“ചെയ്യല്ലോ.
പക്ഷേ അതുകൊണ്ട് ഒന്നും ജീവിക്കാൻ കഴിയില്ല മേഡം.
മേഡം കൂടുതൽ പഠിച്ചത് അല്ലെ.
ഒരു ആൾക് ഇവിടെ ജീവിക്കാൻ പറ്റിയ ജോലി കിട്ടുമോ വെറും പത്താം ക്ലാസ് കാരന്.”
“ഇവിടെ എന്നല്ല ഒരിടത്തും നല്ല ജോലി കിട്ടില്ല.
അത് ഓർത്ത് ഇരുന്നാൽ ആണ് ഇങ്ങനെ.
ഞാൻ ഒരു ഓപ്ഷൻ തരാം തനിക് പറ്റുമോ?”
നടന്ന് കൊണ്ട് തന്നെ കാർത്തിക അവനോട് ചോദിച്ചു.
“നോക്കാം.”
“എന്റെ നാട് കേരളത്തിലേക്ക് വിട്ടോ.
അവിടെ കുറച്ചു വലിയ താറാവ്ട് ആണ് ഞങ്ങളുടെ.
ഞാനും അച്ഛനും അമ്മയും അനിയത്തി ഉള്ള ഒരു വലിയ താറാവ്ട് മുത്തച്ചനും മുത്തശ്ശി ഒക്കെ ഉണ്ടായിരുന്നു അവർ അച്ഛന്റെ അനിയന്റെ കൂടെ പോയി ഇടക്ക് ഒക്കെ വരും.
അവിടെ വേണേൽ ഞാൻ റിക്കമന്റ് ചെയ്തു ഒരു കരിസ്ഥാൻ ജോലി ഒപ്പിച്ചു തരാം.
എന്താ പോകാൻ പറ്റുമോ?”
“ഈ താറാവ്ട് എന്നൊക്കെ പറയുമ്പോൾ പഴയ ഒറ്റുപാത്രം കിണ്ടി, ചെമ്പ് ഉരുളി, അങ്ങനെ ഉള്ളത് ഒക്കെ ഉണ്ടോ?”
“നിന്റെ കൈ ഞാൻ തല്ലി ഓടിക്കും അതെങ്ങാനും കൊണ്ട് പോയി വിറ്റാൽ.”
അവൻ ഒന്ന് ചിരിച്ചു.
“എടാ ഞാൻ സീരിയസ് ആയ പറയുന്നേ.
എനിക്ക് നിന്നെ ഇഷ്ടമാ.
അന്ന് എന്റെ വണ്ടിയിൽ ബൈക്ക് തട്ടി എന്റെ കണ്ണിൽ നിന്ന് മാറിയപ്പോൾ.
ഈ മുഖം എന്റെ മനസിൽ വന്നാ പതിച്ചേ.
പിന്നീട് ഉള്ള രാത്രികളിലെ ഉറക്കം എനിക്ക് നഷ്ടമാകുകയാണ് ചെയ്തേ.
എനിക്ക് നിന്നെ ഇഷ്ടം ആണ്……..
ഈ പണികൾ നിർത്തി. എന്റെ നാട്ടിലേക്ക് പോകടാ.എനിക്ക് നിന്നെ എന്നും കണ്ടു കൊണ്ട് ഇരിക്കലോ.”
ഇത് പറഞ്ഞതോടെ അവൻ അവിടെ നിന്ന് പോയി.
കാർത്തിക്കക് അവൾ പറഞ്ഞതിന്റെ അബദ്ധം മനസിലായില്ല.