“ഓഹ് എനിക്കറിയാം” ഞാൻ പറഞ്ഞു.
“ഞാനും ********* കോളേജിൽ ആണ് പഠിക്കുന്നത്. കമ്പ്യൂട്ടർ സയൻസ് നാലാം സെമസ്റ്റർ” ഒരു ചെറുചിരിയോടെ ഞാൻ വീണ്ടും പറഞ്ഞു.
“ഓഹ് അത് ശരി” അവളുടെ മുഖത്ത് വെളിച്ചം നിറഞ്ഞു. അതെപ്പോഴും അങ്ങനാണല്ലോ അറിയാവുന്ന ഒരാളെ കണ്ടാൽ ഒരു സന്തോഷം. ബാക്കിയുള്ളവരുടെ മുഖത്ത് ഒരു ‘മൂഞ്ചി’ എന്ന ഭാവം അപ്പോഴേക്കും വന്നിരുന്നു.
അങ്ങനെ ഞാൻ അന്ന് ക്ലാസ് കഴിഞ്ഞു പോകാൻ നേരം അവൾ അടുത്ത് വന്നു പറഞ്ഞു “ചേട്ടാ, എനിക്ക് ഈ പ്രോഗ്രാമിങ് ഒക്കെ വലിയ പിടിയില്ല. എന്നെ ഒന്ന് ഹെല്പ് ചെയ്തേക്കണേ. അല്ലേൽ ഞാൻ പാസാകത്തില്ല. ഒന്ന് ഹെൽപ് ചെയ്തേക്കണേ പ്ളീസ്”.
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു “എഡോ അതൊന്നും പേടിക്കേണ്ട, അതൊക്കെ ഞാൻ ഏറ്റു. ഒന്നുമില്ലേലും എന്റെ ജൂനിയർ അല്ലേടോ താൻ”. ഞാൻ വീണ്ടും ചോദിച്ചു “അഞ്ജലി വാഴക്കാലയിൽ എവിടാ താമസം”?
“ചേട്ടാ ഞാൻ SFS ഫ്ലാറ്റിൽ ആണ് താമസം.” അവൾ പറഞ്ഞു
“ഓഹ് ഞാനും അടുത്ത് തന്നെയാടോ താമസം” എന്നും പറഞ്ഞു ഞങ്ങൾ പിരിഞ്ഞു.
അന്ന് വീട്ടിൽ പോകുന്ന വഴിക്കു എനിക്ക് അവളുടെ ഓര്മ വന്നു. ഇത്രയും സുന്ദരിയായ ഒരു പെണ്ണിന് എന്തായാലും ബോയ്‌ഫ്രണ്ട് കാണും. നമ്മൾ പാവം. എന്നൊക്കെ വിചാരിച്ചു വീടെത്തി. ചെന്ന് കയറി ബാഗു വെച്ചിട്ടു നേരെ അമ്മയുടെ അടുത്തേക്ക് പോയി. അടുക്കളയിൽ സ്ലാബിൽ കയറിയിരുന്നു സ്നാക്ക്സ് കഴിക്കാൻ തുടങ്ങി.
“അമ്മാ, അതേ ഇന്ന് എന്റെ ക്ലാസ്സിൽ ഒരു പുതിയ കുട്ടി വന്നു. ഭയങ്കര കാശുകാരിയാണ് എന്നാണ് തോന്നുന്നത്. അച്ഛൻ KSEB എഞ്ചിനീയർ ആണ്. അമ്മ LIC യിൽ മാനേജരും. നമ്മുടെ അടുത്താണ് താമസം. നമുക്കുമുണ്ട് ഒരു അപ്പനും അമ്മയും.. അല്ലെ മമ്മി?”.
അമ്മക്ക് ദേഷ്യം വന്നു “പോടാ, വേണ്ടെങ്കിൽ കൊണ്ട് കള അച്ഛനേം അമ്മയേം. പേടിച്ചു എഞ്ചിനീയർ ആകുന്നതിനു മുൻപ് തന്നെ ഇങ്ങനെ പറ”.
ഞാൻ പറഞ്ഞു “ചുമ്മാ പറഞ്ഞതല്ലേ അമ്മാ, എന്റെ അമ്മയല്ലേ ബെസ്റ് ‘അമ്മ ഇൻ ദി വേൾഡ്”. ‘അമ്മ ഒന്ന് തണുത്തു.
അമ്മ പറഞ്ഞു “അവരെ എനിക്കറിയാടാ, രാജേശ്വരിയുടെ കാര്യം ആയിരിക്കും നീ ഈ പറയുന്നേ, മെലിഞ്ഞിട്ടു കണ്ണട. അവളുടെ ഭർത്താവു ബാബു KSEB. ഇവിടെ അടുത്ത് SFS ഫ്ലാറ്റിൽ അല്ലെ താമസം. രണ്ടു പെണ്മക്കളുണ്ട്. അതല്ലേ നീ പറയുന്നേ? അങ്ങേരു ഭയങ്കര കൈകൂലിയാ”.
ഞാൻ വാ പൊളിച്ചു പോയി “അമ്മക്കെങ്ങനെ അവരെ അറിയാം?” എന്റെ സന്തോഷം പുറത്തു കാണിക്കാതെ ഞാൻ ചോദിച്ചു.
“അവർ നമ്മുടെ ഡിസ്റ്റൻറ് റിലേറ്റീവ്സ് ആണെടാ. നിന്റെ അച്ഛന്റെ അച്ഛന്റെ സഹോദരന്റെ ഭാര്യയുടെ ഇളയ മോന്റെ മോനാണത്. അച്ഛനെ അവർക്കു