പലപല കാര്യങ്ങളും സംസാരിച്ചു. ഞങ്ങളുടെ റിലേഷൻഷിപ്പും ബന്ധുക്കളുടെ കാര്യങ്ങളും ഒക്കെ.
“അഞ്ജലി, രാജേശ്വരി ആന്റി LIC യിൽ അല്ലെ വർക്ക് ചെയ്യുന്നത്? എനിക്കൊരു പോളിസി എടുക്കണം. ഏതാ നല്ലതു എന്ന് ഒന്ന് ചോദിച്ചിട്ടു പറയുമോ? പിന്നെ, ഇവിടെ മൊത്തം വായും നോക്കികൾ ആയിരിക്കും, ഒരു കാര്യം ചെയ്തോ, എന്റെ നമ്പർ കൈയിൽ വെക്കൂ, എന്തേലും പ്രശ്നങ്ങൾ ഉണ്ടേൽ വിളിക്കു കേട്ടോ? വൈകിട്ട് ചായ കുടിക്കാൻ പോകുന്നുണ്ടേൽ വിളിക്കു ഓക്കേ” എന്നും പറഞ്ഞു ഞാൻ എന്റെ നമ്പർ അവൾക്കു കൊടുത്തു.
അങ്ങനെ ഞങ്ങളുടെ ഫ്രണ്ട്ഷിപ് അവിടെ സ്റ്റാർട്ട് ചെയ്തു.
ഈവെനിംഗ് ആയപ്പോൾ എനിക്കൊരു കാൾ വന്നു. ഒരു അൺനോൺ നമ്പർ. കാൾ എടുത്തപ്പോൾ തന്നെ മാനസിലായി അത് അഞ്ജലിയാണെന്നു.
“ഹലോ ചേട്ടാ ഞാൻ അഞ്ജലി. ചേട്ടൻ ഫ്രീ ആണോ സംസാരിക്കാൻ?”. ഫ്രീ ആണോന്നോ, കാത്തിരിക്കുവാരുന്നു.. അപ്പോഴാ അവളുടെ ഒരു ചോദ്യം.
“അതെ ഞാൻ ഫ്രീ ആണ്, അഞ്ജലി പറഞ്ഞോ, എന്ത് പറ്റി?”
“ചേട്ടാ, അതെ എനിക്കീ എഞ്ചിനീയറിംഗ് മാത്‍സ് ഒന്നും മനസിലാകുന്നില്ല, ഒന്ന് പറഞ്ഞു തരാമോ?”. ഞാൻ മനസു കൊണ്ട് ദൈവത്തിനു നന്ദി പറഞ്ഞു, എഞ്ചിനീയറിംഗ് മാത്‍സ് കണ്ടു പിടിച്ച കാർന്നോമ്മാർക്കും നന്ദി പറഞ്ഞു അവളെ പഠിപ്പിക്കാൻ തുടങ്ങി. ഒരു ഒരു മണിക്കൂർ പഠിപ്പിച്ചു കാണും പതുക്കെ ഞങ്ങളുടെ സംസാരം വേറെ വിഷയങ്ങളിലേക്ക് വഴുതി വീണു.
“അഞ്ജലിക്കിഷ്ടമില്ലേൽ പിന്നെ എന്ത് കുന്തത്തിനാ ഈ എഞ്ചിനീയറിംഗ് എടുത്തത്? വേറെ വല്ല കോഴ്സിനും പോകാൻ പാടില്ലാരുന്നോ? എനിക്ക് പ്രോഗ്രാമിങ് ഒക്കെ ഇഷ്ടമാ, അതാ ഞാൻ എഞ്ചിനീയറിംഗ് എടുത്തത്”. ഞാൻ ചോദിച്ചു.
“ഓഹ്, ഒന്നും പറയണ്ട. ഇഷ്ടമില്ല എന്നെങ്ങാനും പറഞ്ഞാൽ അച്ഛൻ കൊന്നു കളയും. അച്ഛന് ഞങ്ങൾ രണ്ടും എഞ്ചിനിയേർസ് ആകണം എന്നാരുന്നു ആഗ്രഹം. ചേച്ചി അച്ഛന്റെ കൂടെ അടി കൂടി അവസാനം BSC പഠിക്കാൻ പോയി. ഞാൻ പേടിത്തൊണ്ടി ആയതു കാരണം എന്നെ എഞ്ചിനീറിങ്ങിനു അച്ഛൻ ചേർത്തു”.
“അച്ഛൻ ഭയങ്കരനാ അല്ലെ?” ഞാൻ ചോദിച്ചു.
“ഹേയ്, ഇല്ല അത്ര പാവമല്ല. ഞങ്ങൾ വേറെ കുട്ടികളോട് മിണ്ടുന്നതു പോലും അച്ഛന് ഇഷ്ടമല്ല. പ്രതേകിച്ചു ആൺകുട്ടികളോട്. ഇനിയെങ്ങാനും വഴി തെറ്റി പോയാലോ എന്നായിരിക്കും”.
“അപ്പൊ എന്നോട് മിണ്ടുന്നതും പ്രശ്നമാകുമല്ലോ?” ഞാൻ വീണ്ടും ചോദിച്ചു.
“ഹേയ്, ഇല്ല ചേട്ടന്റെ അച്ഛനേം അമ്മയേം ഒക്കെ അറിയാമല്ലോ, അതും പോരാഞ്ഞിട്ട് ബന്ധുക്കൾ കൂടിയാണല്ലോ. അതുകൊണ്ടു ഓക്കേ. ഞാൻ അച്ഛനോട് പറഞ്ഞിട്ടു ഈ വിളിക്കുന്നെ”. അവൾ പറഞ്ഞു.
“അപ്പൊ അഞ്ജലിക്ക് വല്ല ബോയ്‌ഫ്രണ്ട്സും ഉണ്ടേൽ അച്ഛൻ കൊന്നു