റബ്ബ് എനിക്കായ് പിറപ്പിച്ച എൻ്റെ ഹൂറി 2 [അജു അച്ചു]

Posted by

എൻ്റെ വാപ്പിച്ചിക്ക് ഗൾഫിൽ ആയിരുന്നു ജോലി ഇപ്പോ നാട്ടിൽ ആണ് . ബസ് ഉണ്ട് വാപ്പിച്ചിക്ക് ഇപ്പൊ വാപ്പിച്ചി എനിക്ക് വേണ്ടിയാണ് ഗൾഫിലെ നല്ല ജോലി കളഞ്ഞു നിക്കുന്നു കാരണം എൻ്റെ ഉമ്മ ആണ്. ഉമ്മയുടെ കാര്യത്തിൽ പറ്റിയ അബത്തം എൻ്റെ കാര്യത്തിൽ പറ്റരുത്തെന്ന്. എൻ്റെ ഉമ്മയും വാപ്പിച്ചിയും സ്നേഹിച്ചു കല്യാണം കഴിച്ചതാണ് വാപ്പിച്ചിക്ക് ഉമ്മാനെ കാളും നിറം കുറവാണ് പക്ഷേ സുന്ദരൻ ആണ് .

അങ്ങനെ ഞങ്ങൾ പുതിയ ഒരിടത്ത് വീടുമാറി അവിടെ അടുത്തൊരു ടാക്‌സിക്കാരൻ ഇക്കയുണ്ട് ഉമ്മയേക്കാൾ ഒരു 6 വയസ്സ് ഇളയതാണ് എല്ലാ സമയവും ഉമ്മച്ചിയെ ബ്യൂട്ടി പാർലറിൽ വാപ്പിച്ചിയാ ഇക്കാടെ കൂടെ ആണ് പോകാൻ സമ്മതിക്കുക.പുള്ളി നല്ല നിസ്കാരം ഒക്കെ ഉള്ള ഒരു വ്യക്തി ആയിരുന്നു പിന്നെ വാപ്പിച്ച് നാട്ടിൽ വരുമ്പോ പുള്ളി ആണ് എയർപോർട്ടിൽ നിന്നുകൊണ്ടുവന്നിരുന്നത് .പുള്ളി എയർപോർട്ടിൽ ആണ് ടാക്സി ഓടിക്കുന്നത് അങ്ങനെ വാപ്പിച്ചിക്കു ഇഷ്ടപ്പെട്ടു കൂട്ടായതാണ് .

അങ്ങനെ വാപ്പിചി ഗൾഫിൽ പോകുമ്പോ പുള്ളിടെ വീട്ടിൽ നിന്നും ഭക്ഷണം ഒക്കെ കൊടുത്ത് വിടും പക്ഷേ അതിന് പകരം എൻ്റെ ഉമ്മയെ കൂടെ കൊണ്ടുപോകും എന്ന് കരുതിയില്ല .

ഞാൻ ഒരിക്കലും കരുതിയില്ല ഉമ്മ അങ്ങനെ ഉള്ള സ്ത്രീ ആണെന്ന് നാട്ടിൽ ഉള്ള ചിലരൊക്കെ അവർ തമ്മിൽ ഉള്ള ബന്ധം ശെരിയല്ല എന്ന് വാപ്പിയോട് പറഞ്ഞിരുന്നു പക്ഷേ ഉമ്മയോടുള്ള പ്രണയവും വിശ്വാസവും കാരണം അത് എന്ന് ചെവി കൊണ്ടില്ല.പക്ഷേ എന്നാൽ ഉമ്മ അയാളുടെ കൂടെ പോയപ്പോ നാട്ടുകാർ വാപ്പിച്ചിയെ ആണ് കൂടുതൽ പഴി പറഞ്ഞെ അയാളും കൂടെ അറിഞ്ഞു കൊണ്ടാണ് അവള് പോയത് ഇനി മകളെ കൂടെ അയാളു ആരുടെയെങ്കിലും കൂടെ വിടും എന്നൊക്കെ .

അന്ന് മുതൽ വാപ്പിച്ചി എന്തോ കൂടുതൽ കരുതലോക്കെ എന്നോട് കാണിക്കുന്നു അപ്പോ എനിക്ക് മനസ്സിലായി വാപ്പിച്ചിക്ക് എൻ്റെ കാര്യത്തിൽ വല്യ ആശങ്ക ഉണ്ടെന്ന് .

അങ്ങനെ ഞാൻ തന്നെ ഉറപ്പിച്ചു എടുത്ത് ഞാൻ എൻ്റെ വാപ്പിക്ക് വാക്ക് കൊടുത്ത തീരുമാനം ആണ് ഞാൻ ആരുടെ കൂടെയും പ്രണയിച്ചു ഓടിപോകില്ല എന്ന് .പിന്നെ പ്രേമം എന്നുള്ളതിനോട് അന്ന് മുതൽ തുടങ്ങിയതാണ് ഒരു വിരക്തി.

 

” എന്ത് നാട്ടുകാരാണ് അവിടുത്തെ ഒരു സ്ത്രീയും വേറെ ഒരു ഇരണംകെട്ടവനും കൂടെ എന്തോ കാണിച്ചു കൂട്ടിയതിനു പാവം മകളെയും അവരെ സ്നേഹിച്ച ആ നല്ല മനുഷ്യനെ ഒക്കെ കുറ്റപ്പെടുത്തി

പുച്ചിക്കുന്നവർ ഇവരൊക്കെ എന്ത് നാട്ടുകാർ.അപ്പോ എൻ്റെ നാട്ടുകാരെ പറ്റി ഞാൻ ഓർത്തു ഇവളെ എൻ്റെ പെണ്ണായി നാട്ടിൽ കൊണ്ടുപോകണം അവിടെ അവക്ക് ഇഷ്ടപ്പെടും ” ഞാൻ മനസ്സിൽ കരുതി

 

അജു: എന്തായാലും നിന്നെ കെട്ടുന്നവൻ ഭാഗ്യവാനാണ് .കാരണം സ്വന്തം വാപ്പിയെ ഇത്രയും സ്നേഹിക്കുന്ന ,വാക്കിന് വില കൊടുക്കുന്ന സുന്ദരിക്കുട്ടിയെ കിട്ടുന്നവൻ അവനു ഭാഗ്യം ഉണ്ട്.

 

ഹസീന : കളിയാക്കണ്ട( എന്നും പറഞ്ഞു കോക്രി കാണിച്ചു ചിരിച്ചു അങ്ങോട്ട് നടന്ന് നീങ്ങി)

Leave a Reply

Your email address will not be published. Required fields are marked *