ഇരു മുഖന്‍ 6 [Antu Paappan]

Posted by

പിന്നെ ശ്രീഹരി ഒന്ന് വിറച്ചു കണ്ണുകൾ മേലോട്ടു പൊന്തി അവൻ പുറകോട്ടു മറിഞ്ഞു. അവൻ ആ കാട്ടിലേക്കു ചെന്ന് പതിച്ചു .

ഞാനാ മയക്കം തെളിഞ്ഞപ്പോൾ കാണുന്നത് ആര്യേച്ചി എന്റെ മുൻപിൽ നിലവിളിച്ചു കൊണ്ടിരിക്കുന്നതാണ്. ആരെയും പേടിപ്പിക്കുന്ന ആര്യ മഹാദേവ ഇങ്ങനെ കണ്ടിട്ട് എന്റെ നെഞ്ച് പൊടിയുന്നു. ഇനി എനിക്ക് തല്ലുകൊണ്ടതിനാകുമോ ആര്യേച്ചി കരഞ്ഞത്. എന്ന് ശരീരത്തിൽ എനിക്കനുഭവപ്പെടുന്ന ഈ വേദനയേക്കാളും വലുതായിരുന്നു ആര്യേച്ചിയുടെ ആ കരച്ചിൽ . ഞാനും  എന്തിനോ വേണ്ടി കരഞ്ഞുപോയി , ആര്യേച്ചി എന്നേ കെട്ടിപിടിച്ചു.

“”ഞാൻ ഞാൻ എന്താ ഈ ചെയ്തേ? വിഷ്ണുവേട്ടാ പോവല്ലേ വിഷ്ണുവേട്ട…. ഈ പൊട്ടി പെണ്ണിനെ ഒറ്റക്കാക്കി പോവല്ലേ വിഷ്ണുവേ ട്ടാ. “”

“”ആര്യേച്ചി എന്തിനാ ഈ കരയുന്നത്.”’

“”ശ്രീ ശ്രീ അവൻ പോയടാ, ആര്യേച്ചി പിന്നേം ഒറ്റക്കായടാ. “”

അവൾ എന്തൊക്കെയോ മലട്ടു പറഞ്ഞു.

“”ആര്യേച്ചി…. ആര്യേച്ചി എന്തിനാ കരായണേ, ഞാൻ…. ഞാൻനില്ലേ അമ്മായിയില്ലേ ഞങ്ങൾ എല്ലാമില്ലേ പിന്നെ എങ്ങനാ ആര്യേച്ചി ഒറ്റക്കാവണെ?””

“”നീ നീ….. “”

അവൾ അത് മുഴുവച്ചില്ല ആര്യേച്ചി എന്റെ ശരീരത്തിൽ നിന്നും അടർന്നുമാറി. എന്തിനാ അവൾ കരഞ്ഞേ എന്ന് എനിക്കറിയില്ല എങ്കിലും അവളെ അൽപ്പം സമാധാനിപ്പിക്കാൻ പറ്റി എന്നൊരാശ്വാസം.

അതിൽ പിന്നെ ആര്യേച്ചിയിൽ ചില മാറ്റങ്ങൾ ഞാൻ കണ്ടു. എന്തോ അവൾ വീട്ടിലെ എല്ലാരോടും ഒരകൽച്ച, അവൾ തിരിച്ചു ഹോസ്റ്റലിൽ പോയതിനു ശേഷം വീട്ടിലേക്ക്‌ വിളിക്കാതെയായി. ശെനിയാഴ് ദിവസം വരുന്നവൾ പിന്നെ വരാതായി. അതിനിടയിൽ അമ്മയും അമ്മായും ഒക്കെ അതൊക്കെ എന്നിൽ നിന്നും മറക്കുന്നുമുണ്ട്. അവരുടെയും മുഖത്തു ഒരു തെളിച്ചമില്ല. വീട് ഉറങ്ങി എന്ന് തന്നെ പറയാം.

അതിനിടയിൽ ഒരുദിവസം അമ്മായി എന്നെ വിളിച്ചു കെട്ടി പിടിച്ചു കരഞ്ഞു. എന്നിട്ട് എന്നോട് ആര്യേച്ചിയെ ഒന്ന് ഫോൺ വിളിക്കാമോ എന്ന് ചോദിച്ചു. എനിക്ക് പതിവ് പോലെ ഒന്നും മനസിലായില്ല. സാധാരണ അവരാണല്ലോ എന്നും വിളിക്കേം പറയേം ചെയ്യുന്നത്. എങ്കിലും സത്യത്തിൽ എനിക്കും അവളുടെ ശബ്ദം ഒന്ന് കേക്കാൻ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ എല്ലാരോടും പിണങ്ങി നടക്കുമ്പോൾ അവൾക്കേറ്റവും ഇഷ്ടം ഇല്ലാത്ത ഞാൻ വിളിച്ചാ…..

Leave a Reply

Your email address will not be published. Required fields are marked *