പറഞ്ഞെ.
ഹസീന : അജു ഒരിക്കലും ചെയ്യില്ല .പിന്നെ നിൻ്റെ ഇക്കാൻ്റെ സ്വഭാവം എനിക്കറിയാം.
മുഹ്സിൻ: അത് വിട് .നി അവനെ ഇപ്പൊ ഇവിടെ വെച്ചെങ്കിലും കണ്ടോ.
ഹസീന: ആ കമ്പ്യൂട്ടർ സെൻ്ററിൻ്റെ വാതിൽക്കൽ.
മുഹ്സിൻ: ഞാനും ഇന്നലെ കണ്ടത് ആണ് അപ്പഴെ സംശയം തോന്നിയില്ല എന്നാൽ
ഇപ്പൊ നടന്നതും ഇപ്പൊ അവൻ ഉള്ളതും ഒക്കെ കണ്ടപ്പോ എന്തോ സംശയം ഇല്ലെ നിനക്കും.അതോ അവൻ്റെ ഫ്രണ്ട്ഷിപ്പിൽ എല്ലാം നീ മനപ്പൂർവം എല്ലാം കണ്ടില്ലാന്നു നടിക്കുന്നോ.
ഹസീന : അവൻ ഇങ്ങു വരട്ടെ ചോദിക്കുന്നുണ്ട് ഞാൻ.
അജു അവിടെ രാവിലെ കമ്പ്യൂട്ടർ സെൻ്ററിൽ ഇന്നലെ മേടിച്ച അവിടുത്തെ ചേട്ടൻ്റെ ബുക്ക് തിരിച്ചു കൊടുക്കാൻ വന്നതാണ് . ( അവർ ഇതറിഞ്ഞ് നേരത്തെ പ്ലാൻ ഇട്ടതാണ്)
അവൻ അത് കഴിഞ്ഞ് ക്ലാസ്സിൽ എത്തി. അപ്പോ അവൾ അവനെ നോക്കി നിക്കുന്നു കയ്യിൽ എന്തോ അവൻ നോക്കിയപ്പോ അതിൽ അവളുടെയും അവൻ്റെയും ഫോട്ടോ അതും ചുംബിക്കുന്നത്.അവനു അത് കണ്ട് അവൻ പെട്ടന്ന് എന്തോ ഓർത്തു പോയി .
എങ്ങനെ ഇതൊക്കെ ഫോട്ടോ ആയി അത് അവളുടെ കയ്യിൽ എങ്ങനെ. അപ്പോൾ അവളു പലതും ചോദിക്കുന്നു.അവനത് കേൾക്കുന്നില്ല.
ഹസീന: മനസ്സിലായി നിൻ്റെ ഈ നിൽപ്പ് തന്നെ വ്യക്തമാക്കും നിൻ്റെ കള്ളത്തരം എല്ലാം . ‘ഐ പിറ്റി മിസെൾഫ് ഫോർ ഹാവിംഗ് എ ഫ്രെണ്ട് ലൈക് യൂ’ ഇനി നിന്നോട് ഉള്ള എല്ലാ ഫ്രെണ്ട്ഷിപ്പും നിർത്തി ,ഇനി എന്നെ ശല്യപ്പെടുത്താൻ വരരുത്.
ഇതല്ലാം കേട്ട് ഒന്നും മിണ്ടാതെ എന്താണ് സംഭവിച്ചത് എന്ന് ചിന്തിച്ചിരുന്നു അജു…