ഇരു മുഖന്‍ 6 [Antu Paappan]

Posted by

ഇടക്കൊക്കെ അരുണിമേച്ചി എന്നേ വളക്കാൻ ടൂൺ ചെയ്യുന്നോ എന്നൊരു സംശയം. ചിലപ്പോ എല്ലാം എന്റെ മനസിന്റെയാകും.  ഏതായാലും അപ്പൊ ഞാൻ ഏട്ടത്തിയമ്മേന്നു മനഃപൂർവം വിളിക്കും, അതോടെ എന്‍റെ ആ പ്രശ്നം തീരും. എല്ലാം എന്റെ മനസിലെ തോന്നലാന്നെ.

 

 

അങ്ങനെ നാളുകൾ കടന്നുപോയി. സ്കൂൾയൂത്ത് ഫെസ്റ്റിവൽ സമയത്തു എല്ലാരും ചുമ്മാ ക്ലാസിലൊന്നും കേറാതെ പ്രാക്ടീസ് എന്നും പറഞ്ഞു ചുമ്മാ തെണ്ടിതിരിഞ്ഞു നടപ്പായിരുന്നു. ഗോപൻ അന്ന് പടം വരപ്പിന് പോയ സമയം ഞാനും അവന്റെ കൂടെ ക്ലാസിൽ നിന്നും ചാടി, അവൻ എന്നേ ചാടിച്ചു. പക്ഷേ അവൻ വരപ്പിന് കേറിയപ്പോൾ ഞാൻ ശെരിക്കും പോസ്റ്റായി

ഞാൻ ചുമ്മാ ആളില്ലാത്ത ക്ലാസുകളിൽ ചോക്കുംതപ്പി നടന്നു. അങ്ങനെ ഒരു ക്ലാസിന്‍റെ അടുത്തുചെന്നപ്പോ ഒരു ടേപ്പ്റിക്കോടറിൽ കൊച്ചു കൊച്ചു സന്തോഷങ്ങളിലെ “ഘനശ്യാമവൃന്ദാരണ്യം രാസകേളീയാമം….” എന്നു തുടങ്ങുന്ന പാട്ടു ഞാൻ കേട്ടു. ഞാൻ ചുമ്മാ അങ്ങോട്ട് കേറി. അവിടെ നമ്മുടെ അരുണിമേച്ചി ഒറ്റക്ക് നിന്ന് ഡാൻസ് പ്രാക്ടീസ് ചെയ്യുന്നു.

ഞാൻ  ആ വാതിൽക്കൽ അവളെ നോക്കി നിന്നു.പക്ഷേ ഞാൻ എന്നൊരു മനുഷ്യൻ അവിടെ ഉണ്ടെന്നു പോലും അവൾ ശ്രെദ്ധിക്കുന്നപോലുമില്ല.

അതിനിടയിൽ എപ്പോഴോ കരണ്ട് പോയി  ടേപ്പ്റിക്കൊടര്‍ നിന്നു. പക്ഷേ എനിക്ക് അവളുടെ ആ നിർത്തം പകുതിക്കു നിർത്തിക്കാന്‍  ഒട്ടും താല്പര്യം തോന്നിയില്ല.

പണ്ട് ആര്യേച്ചി ഡാൻസ് ചെയ്യുമ്പോ ഞാൻ ഈ പാട്ടു കേട്ടിട്ടുണ്ട്. അവിടെ സാധാരണ അമ്മായിയാണ് പടികൊടുക്കാറ്, എന്നേ അവിടെ കണ്ടാൽ അവൾ ഓടിച്ചു വിടും എന്നത് വേറെ കാര്യം.

എങ്കിലും പരിജയം ഉള്ള വരികളായതിനാൽ ഞാൻ ആ തളത്തിന് മൂളി

“”ഘനശ്യാമവൃന്ദാരണ്യം രാസകേളീയാമം

നികുഞ്ജങ്ങൾ കുളിർപാട്ടിൽ പകർന്നാടും നേരം

എന്നോടേറെ ഇഷ്ടമെന്നായ് കൃഷ്ണവേണു പാടി

ഇഷ്ടമെന്നോടേറെയെന്നായ് മന്ത്രവേണുവോതി….””

 

അരുണിമേച്ചി ഒന്ന് ഞെട്ടിയെങ്കിലും എന്റെ പാട്ടു കെട്ടിട്ടാവും അവൾ വീണ്ടും ആട്ടം വർധിച്ച ആവേശത്തിലായി,  ഞാനും തുടന്നു പാടി.

“”ഘനശ്യാമവൃന്ദാരണ്യം രാസകേളീയാമം

Leave a Reply

Your email address will not be published. Required fields are marked *