മാഘം [ ★彡[ᴍ.ᴅ.ᴠ]彡★ ]

Posted by

മാഘം

Makham | Author : MDV

ഭാര്യ തന്നെ ഫസ്റ്റ് ആൻഡ് ഫൈനൽ ലവ് ആയ മഹാന്മാർക്കെല്ലാം ഞാനീ കൊച്ചു കഥ സമർപ്പിക്കുന്നു …. – മിഥുൻ

25 വയസ്സായപ്പോ മുതൽ അമ്മ എന്നെ കെട്ടിക്കാൻ വേണ്ടി ഒരുക്കം കൂട്ടികൊണ്ടിരിക്കയാണ്, കാര്യമെന്തെന്നാൽ 27 വയസ്‌ കഴിഞ്ഞാൽ പിന്നെ മംഗല്യയോഗത്തിനു വീണ്ടും മൂന്നു വർഷം കൂടെ കഴിയണമത്രേ. എനിക്കിതിലൊന്നും വിശ്വാസമില്ലെങ്കിലും സ്നേഹിക്കാനും കൂട്ടുകൂടാനും ഒരാളെ അമ്മ തന്നെ കണ്ടുപിടിച്ചുതരുമല്ലോ എന്നോർത്ത് ഞാനും അതിനു സമ്മതിച്ചു. പിന്നെ ഇത്രേം കാലമായിട്ടെനിക്ക് ഒരു പെൺകുട്ടിയോട് അങ്ങനെ പറയത്തക്ക ഇഷ്ടമൊന്നും തോന്നിയിട്ടില്ല. മറ്റൊന്നും കൊണ്ടല്ല, അത്രക്കും ഒരാളുമായിട്ടും ഞാൻ അറ്റാച്ഡ് ആയിട്ടില്ല എന്നതുകൊണ്ടാണ്. പിന്നെ അമ്മയാദ്യം പെണ്ണിനെ പോയി കണ്ടു ഇഷ്ടപ്പെട്ടെങ്കിൽ മാത്രമേ എന്നോട് ചെന്നു കാണാൻ പറയാറുള്ളൂ എന്ന് പറഞ്ഞിട്ടുണ്ട്, അമ്മ ഈ 6 മാസത്തിനിടക്ക് മൂന്നാലു പേരെ ചെന്നു കണ്ടിട്ടുമുണ്ട്, പക്ഷെ എനിക്ക് ചേരുമെന്ന ആരെയും അമ്മേടെ കണ്ണിൽ കിട്ടിയതുമില്ല. എന്നിരുന്നാലും രണ്ടാഴ്ച കൂടുമ്പോ എന്നെ നിർബന്ധിപ്പിച്ചു ഒറ്റപ്പാലത്തേക്ക് വരുത്തും, വീട്ടിലൊരു കാന്താരി കൂടെയുണ്ട് അവളും അമ്മയും മാത്രം മാണ് വീട്ടിലെ സ്‌ഥിര താമസക്കാർ, അച്ഛനൊരു പ്രവാസിയാണ്.

ഞാനവിടെ കൊച്ചിയിൽ ഫ്രെണ്ട്സ് ന്റെ കൂടെ ഹാപ്പിയായി സിംഗിൾ ലൈഫ് ആസ്വദിച്ച് കഴിയുന്ന ഒരു യുവാവാണെന്നു ഒരു പരിഗണനയുമില്ല, എന്റെ അമ്മക്കുട്ടിക്ക്, വീഡിയോ വന്നിട്ടും അമ്മയ്ക്കെന്നെ നേരിട്ട് കാണണം, അതിനായി നൊസ്റാൾജിയയുണർത്തുന്ന പലഹാരങ്ങളും കറികളും അമ്മയുണ്ടാക്കി വാട്സാപ്പിലെക്ക്എനിക്കയ്ക്കും, ഞാനതും പ്രതീക്ഷിച്ചു രണ്ടാഴ്ച കൂടുമ്പോ വീട്ടിലേക്കും പോകും.

താമസിക്കുന്നത് ഒരു അങ്കിളിന്റെ ഫ്ലാറ്റിൽ ആണ്. പുള്ളി ഫ്ലാറ്റ് നോക്കാൻ എന്നെയാണ് ഏൽപിച്ചേക്കുന്നത്. ഇടയ്ക്ക് ഫ്രെണ്ട്സ് ഒക്കെ വെള്ളമടിക്കായി ഫ്ലാറ്റിലേക്ക് വരാറുണ്ട്. അധികം അലമ്പൊന്നും ഇല്ലാത്തതുകൊണ്ട് അങ്കിളും അത് ഗൗനിക്കാറില്ല, ആന്റിയുടെ ചികിത്സക്ക് നാട്ടിലേക്കിടക്ക് പോയിവരാനുള്ള ബുദ്ധിമുട്ട് കൊണ്ടവർ വാങ്ങിച്ച ഫ്ലാറ്റാണ്, ഇപ്പൊ ചികിത്സയൊക്കെ കഴിഞ്ഞു, അവർക്ക് കുഴപ്പമില്ല.
അങ്കിളും ആന്റിയും ഇടക്ക് വരാരൊക്കയുണ്ട് ചെക്കപ്പിന്,
പിന്നെ ഞാൻ നല്ലപോലെയാണീ ഫ്ലാറ്റ് നോക്കുന്നതും. അതവർ പറയാറും ഉണ്ട്.

എന്നെ കാണാൻ 5 അടി 6 ഇഞ്ച്, വെളുത്ത നിറം, അത്യാവശ്യം തടിയുണ്ട്. താടിയും മീശയുമൊക്കെയുണ്ട്.
ജോലിയെന്നു പറയാൻ ഒരു അനിമേഷൻ ഡിസൈനർ ആണ് ഞാൻ, അതായത് അമൃത ചാനലിലെ പൂവിരിയുന്നപോലെ പോലെയുള്ള ലോഗോ വരുന്നില്ലേ അതൊക്കെ ഉണ്ടാക്കുന്ന പരിപാടി.

Leave a Reply

Your email address will not be published. Required fields are marked *