എടി ഞാൻ ഇന്ന് പോരാൻ വേണ്ടി മുംബൈയിൽ നിന്ന് ഫ്ലൈറ്റ് ബുക്ക് ചെയ്തതാ.. അന്നേരമാ ജോസേട്ടൻ വിളിച്ചത്.. അയാള് നാട്ടിലേക്ക് ഇന്ന് പോരും അത്യാവശ്യമായി അബുദാബിയിലേക്ക് നാളെ എത്തണം ഫ്ലൈറ്റ് ബുക്ക് ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞൂ…
ഓ അത് കേട്ട ഉടനെ അബുദാബിക്ക് പോകാൻ തയ്യാറായല്ലേ… നാളത്തെ കാര്യം പറഞ്ഞ് ലീവ് മേടിക്കാൻ വയ്യാരുന്നോ.. മമ്മി ദേഷ്യത്തിൽ പറഞ്ഞൂ..
ഒരു അർജന്റ് മീറ്റിംഗ് ഉണ്ട് നാളെ അതുകൊണ്ടാ… നിനക്കറിയാവുന്നതല്ലേ.. ജോസേട്ടന് എന്നെ അത്രക്ക് കാര്യമായ കൊണ്ടല്ലേ എല്ലാം എന്നെ ഏൽപിക്കുന്നേ..
ഓ ഏട്ടന്റെ തലേലാണല്ലോ കമ്പനി…ഒരു ജോസേട്ടനും കമ്പനിയും.. ഞാൻ വെക്കുവാ.. എന്താന്ന് വെച്ചാ ചെയ്യെന്നും പറഞ്ഞ് മമ്മി ഫോൺ കട്ട് ചെയ്ത് ദേഷ്യത്തിൽ ബെഡിലേക്കിട്ടു… നിന്നോട് പറഞ്ഞതല്ലേ പപ്പ വരില്ലാന്ന്… അങ്ങേരുടെ വാക്കും കേട്ട് എല്ലാവരെയും വിളിച്ചിരുന്നേൽ നാണം കെട്ടേനേ… നീ പോയി വല്ലതും ഇരുന്ന് പഠിക്കാൻ നോക്ക്. ഞാൻ പോയി കുളിക്കട്ടേന്നും പറഞ്ഞ് മമ്മി എണ്ണക്കുപ്പിയും എടുത്ത് റൂമിലേക്ക് കയറി വാതിലടച്ചു… എബിൻ നാളെ ആനിവേഴ്സറി ആഘോഷിക്കാൻ പറ്റില്ലാന്നറിഞ്ഞ സങ്കടത്തിൽ റൂമിലേക്ക് പോയി പപ്പക്ക് ജോലിത്തിരക്കുള്ള കൊണ്ടല്ലേ.. മനപൂർവ്വം അല്ലല്ലോ എന്നോർത്ത് അവൻ സമാധാനിച്ചു.. നാളെ മുതൽ തന്റെ ലൈഫിൽ എന്തൊക്കെയാണ് സംഭവിക്കാൻ പോകുന്നതെന്ന് അറിയാതെ എബിൻ സുഖമായി കിടന്നുറങ്ങി. ഞെട്ടിക്കുന്ന പല സത്യങ്ങളും താൻ നാളെ അറിഞ്ഞ് തുടങ്ങുമെന്ന് നിദ്രയുടെ ആഴങ്ങളിലേക്ക് ഇറങ്ങിയ അവന് അറിയില്ലായിരുന്നു..
പിറ്റേന്ന് രാവിലെ ഒമ്പത് മണിയോട് അടുത്താണ് എബിൻ എഴുന്നേറ്റത്.. ഹാളിലേക്ക് ചെന്നപ്പോൾ മമ്മിയുടെ റൂമിന്റെ വാതിലടച്ച് കിടക്കുകയായിരുന്നു.. ടേബിളിൽ നോക്കിയപ്പോൾ ചായയൊന്നും ഇരുപ്പില്ല.. സാധാരണ നേരത്തെ തന്നെ എഴുന്നേറ്റു രാവിലെ കഴിക്കാനുള്ളതൊക്കെ എടുത്ത് ടേബിളിൽ വെക്കാനുള്ള മമ്മി ഇത്രനേരമായിട്ടും എഴുന്നേറ്റില്ലേന്ന് മനസിൽ പറഞ്ഞ് കൊണ്ട് എബിൻ മമ്മിയുടെ റൂമിന്റെ വാതിലിൽ തട്ടി വിളിക്കാൻ തുടങ്ങി…. എന്തിനാടാ ഇങ്ങനെ കിടന്ന് അലറുന്നേന്നും പറഞ്ഞ് മമ്മി വന്ന് വാതിൽ തുറന്നു. നൈറ്റി ആയിരുന്നു വേഷം. കൈകളുയർത്തി മുടി കെട്ടി