ഞാൻ തിരികെ എത്തിയപ്പോൾ, അവൾ വീണ്ടും എന്റെ ഫോണിലേക്ക് വിളിച്ചു. അമ്മയെ മിസ് ചെയുന്നുണ്ട്, അതാണ് കരച്ചിൽ വന്നതെന്ന് പറഞ്ഞു….ഒപ്പം പീരിയഡ്‌സ് ആയിരുന്നു എന്നും. എനിക്ക് സത്യത്തിൽ ചിരിക്കണോ കരയണോ എന്ന അവസ്‌ഥയായിരുന്നു. അവളത് എന്നോട് പറയണം എങ്കിൽ, ഇച്ചിരിയെങ്കിലും ഒരിഷ്ടം എന്നോട് അവൾക് ഉണ്ടായിരിക്കുമെന്നു ഞാൻ ഊഹിച്ചു. ഞാനും ചോറും മീനും കൂട്ടി കഴിച്ചിട്ട് അവളോട് രാവോളം വാട്സാപ്പ് ചെയ്തുകൊണ്ടിരുന്നു. ഓരോ മെസ്സേജും അവളും ഞാനും പരസ്പരം ഒളിക്കാൻ ശ്രമിക്കാതെ പറയാൻ ശ്രമിച്ചു. നേരം പുലരുമ്പോ അർപ്പിതയെ എളുപ്പം മനസിലാക്കാൻ എനിക്ക് കഴിയുമെന്ന് ഞാൻ മനസിലാക്കി.
രാവിലെ ഞാൻ അവൾക്ക് ഹോട് ചോക്ലേയ്റ്റ് ഓർഡർ ചെയ്തു അവളുടെ ഹോസ്റ്റലിലേക്ക് ഡെലിവറി ചെയ്യിച്ചു. ഞാൻ ഓഫീസിലേക്ക് ഡ്രോപ്പ് ചെയ്യണോ ചോദിച്ചപ്പോൾ അവൾ സ്നേഹപൂർവ്വമത് നിരസിച്ചു. വൈകീട്ട് വിളിക്കാൻ വന്നാൽ മതിയെന്ന് മാത്രം പറഞ്ഞു.
5 മണിയാകാൻ വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു പിന്നീടെന്റെ മനസ്സിൽ. ബൈക്കിൽ അവളെയും കൂട്ടി കുറച്ചു ഡ്രസ്സ് എടുക്കാൻ ലുലു പോകണം എന്ന് പറഞ്ഞു. പക്ഷെ അവൾ സീവാമീ കേറിയപ്പോൾ ഞാൻ ചമ്മി ചിരിച്ചുകൊണ്ട് പുറത്തു വെയ്റ്റ് ചെയ്തു.
“അർപ്പിത …ഡിന്നർ നമുക്ക് ബിരിയാണി കഴിക്കാം …ഇവ്ടെന്നു ?”
“ഉം പക്ഷെ, ഏട്ടാ ….ഹോസ്റ്റലിൽ ഒന്ന് പറയണം, അല്ലെങ്കിൽ വഴക്ക് കേൾക്കും..”
“ശെരി പറഞ്ഞോ..” ഞങ്ങൾ പാരഗണിൽ നിന്നും ബിരിയാണിയും കഴിച്ചുകൊണ്ട്, ലുലു മാളിൽ ചുമ്മാ ഒന്ന് കറങ്ങി. അവൾക്ക് ഒറ്റയ്ക്ക് വരാൻ വേണ്ടി വഴികളും എൻട്രൻസുമൊക്കെ ഞാൻ പഠിപ്പിച്ചുകൊടുത്തു, പക്ഷെ എന്നാലും അവൾക്ക് ചെറിയ കണ്ഫയൂഷൻസ് ഒക്കെ ഉണ്ടായിരുന്നു.
അന്ന് രാത്രി കിടക്കുന്നതിനു മുൻപ് ഏതാണ്ട് 12 ആയപ്പോൾ, അവളോട് ഞാൻ ബാൽക്കണിയിൽ വന്നു നിൽക്കാൻ പറഞ്ഞു. എന്റെയും അവളുടെയും ഏതാണ്ട് ഒരേ ഫ്ലോർ (3) ആയതുകൊണ്ട് മുഖത്തോടു മുഖം നോക്കി ഫോണിൽ സംസാരിക്കാനും പറ്റും.
ഞാൻ മുഖത്ത് നോക്കികൊണ്ട് ഹെഡ് സെറ്റ് ചുണ്ടോടു അമർത്തി ചോദിച്ചു….
“ഇപ്പൊ വേദനയുണ്ടോ…..”
“ങ്‌ഹും കുറവുണ്ട്….”
“ഞാനൊരു കാര്യം ചോദിക്കട്ടെ …..”
“വൈകീട്ട് കോഫി ഷോപ്പിൽ ചോദിച്ച ചോദ്യം പോലാണെങ്കിൽ വേണ്ട….”
“അതൊന്നൂല്ല പെണ്ണെ…..
എന്റെ അമ്മയോട് പറയട്ടെ….തന്റെ കാര്യം….”
“ഞാൻ ഇവിടെയുള്ളത്, അപ്പൊ പറഞ്ഞില്ലേ ?”
“ശില്പയോട് പറഞ്ഞു….”
“പിന്നെന്തു കാര്യമാണ് ….”
“ഒന്നുല്ല….ഉറക്കം വരുന്നുണ്ട്, പറഞ്ഞില്ലേ കിടന്നോ….”
////
ഫ്ലാറ്റിന്റെ ബെൽ തുടരെ തുടരെ അടിക്കുമ്പോ, ഞാൻ സോഫയിൽ ഞെളിഞ്ഞു കൊണ്ട് പതിയെ കണ്ണ് തുറന്നു. ഷർട്ട് ഇട്ടിട്ടുണ്ടായിരുന്നില്ല, വെറും ട്രൗസര് മാത്രം. ഫ്ലാറ്റ് ഡോർ തുറന്നപ്പോൾ രാവിലെ കുളിച്ചൊരുങ്ങികൊണ്ട്