ദ വിച്ച് പാർട്ട്‌ 2 [Fang leng]

Posted by

കരീക :കളിയാക്കണ്ട ചേട്ടൻ നോക്കിക്കോ ഇന്ന്‌ രാത്രിക്ക് മുൻപ് ഞാൻ ചേട്ടന് ഒരു ചുമന്ന പനിനീർ പൂവ് ഉണ്ടാക്കി കാണിച്ചു തരും

സഹീർ :എന്നാൽ ശെരി നിനക്ക് പറ്റുമോയെന്ന് ഞാൻ ഒന്ന് നോക്കട്ടെ

കരീക :ശെരി ഞാൻ കാണിച്ചു തരാം

ഇതും പറഞ്ഞ് കരീക അറക്കു പുറത്തേക്കു പോകാൻ ഒരുങ്ങിയെങ്കിലും എന്തൊ ആലോചിച്ച ശേഷം സഹീറിന്റെ അടുക്കൽ വീണ്ടുമെത്തി

സഹീർ :ഇനിയെന്താ

കരീക :അല്ല ഏതായാലും ഞാൻ ഈ വെള്ള പുഷ്പം വളരെ കഷ്ടപ്പെട്ടു വരുത്തിയതല്ലേ ഇത് ചേട്ടൻ വെച്ചോ

ഇത്രയും പറഞ്ഞ് പുഷ്പം സഹീറിന്റെ കൈകളിൽ നൽകിയ ശേഷം കരീക തിരിഞ്ഞു നോക്കാതെ അറക്കു പുറത്തേക്ക് ഓടി സഹീർ ചിരിച്ചുകൊണ്ട് പൂവ് മണത്തുനോക്കിയ ശേഷം തന്റെ ജോലികൾ തുടർന്നു

അന്നേ ദിവസം രാത്രി സഹീർ

“നേരം ഇരുട്ടിയല്ലോ കരീക മന്ദ്രം ചെയ്തു കാണിക്കാം എന്ന് പറഞ്ഞിരുന്നതല്ലേ എന്നിട്ട് ഇതുവരെയും കാണുനില്ലല്ലോ ഇനി ചിലപ്പോൾ മന്ദ്രം ചെയ്തതിൽ വല്ല പിശകും പറ്റികാണുമോ ”

സഹീർ വേഗം തന്നെ കരീകയുടെ അറയിലേക്കോടി

അറക്കുള്ളിൽ കയറിയ സഹീർ കണ്ടത് കട്ടിലിൽ നിറകണ്ണുകളോടെയിരിക്കുന്ന കരീകയെയാണ്

സഹീർ :എന്ത് പറ്റി കരീക നീ എന്താ വല്ലാതിരിക്കുന്നത്

സഹീറിനെ കണ്ട കരീക ഉടനെ തന്റെ കണ്ണുകൾ തുടച്ചു

“ഒന്നുമില്ല ചേട്ടാ കണ്ണിൽ പൊടി പോയതാ ”

സഹീർ :എന്നോട് നുണ പറയരുത് എന്താണ് കാര്യം എന്തൊ പ്രശ്നം ഉണ്ടെന്ന് നിന്റെ മുഖം കണ്ടാൽ അറിയാം എന്നെ വിശ്വാസം ഉണ്ടെങ്കിൽ നീ അത് എന്നോട് പറയും

കരീക :അത് കുറച്ചു ദിവസമായി മന്ത്രി കുമാരൻ എന്നോട് മോശമായാണ് പെരുമാറുന്നത് ഇന്ന്‌ രാത്രി എന്നോട് കുമാരന്റെ അറയിലേക്ക് ചെല്ലുവാൻ കല്പിച്ചിട്ടുണ്ട് എനിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ല

ഇതും പറഞ്ഞു കരീക വീണ്ടും കരയാൻ തുടങ്ങി

സഹീർ :നീ ഇതെന്താ എന്നോട് പറയാതിരുന്നത്

കരീക :അവരൊക്കെ വലിയ ആളുകൾ അല്ലേ അതാ ഞാൻ

സഹീർ :ശെരി കരച്ചിൽ നിർത്തി നീ എന്നോടൊപ്പം വാ നമുക്ക് അവനെ പോയി കണ്ടേക്കാം

കരീക :വേണ്ട ചേട്ടാ ഞാൻ എങ്ങോട്ടെങ്കിലും പോയികൊള്ളാം

സഹീർ :മര്യാദക്ക് എന്നോടൊപ്പം വരാനാണ് പറഞ്ഞത്

ഇതും പറഞ്ഞു സഹീർ കരീകയുയുടെ കയ്യിൽ പിടിച്ചു കൊണ്ട് അറയിൽനിന്ന് പുറത്തേക്കിറങ്ങി സഹീർ കരീകയുമായി നേരെ ചെന്നത് മന്ത്രി കുമാരന്റെ അറയിലേക്കായിരുന്നു

സഹീർ പതിയെ അറയുടെ വാതിലിൽ മുട്ടി കരീകയെ പ്രതീക്ഷിച്ചിരുന്ന കുമാരൻ ഉടൻ തന്നെ വാതിൽ തുറന്നു

Leave a Reply

Your email address will not be published. Required fields are marked *