ഇതൊക്കെ ആലോചിച്ചു അവൻ പുറത്തേക് പോയി ഒരു സൈക്കിൾ എടുത്തു കൊണ്ട് വന്നു.
അപ്പോഴേക്കും കാർത്തിക അവിടെ സാരി ഉടുത്തു പുറത്തേക് ഇറങ്ങി.
തല സാരി വെച്ച് മറച്ചു.
“വാ പോകാം.”
“എങ്ങനെ?”
“സൈക്കിളിൽ.”
“എന്നെ പിടികുല്ലേ അപ്പൊ.”
കാർത്തിക തോക്ക് അവന്റെ ഇടുപ്പിൽ വെച്ച് കയറി ഇരുന്നു സൈക്കിൾ ന്റെ പുറകിൽ. എന്നിട്ട് അവൾ അവനോട് പറഞ്ഞു.
“എന്നെ പിടിച്ചാൽ നീയും ചാകും.”
“ഇനി ഇപ്പൊ മേഡം വെടി വെച്ചില്ലേലും എന്നെ അവർ കൊല്ലും മേഡത്തെ സഹായിച്ചു എന്ന് പറഞ്.”
പിന്നെ അവർ ഒരുമിച്ച് ആ സൈക്കിളിൽ അവിടെ നിന്ന് ഇറങ്ങാൻ തുടങ്ങി.
“മേഡത്തിന് നല്ല വെയിറ്റ് ഉണ്ടല്ലേ.”
“നീ മിണ്ടാതെ സൈക്കിൾ ചവിട്ടടാ.”
“ഞാൻ ഉള്ളപ്പോൾ മേഡം എന്തിനാ പേടിക്കുന്നെ.
ഇവിടെ കിടക്കുന്ന പകുതി അളുക്കാരും ഇന്നലത്തെ ഹാങ്ങ് ഓവറിൽ ആണ്. അതുകൊണ്ട് വലിയ സീൻ ഇല്ലാ.”
അവൻ പറഞ്ഞു തീരും മുൻപ്.
കാർത്തിക നടുങ്ങി മുന്നിൽ സാക്കിർ അവന്റെ ആൾക്കാരും ആയി വർത്തമാനം പറഞ്ഞു വണ്ടിയിൽ ഇരിക്കുന്നു.
“എടാ സാക്കിർ….”
കാർത്തിക എല്ലാം തകർന്നു എന്ന് മനസിലായി തോക്ക് സാരിയുടെ ഇടയിൽ മറച്ചു.പിടിച്ചാൽ വേഗം എടുത്തു ഷൂട്ട് ചെയ്യാൻ. മുഖം സരിയിൽ മറഞ്ഞു തന്നെ ആയിരുന്നു.
“മേഡം…
ഒന്നും പറയരുത്…
കേട്ടോ.”
“ഡാ ഇപ്പോഴാണോ പോകുന്നെ ”
സാക്കിർ ന്റെ ശബ്ദം ഇരമ്പി. കാർത്തിക ഭയം ഉണ്ടായിരുന്നു അവളുടെ കൈകൾ അവന്റെ ഇടുപ്പിൽ മുറുകെ പിടിച്ചു.