താൻ അവനെ പ്രൊപ്പോസ് ചെയ്തു പോയിരിക്കുന്നു.
വേണ്ടാ എന്ന് മനസിൽ കരുതിയത് ഇപ്പൊ അവനോട് പറഞ്ഞിരിക്കുന്നു.
“ഒന്ന് പോ മേഡം.
മേഡം എവിടെ ഇരിക്കുന്നു ഞാൻ എവിടെ കിടക്കുന്നു.
സ്വന്തം എന്ന് പറയാൻ എനിക്ക് ആരും ഇല്ലാ.
അച്ഛൻ ആരാ അമ്മ എടുണെന്നു പോലും എനിക്ക് ഓർമ്മ ഇല്ലാ.
ആ ഞാൻ എങ്ങനെ എല്ലാം ഉള്ള മേഡത്തെ.
പിന്നെ ഈ പണി.
എനിക്ക് ജീവിക്കാൻ ഉള്ളത് ആണ്. എന്നെങ്കിലും ഈ തെരുവിൽ കിടന്നു മരിക്കും.
അത് എവിടെ ആയാലും എന്താ.”
“എടാ ഞാൻ….
നീ..”
കാർത്തിക്കക് ഒന്നും പറയാൻ പറ്റാത്ത അവസ്ഥ ആയി.
“വാ മേഡം നമുക്ക് നടത്തം തുടങ്ങാം.”
“ഉം.”
“മേഡത്തിന്റെ അച്ഛനും അമ്മയും.”
“അവരും പോലീസുകാർ തന്നെയാ.”
“ആഹാ അപ്പൊ കുടുബം മൊത്തം പോലീസ് അല്ലെ.
അങ്ങോട്ട് ആണോ എന്നെ പറഞ്ഞു വിടുന്നെ ബെസ്റ്റ്.”
അവിടെ ഒരു ബെഞ്ചിൽ ഇരുന്നു.
“താൻ ഞാൻ പറയുന്നത് കേൾക്.
എന്താണെന്നു എനിക്ക് പറയാൻ പറ്റണില്ല.
എനിക്ക് തോന്നുന്നത് നമ്മൾ തമ്മിൽ പഴയ ജന്മത്തിൽ എന്തൊ ബന്ധം ഉള്ള പോലെ.
എനിക്ക് നിന്നെ കണ്ടമുതൽ ആണ്.
ഞാൻ പറയുന്നത് കേൾക്.
ഈ തെരുവിൽ കിടന്നു മരിക്കാൻ നിന്നെ സമ്മതിക്കില്ല.
നീ പാലക്കാട് ഉള്ള ഞങ്ങളുടെ മംഗലശേരി തറവാട്ടിലേക് വരണം അവിടെ എന്തെങ്കിലും ജോലി ചെയാം.
ഞാൻ നിന്നെ നോക്കിക്കോളാം.”