“അച്ഛനെയും അമ്മയെയും ഇട്ടേച് ആണോ ഇങ്ങോട്ട് ഇറങ്ങി ഈ ചിത്ത കൂട്ടുകെട്ടിൽ വന്നു കയറിയത്?”
“അതിന് എനിക്ക് എന്റെ അച്ഛനെയും അമ്മയെയും അറിയില്ലല്ലോ.”
അത് പറഞ്ഞു നിർത്തി.
കാർത്തിക്കക് എന്തൊ പോലെ ആയി.
അപ്പോഴേക്കും നേരം വെളുത്തിരുന്നു.
അവൻ സൈക്കിൾ അവിടെ ഉപേക്ഷിച്ചു.
ഇനി തന്റെ കൂടെ അവനെ കണ്ടാൽ അവന് ആപത് ആകും എന്ന് മനസിലാക്കിയ കാർത്തിക.
“ഇനി ഇയാളെ എന്ന് ഞാൻ കാണും.
വിരോധം ഇല്ലെങ്കിൽ നമുക്ക് അടുത്ത വ്യാഴാഴ്ച എനിക്ക് ഒരു ലീവ് ഉണ്ട് അപ്പൊ ഒന്ന് ചായ കുടിക്കാൻ വരോ?”
“എവിടെ?”
“മുബൈ റോയൽ ഹോട്ടലിന്റെ ഫ്രണ്ടിൽ വൈകുന്നേരം കാണാം.”
“നോക്കാം.ഒരു പാട് ജോലി ഉള്ളതാ.”
“എന്ത് ജോലി?
ഇനി എങ്ങാനും അവരുടെയോ. ഈ മതിരി പണി ഒക്കെ ചെയ്തു എന്റെ കൈയിൽ കിട്ടിയാൽ ഞാൻ രണ്ട് കൈയും തല്ലി ഓടിക്കും.”
“ശെരി മേഡം.”
കാർത്തിക ഒന്ന് ചിരിച്ചിട്ട് അതിലെ വന്നാ ഓട്ടോക് കൈ കാണിച്ചു അതിൽ കയറി.
അവൻ അതെല്ലാം കണ്ട് അവളെ നോക്കി നിന്ന്.
ഇതേ സമയം ഓട്ടോയിൽ അവനെ നോക്കി ഇരിന്നു കാർത്തിക തന്റെ കാഴ്ചയിൽ നിന്ന് മറിയുന്നവരെ.
അവൾ തന്റെ ഫ്ലാറ്റിൽ എത്തി.
കണ്ണാടിയിൽ നോക്കി.
“ആരുടെയോ സാരി. അതിൽ തന്നെ കാണാൻ നല്ല ഭംഗി അല്ലോ കാർത്തു .
അവനെ സമ്മതിക്കണം എന്നെ സകിറിന്റെ മുന്നിലൂടെ വരെ കൊണ്ട് പോന്നു.
അപര ബുദ്ധി യും ആണ്.
സാക്കിർ ന് ഒരു സംശയം പോലും ഇല്ലാതെ ഒരു വേശിയുടെ കോസ്റ്റുമിൽ ആർക്കും സംശയം ഇല്ലാതെ ആ കഴുത പുലിയുടെ ഒക്കെ ഇടയിലൂടെ എന്നെ കൊണ്ട് വന്നു.