പറഞ്ഞു….സാരമില്ല. ഐ ക്യാൻ ബി യുവർ ഫ്രണ്ട് …. ഓക്കേ…”
“താങ്ക്യൂ..”
“ചിരിച്ചോണ്ട് പറയൂ…”
“ഉം താങ്ക്യൂ…”
ഹാവൂ, അങ്ങനെ ആ പ്രശനം തീർന്നു. ശ്വാസം നീട്ടി വിട്ടുകൊണ്ട്….
എക്സൈറ്റ്മെന്റോടെ ഞാൻ അർപ്പിതയെ വിളിച്ചു. അവൾ ഇറങ്ങാൻ തുടുങ്ങുകയായിരുന്നു. ഞാൻ ഒരു യൂബർ വിളിച്ചവൾക്ക് കൊടുത്തു.
////
വൈകീട്ട് ചോറും ചിക്കനും ആയിരുന്നു ഞാനുണ്ടാക്കിയത്, കല്യാണത്തിന് മുൻപേ ഭർത്താവുണ്ടാക്കിയത് നോക്കട്ടെ എന്നും പറഞ്ഞിട്ടവളെന്നോട് ഉണ്ടാക്കിയ ചിക്കൻ കറി ഒരു പാത്രത്തിലാക്കി കൊണ്ടുവരാനായി പറഞ്ഞു. ഞാനതും കൊണ്ട് അവളെ കാണാൻ ചെന്ന്. അപ്പം ആയിരുന്നു അവരുടെ ഹോസ്റ്റലിൽ അന്ന്. അവൾക്ക് എരിവ് നല്ല ഇഷ്ടമായത് കൊണ്ട് അതു മാത്രം കറിയിൽ പോരെന്നു പറഞ്ഞു.
ആ ആഴ്ച്ച കൊച്ചീല് നിൽക്കാൻ വേണ്ടി ഞാൻ അർപ്പിതയോടു കാലുപിടിച്ചു പറഞ്ഞു. അവളുടെ അമ്മയ്ക്കും എന്റെ അമ്മയ്ക്കും ഉള്ളിൽ ആധിയാണ്, കാര്യം ഞങ്ങളിവിടെ എന്ത് കുരുത്തക്കേടാണ് ഒപ്പിക്കുന്നത് എന്നറിയാതെ, ഓരോ ദിവസവും രാത്രി രണ്ടാളും ഇനി ഒന്നിച്ചാണോ എന്നുപോലുമവർക്ക് ഡൌട്ട് ഉണ്ട്. എന്താല്ലേ ?? വല്ലാത്ത സമ്പ്രദായം സംസ്‍കാരം!!!
പക്ഷെ എനിക്ക് അവളെ കെട്ടിപിടിക്കാനോ ഒന്നുമ്മവെക്കാനോ പോലും അവളിപ്പോ സമ്മതിക്കില്ല, ജസ്റ്റ് ഒന്നു ഫ്ലാറ്റ് വരെ വന്നിട്ട് പോ എന്ന് പറഞ്ഞാൽ പോലും അവളുണ്ടോ കേൾക്കുന്നു…..
“അമ്മയെന്തു പറഞ്ഞു ഏട്ടാ …ഈയാഴ്ച പോണില്ലന്നു പറഞ്ഞപ്പോ ….”
“അവിടെയൊരാളുണ്ടല്ലോ എന്റെ കാന്താരി പെങ്ങൾ, അവൾക്കിതിൽ എന്ത് സന്തോഷമാണാവോ കിട്ടുന്നത്, നല്ലപോലെ അമ്മയെ മൂപ്പിക്കുന്നുണ്ട്, ഞാനും നീയും ഫുൾ കറക്കമാണ്, കല്യാണത്തിന് മുന്നേ ചീത്തപ്പേര് കേൾപ്പിക്കും, എന്നൊക്കെ…..
മിക്കവാറും നിന്നെ എന്റെയമ്മ നാളെ വിളിക്കും എന്നിട്ട് പറയും ….മോളെ അവനൊരു വാശിക്കാരനാണ്, മോളോട് എന്തേലും പറഞ്ഞാലും സമ്മതിച്ചു കൊടുക്കല്ലേ കേട്ടോ എന്നൊക്കെ ….”
“അയ്യോ, എനിക്ക് തന്നെ നാണം വരുന്നു ഏട്ടാ……ഇങ്ങനെ ചുമ്മാ ഓരോന്ന് പറഞ്ഞിട്ട്, നാളെ ഞാനെങ്ങും വരില്ല!!”
“ഹലോ, നിന്റെ ഹോസ്റ്റൽ വാർഡൻ ലതചേച്ചി തന്നെയാണ് പറഞ്ഞെ, അവളെ കൊണ്ടൊക്കോളാൻ …..”
“എർ!!!! അവർക്കറിയില്ലോ ….ആരാണ് എന്റെ പുന്നാര ഏട്ടനെന്നു ….കടിക്കുക പിടിച്ചു ഞെക്കുക…പിന്നെ എന്തൊക്കെയാണ് അന്ന് …..ഞാനൊന്നും പറയുന്നില്ല”
“എന്തിനാ, നാണം കെടുന്നെ ….ഹിഹി, നിന്നെ ഞാൻ വർത്താനം പറയാനല്ലെ വിളിക്കുന്നെ ….”
“ഇതുപോലെ ഒരു കാമുകൻ, ലോകത്താർക്കും ഉണ്ടാകില്ല. വർത്താനം പറയാൻ