തനിക് നല്ല ഒരെണ്ണം കൊണ്ട് വന്നൂടെ.”
“പിന്നെ അവിടെ തുണികട അല്ലെ നടത്തുന്നെ മേഡത്തിന് ഇഷ്ടം ഉള്ള സാരി വാങ്ങി കൊണ്ട് വരാൻ.”
കാർത്തിക ഇവന് ഹിന്ദി യും മാറാത്തിയും ആണ് അറിയുള്ളു എന്ന് വിചാരിച്ചു പറഞ്ഞു.
“ഈ ചോട്ടാ ബേട്ടായോട് സംസാരിച്ചാൽ എന്റെ വായിലേ വെള്ളം തീരും എന്നല്ലാതെ.
പട്ടിയുടെ വാൽ പന്തിരണ്ട് കൊല്ലം കുഴലിൽ ഇട്ടാലും വളഞ്ഞേ ഇരിക്കുള്ളൂല്ലോ.
ഇത്രയും നാൾ സ്റ്റേഷൻ നിൽ കാണാതെ ഇരുന്നപ്പോൾ ആൾ നല്ലവൻ ആയി എന്ന് വെച്ച ഞനാ പൊട്ടി ആയെ.”
അവൻ ഒന്ന് ചിരിച്ചിട്ട് സൈക്കിൾ നിർത്തി തന്റെ പുറകിൽ ഇരിക്കുന്ന കാർത്തിക ips നെ ഒന്ന് നോക്കി.
“എന്താടാ നോക്കുന്നെ?”
“യേ.”
“പിന്നെ?”
അവൻ മലയാളത്തിൽ തന്നെ അങ്ങ് പറഞ്ഞു.
“പൊട്ടികളെ ഒക്കെ പോലീസ് എടുക്കുവോ?”
കാർത്തിക ഞെട്ടി സൈക്കിൾ ന്ന് ഇറങ്ങി അവനെ നോക്കി.
“നിനക്ക് മലയാളം അറിയുമോ?”
“അതെന്ന ചോദ്യം ആണ് മേഡം.
10വർഷം കേരളത്തിൽ ആയിരുന്നു പിന്നെ ഡോൺ ആകാൻ വേണ്ടി മുബൈ ക് കയറി.
ഇപ്പൊ ഒന്നും ആയില്ല.
അന്നത്തേക്കുള്ളത് ഒക്കെ എങ്ങനെ എങ്കിലും ഉണ്ടാക്കും.
കള്ളൻ ആയത് കൊണ്ട് പിന്നെ എവിടെ എങ്കിലും ഒസ്സിന് കയറി കിടക്കം.”
“എടാ ഞാൻ ആരാ എന്ന് അറിയുമോ ?”
“ഒരു പോലീസ് കാരി.”
“അതേ. ഒരു ips കാരി.
ഇയാൾ എത്ര വരെ പഠിച്ചു?”
“എന്തിനാ?
കേരളത്തിൽ 10വരെ പഠിച്ചു.”