ഇരു മുഖന്‍ 6 [Antu Paappan]

Posted by

 

“”ആ……  ആ…. “”

ശ്രീഹരി ആകാശം പോട്ടുമാറ് ഉറക്കെ അലറി. മുകളിൽ നിന്നേ വിടുന്നോ അരിച്ചു വന്ന നിലാവെളിച്ചത്തിൽ ആ മുഖം അവൻ കണ്ടു.

“”അരുണിമേച്ചി….””

ഞാൻ ഇപ്പൊ എവിടെ ആണെന്നോ, ഞാൻ എന്താ ഈ ചെയ്യുന്നതെന്നോ എനിക്ക് ബോധമില്ല. പക്ഷേ ഒന്നറിയാം എന്റെ കൈ അരുണിമേച്ചിയുട കഴുത്തിൽ ആണെന്ന്.. ഞാന്‍ എന്‍റെ കൈ അവളുടെ കഴുത്തില്‍ നിന്നെടുക്കാന്‍  നോക്കി. ആരോ അത് അവിടെത്തന്നെ ഞെക്കിപിടിച്ചു വെച്ചേക്കുന്നു. എന്‍റെ സ്വൊന്തം വിരല്‍ പോലും എന്നേ അനുസരിക്കുന്നില്ല. ബോധത്തിന്റെയും അബോധത്തിന്റെയും ഇടയില്‍ എന്‍റെ മനസും ശരീരവും നിന്ന് വിറച്ചു. ഒന്നും ചിന്തിക്കാനോ പ്രവൃത്തിക്കാനോ എനിക്ക് പറ്റുന്നില്ല.

എന്റെ വിരലുകൾക്കിടയിൽ അരുണിമേച്ചി പിടയുന്നു. ഇന്ന് വരേയും ഒരു അനിയന്റെ സ്ഥാനം തന്നു എന്നേ സ്നേഹിച്ച എന്റെ അരുണിമേച്ചിയെ ഞാൻ എന്താ ഇപ്പൊ കാട്ടുന്നെ.  എന്റെ തലച്ചോറിലൂടെ കുത്തി ഒഴുകുന്ന പുഴ പോലെ ചോര പായുന്നത് എനിക്ക് കേള്‍ക്കാം.  ഇപ്രാവശ്യം എനിക്ക് ജയിച്ചേ പറ്റു എന്റെ ശരീരത്തിന്റെ അധികാരം ഒരു പ്രാന്തിനും ഞാൻ വിട്ടുകൊടുക്കില്ല.

കുറച്ചു നേരത്തെ മല്പിടുത്തത്തിനൊടുവില്‍ എന്നെ കരണ്ടടിച്ചുതൂകി എറിയുന്ന പോലെ പിന്നിലേക്ക്‌ തെറിച്ചു വീണു. അവളുടെ അടുത്തേക്ക് വീണ്ടും വീണ്ടും എണീറ്റ്‌ ചെല്ലാന്‍ എന്‍റെ ഭ്രാന്തന്‍ ചിന്തകള്‍  എന്നേ തള്ളിക്കൊണ്ടേ ഇരിക്കുന്നു. അത് പിടിച്ചു നിര്‍ത്തുക എനിക്കസാദ്യമായി തോന്നി. പക്ഷേ അപ്പോഴും ഞാന്‍ ഒരു ചേച്ചിയേ പോലെ കണ്ട അരുണിമേച്ചിയെ ഞാന്‍ കൊല്ലാന്‍ നോക്കുന്നത് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. അപ്പൊ എവിടുന്നോ ഒരലർച്ച ഞാൻ കേട്ടു.

 

“”എന്‍റെ കണ്മുന്നില്‍ നിന്ന്പോ, ഞാന്‍ കണ്ടത്താത്തെടുത്തു പോടീ… എനെറെ മനസ് മാറുന്നതിനു മുന്നേ പോകാന്‍.””

 

അത് പറഞ്ഞു തീര്‍ന്നപ്പോഴേക്കും ഭദ്രന്‍ ശ്രീഹരിയോടു തന്റെ തോല്‍വി സമ്മതിക്കുന്നുണ്ടായിരുന്നു അതാണല്ലോ അവൻ തളർന്നു വീണത്.

ഇന്നേവരെ ശ്രീ അറിഞ്ഞോണ്ട്‌ ആരെയും വേദനിപ്പിച്ചിട്ടില്ല . ശ്രീഹരിയുടെ ശക്തിയും അതുതന്നെ ആയിരുന്നു. ഇനിയും ശ്രീ ഇതൊകെ അനുഭവിച്ചാൽ ഒരുപക്ഷെ ശ്രീ ഇല്ലാതാകും എന്ന് ഭദ്രന് തോന്നിട്ടുണ്ടാകം അതാവും അവന്‍ ഒന്ന് തോറ്റു പോയത്.അതാകും അവളെ അപ്പൊ കൊല്ലാതെ വിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *