ഇരു മുഖന്‍ 6 [Antu Paappan]

Posted by

ഇരു മുഖന്‍ 6

Eru Mukhan Part 6 | Author : Antu Paappan | Previous Part


സപ്പോര്‍ട്ട് കുറഞ്ഞു വരുന്നത് കഥ മോശമയോണ്ടാണോ ? അതോ ആര്‍ക്കും മനസിലാവാത്തോണ്ടോ ? അതോ തുണ്ട് കുറവായോണ്ടോ ? അറിയില്ല . പക്ഷെ ഞാന്‍ തോല്‍ക്കാന്‍ തയാറല്ല കൂടെപിടിക്കാന്‍ പറ്റണോരു പിടിച്ചോളിന്‍,  ഈ ഭാഗത്തും ചിലപ്പോ കിളികള്‍ പാറും.  സപ്പോര്‍ട്ട് തന്നവര്‍ക്ക് നന്ദി ഉണ്ട്ട്ടോ അത്  തുടര്‍ന്നും പ്രതീക്ഷിക്കുന്നു. പിന്നെ  തുണ്ടോക്കെ പതിയെ വരുള്ളൂ (എന്‍റെ നായകനും നായികയും ഒന്നും  പ്രായപൂര്‍ത്തി ആയിട്ടില്ലടെ {ഒരു കണ്ണടച്ചു  ചിരിക്കണ ഇമോജി }

“”അരുണിമ, അരുണ്‍, ഹം…. ഹം…. രാവുണ്ണി…. ഹാ……””

ഭദ്രന്‍ അലറിക്കൊണ്ട് എഴുന്നേല്‍ക്കാന്‍ ശ്രെമിച്ചങ്കിലും വീണ്ടും താഴെ വീഴുന്നു.

“”ആമി……””

വിഷ്ണു വിളിച്ചു കൂവി. അരുണിമ ആ ചീറിപ്പാഞ്ഞു പോയ കാറിൽനിന്ന് തല പുറത്തേക്കിട്ടു നോക്കി. അവള്‍ തന്‍റെ കണ്ണുതുടച്ചൂ, ആ വേദനയിലും നഷ്ടപെട്ട എന്തോ ഒന്ന് തിരിച്ചു കിട്ടിയ സന്തോഷത്തില്‍ അവളൊന്ന് ചിരിച്ചു.

**********************************************

ഭാഗം 6

വിഷ്ണു  വയ്യാതെ വേച്ചു വേച്ചു നടന്നു റോഡിന്റെ നടവിലേക്കു വന്നു വീണു. അപ്പോഴും ആമി ആമി എന്നവന്റെ ചുണ്ടുകൾ മന്ത്രിക്കുന്നുണ്ടായിരുന്നു. അങ്ങോട്ടേക്ക് സംഘമായി വന്ന ആ കൂട്ടത്തിൽ അരൊക്കെയോ അവന്റെ ചുറ്റും വട്ടങ്കൂടി,

 “”അപകടം പറ്റിയതാണോ അല്ലേ ആരേലും തല്ലി ഇട്ടതാണോ ആർക്കറിയാം. “”

അക്കൂട്ടത്തിൽ ആരോ പറഞ്ഞു.

“”ഇതാ മംഗലത്തെ ചെക്കനല്ലേ.  മഹാദേവന്റെ ആനന്ദ്രവൻ!””

“’അതിന് ദേവേട്ടൻ ഇവിടെ ഉണ്ടായിരുന്നല്ലോ. ടാ ജോണി ചിലപ്പോ അങ്ങേരാ സ്റ്റേജിന്റെ അടുത്തുണ്ടാകും പോയി വിളിച്ചിട്ട് വാ, ഇങ്ങനെ നിക്കാതെ ആരേലും ഒരു ടാക്സി വിളിയോ!“”

കുറച്ചു കഴിഞ്ഞു വേറൊരുകൂട്ടം ആൾക്കാർ അങ്ങോട്ടേക്ക് ഓടിപിടഞ്ഞു വന്നു. അതിലൊരാൾ

“”എന്താ…!എന്താടാ ശ്രീകുട്ടാ നിനക്ക് പറ്റിയത്?””

ആര്യയുടെ അച്ചൻ മഹാദേവൻ ആയിരുന്നു അത്‌.

“”അറിയില്ല””

അവൻ മറുപടി നൽകി.

“”അറിയില്ലന്നോ? നിന്റെ പുറം നീയറിയാതെ ഇങ്ങനെ ആക്കോ? “”

ആരോ ഇടയ്ക്കു കയറി

“”ഇതവനാ…! ഇതും ആ നാറി തന്നാ, ഞാൻ ഇന്നവനെ കൊല്ലും. കയ്യിൽ കാശുണ്ടെന്നുവേച്ചു ബാക്കിയുള്ളോർക്ക് ഈ നാട്ടിൽ മാന്യം മര്യായതക്കു ജീവിക്കാൻ പറ്റാണ്ടായോ.””

ജോൺസൺ പോലീസിന്റെ ശബ്ദം അവിടെ മുഴങ്ങി കേട്ടു.

“”ഇനി അവനീ നാട്ടിൽ കാല് കുത്തിയ ഞങ്ങൾ നോക്കിക്കോളാം സാറേ.””

ആ കൂട്ടത്തിൽ മറ്റാരോ ആവേശം കൊണ്ടു.

“”ജോൺസ ഇതിപ്പോ അതികം ആരും അറിഞ്ഞിട്ടില്ല പുറത്തറിഞ്ഞ നമ്മുടെ കൊച്ചിനാ നാണക്കേട്. നീ ഇങ്ങ് വന്നേ….!“”

ബീനേച്ചിയുടെ കാര്യം പുറത്തു പറയാതിരിക്കാൻ ജോൺസൺ പോലിസിനെ  ജോണിച്ചേട്ടൻ  വിളിച്ചോണ്ട് പോയി.

“” എന്നുവെച്ചു ഞാൻ അവനെ വെറുതേ വിടണോ?. “”

ജോൺസൺ പോലീസ് ആ പൊക്കിലും അലറി വിളിക്കുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *