട്രോൾങ്ങിനു പോകാം അവരെയും വിളിച്ചോ.”
“ഹം മം.
അല്ലാ മേഡം ലേറ്റ് ആയത്.”
“പറയടോ.”
ലക്ഷ്മി മുറിയിൽ നിന്ന് ഇറങ്ങി പോയി.
കാർത്തിക അവന്റെ ഓർമയിലേക് പോയി.