ഇരു മുഖന്‍ 6 [Antu Paappan]

Posted by

 

 

 

പിറ്റേന്ന് ഞാന്‍ സ്കൂളില്‍ ചെന്നപ്പോള്‍ വേറൊരു കുരിശ്.

“”വിഷ്‌ണു….””

അരുണിമേച്ചി അങ്ങനെ വിളിച്ചോണ്ട് എന്റ പുറകെ വന്നു. എന്തിനാ ഇങ്ങനെ ഇപ്പൊ എന്നേ ഇടക്കിടക്ക് ഏട്ടന്റെ പേര് വിളിക്കണേന്നറിയില്ല. എന്നേ തന്നെയാണെന്ന് മനസിലാക്കിയിട്ടും ഞാൻ നിന്നില്ല. ഇതിപ്പോ മൂന്നലഴ്ച്ചയായി എന്‍റെ പുറകെ കൂടീട്ട്. അന്നാ കാറിൽ നിന്നു വലിച്ചിട്ടു തല്ലിയതില്‍ പിന്നെ ഞങ്ങൾ മിണ്ടീട്ടില്ല. എന്നേ തല്ലിയത് അവളുടെ ഏട്ടൻ തന്നാണെന്ന് ആരോ പറയണകേട്ടു അതിന്റെ കലിപ്പുങ്കൂടെ ഉണ്ടെന്ന് കൂട്ടിക്കോ.

ഇതിനിടയിൽ അവൻ  പണ്ട് ഗോപിക പറഞ്ഞ ആര്യേച്ചിയെ ശല്യം ചെയ്യാറുള്ള അരുൺ ആണെന്നും, അവന്‍ ഭൂലോക പെണ്ണ് പിടിയനും സ്ത്രീലമ്പടനും തല്ലുകൊള്ളിയുമൊക്കെയാണെന്ന് ആ കിടക്കയിൽ എന്നേ കാണാൻ വന്ന പലരുടെയും വാക്കുകളിൽ നിന്ന് മനസിലായി. അല്ലേലും ഒരുപാട് പണമുള്ള കുടുംബങ്ങളിൽ ഇതുപോലെ ഒന്ന് കാണൂലോ . അങ്ങനെ ഒരുത്തനു ഞാൻ അരുണിമേച്ചിയോടുകൂടെ ഷവർമ കഴിക്കാൻ പോയതിൽ ഇത്ര പൊള്ളാനെന്താ? അല്ലേലും ഞാൻ ആ ചേച്ചിയേ എന്റെ സ്വൊന്തം ചേച്ചിയുടെ സ്ഥാനത്തല്ലേ കണ്ടിരിക്കണത്. എന്നാലും അവൻ എന്തിനാ എന്നേ തല്ലിയത്? അതായിരുന്നു എന്‍റെ ഉള്ളില്‍ കൂടെ ഓടിയിരുന്ന പ്രധാന ചോദ്യം! മഞ്ഞപിത്തമുള്ളോര്‍ക്ക് കാണുന്ന എല്ലാം മഞ്ഞ ആണല്ലോ, അതാവും.

“”എന്താ ഞാൻ വിളിച്ചിട്ട് നിക്കാഞ്ഞത്?””

ഓടി വന്നു എനിക്ക് വട്ടം നിന്നുകൊണ്ട് അവള്‍ ചോദിച്ചു.

“”എന്റെ പേര് ശ്രീഹരി എന്നാണ്. പിന്നെ എനിക്ക് ചേച്ചിയോട് ഒന്നും മിണ്ടാനും ഇല്ല.””

ഞാന്‍ അവള്‍ക്കു മുഖം കൊടുക്കാതെ പറഞ്ഞോഴിഞ്ഞു.

“”അവൻ തല്ലിയതു കൊണ്ടാണോ?””

അല്പം കുറ്റബോധത്തോടെ ആണ് അവളുടെ ആ ചോദ്യം

“”ആണന്നു തന്നെ കൂട്ടിക്കോ. ഞാൻ,.. ഞാനെ ചേച്ചിയേ കണ്ടതെ എന്റെ സ്വന്തം ചേച്ചീടെ  സ്ഥാനത്താ. അതാ എന്നേ വിളിച്ചോണ്ട് പോയപ്പോ കൂടെ വന്നതും.””

എന്‍റെ മനസ്സില്‍ തോന്നിയത് ഞാന്‍ വെട്ടി തുറന്നു പറഞ്ഞു, ഇനി അവള്‍ക്കും അങ്ങനെ വല്ല സംശയവും ഉണ്ടങ്കില്‍ അങ്ങ് തീരട്ടേന്നു കരുതി.

“”അതിനിപ്പോ ഞാൻ അല്ലെന്നു പറഞ്ഞില്ലല്ലോ.””

ഹാവൂ സമാധാനമായി, ഇനിയിപ്പൊ ആ ചേച്ചിയും എന്നെ തെറ്റിദരിച്ചോ എന്നൊരു പേടി ഉണ്ടായിരുന്നു ഉള്ളിൽ.

“”ആ അതാ ചേട്ടനോടും കൂടെ പറഞ്ഞു മനസിലാക്കിക്കണം. എല്ലാരും ആ ചേട്ടനെ പോലെ അല്ലെന്നും പറയണം. ആ ചേട്ടനെ പറ്റി ഞാൻ ഇപ്പൊ കൊറേ കേട്ടിരിക്കുന്നു, എന്തിനു അയാള്‍ പണ്ടെന്റെ ആര്യേച്ചിയെ ശല്യം ചെയ്തലേ. അന്നാ ജോൺസൻ പോലിസ് അയാളെ വഴക്ക് പറഞ്ഞു വിട്ടന്നറിഞ്ഞോണ്ടാ  അത് ഞാൻ പിന്നെ വീട്ടിൽ പറഞ്ഞൊരു പ്രശ്നമാക്കാഞ്ഞേ. എന്നിട്ടിപ്പോ ഞാൻ ചേച്ചീടെകൂടെ കഴിക്കാൻ വന്നതിനു എന്നേ തല്ലിയേക്കുന്നു.  എല്ലാർക്കും പൊള്ളും അവര്‍ക്ക് ഇഷ്ടപ്പെട്ടവരെ മറ്റാരേലും  ശല്യപ്പെടുത്തുമ്പോ.””

Leave a Reply

Your email address will not be published. Required fields are marked *