കിട്ടിയിട്ടുണ്ട്.
എന്തോ അരുണിനെക്കാൾ കൂടുതൽ പേടിച്ചത് ആര്യ ആയിരുന്നു. ശ്രീ ഹരിയുടെ കയ്യും പിടിച്ചു ഇപ്പൊ ഇങ്ങനെ പേടിച്ചു നിക്കുമ്പോൾ അവൾ ആദ്യമായ് ആണൊരുത്തന്റെ തണലിൽ തളക്ക പെട്ടിരിക്കുന്നുവോ?. ഇതുവരെയും അവൾ അങ്ങനെ അല്ലായിരുന്നല്ലോ ആണന്നോ പെണ്ണൊന്നോ നോക്കാതെ തനിക്ക് തോന്നുന്നതു മുഖത്തു നോക്കി പറയാൻ വേണിങ്കിൽ ഒന്ന് പൊട്ടിക്കാൻ തന്നെ ചങ്കൂറ്റമുള്ളവൾ, അതായിരുന്നു ആര്യമഹാദേവ് . മുന്നില്‍ നികുന്നത് തന്റെ വിഷ്ണു ഏട്ടന്‍ തന്നെയോ? അവളുടെ ഓര്‍മയിലെ വിഷ്ണു എട്ടനുമായി ചെറുതല്ലാത്ത സാമ്യം ഇപ്പൊ ശ്രീഹരിക്കുണ്ട്. എന്നാൽ അതിക നേരം അതുണ്ടായില്ല ശ്രീഹരി തല കറങ്ങിയത് പോലെ താഴേക്ക് വീണു. ആര്യ അവന്‍ കയ്യില്‍ പിടിച്ചിരുന്ന കുപ്പി മുറി ദൂരേക്ക് മാറ്റി ഇട്ടു. അപ്പോഴേക്കും ആ ബസ്റ്റോപ്പില്ലേക്കു കയറി വന്ന ജോൺസൺചേട്ടന്നും ഭാര്യയും കൂടെ അവനെ താങ്ങി എടുത്തു അവിടെ ഉണ്ടാരുന്ന കോൺക്രീറ്റ് ബെഞ്ചിൽ ഇരുത്തി. ആര്യ കൈയിൽ ഉണ്ടായിരുന്ന ബോട്ടിലെ വെള്ളം അവന്റെ മുഖത്തു കുടഞ്ഞു.
എന്റെ മുഖത്തു തണുത്ത വെള്ളം വീണപ്പോഴാണ് ഞാൻ എഴുന്നേറ്റത്. എന്താണ് ഇവിടെ സംഭവിച്ചത് ഞാൻ അവരുടെ എല്ലാം മുഖത്തേ ക്ക് നോക്കി.
“”ഹാവു.. അവനു കുഴപ്പമില്ല ചേച്ചി, രാവിലെ ഒന്നും കഴിച്ചില്ല അതിന്റെയാകും “” ആര്യേച്ചി നുണ പറഞ്ഞു
അത് കേട്ടതും ജോൺസൺ ചേട്ടൻ കുറച്ചപ്പുറം ഉള്ള കടയിൻ നിന്ന് ഒരു കവർ ബന്ന് വാങ്ങിക്കൊണ്ട് തന്നു. പുള്ളി ആള് തനി പോലീസാണേലും ഞങ്ങളോടൊക്കെ വലിയകാര്യമാ കൂടാതെ അമ്മാവന്റെ അടുത്ത കൂട്ടുകാരനും. ജോൺസൺചേട്ടൻ എന്നോട് എന്തക്കയോ ചോദിച്ചു.
“”എന്താടാ ശ്രീ പറ്റിയെ?’’”
“”എനിക്കൊന്നു തല ചുറ്റണ പോലെ തോന്നി , പക്ഷേ ഇപ്പൊ കുഴപ്പമില്ല “”
“”ഹാ ആരാ ആ പയ്യൻ?””
അതിന് മറുപടി ആര്യേച്ചിയാണ് പറഞ്ഞത്.
“”അത് എന്റെ കൂട്ടുകാരിയുടെ ചേട്ടനാ അങ്കിളേ “”
“”അവനൊന്നും അത്ര നല്ല പയ്യനല്ല, നിങ്ങൾ അവനോടൊന്നും മിണ്ടാൻ പോകണ്ടാ കേട്ടല്ലോ “”
അതിനും ആര്യേച്ചി ഇടക്ക് കയറി എന്തോ മറുപടി നൽകി, പിന്നെ നീ യൊന്നും മിണ്ടണ്ടാ ഞാൻ പറഞ്ഞോളാം എന്ന അര്‍ത്ഥത്തില്‍ എന്നെ ആര്യേച്ചി കൈ കാട്ടി.
അല്ല ഞാൻ എന്ത് മിണ്ടാൻ, എനിക്ക് ഇവിടെ എന്താ നടന്നത് എന്ന് പോലും ഓർമ ഇല്ല അവസാനം ഓർക്കുന്നത് ചേച്ചിയുടെ കയ്യും പിടിച്ചു പാടവരമ്പിൽലൂടെ നടന്നു വരുന്നതായിരുന്നു. ഭാഗ്യത്തിന് അവർ ഞങ്ങളോട് കൂടുതൽ ചോദ്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ബസ്സ് വന്നു. എങ്കിലും അന്നേ ദിവസം സ്കൂളിൽ ഇരുന്നു ആ സംഭവം ഞാന്‍ ഒരുപാട് ആലോചിച്ചു നൊക്കി പക്ഷേ എനിക്കൊന്നും ഓർമ വന്നില്ല. ഗോപനും എന്താ കാര്യം എന്നൊക്കെ തിരക്കി, എനിക്ക് ഓർക്കാൻ പറ്റുന്നില്ല പിന്നല്ലേ അവനോടു പറയുന്നത്. വയ്കുന്നേരം ചേച്ചി തന്നെ എന്നെ കാത്തു നിന്ന് തിരിച്ചു വീട്ടിൽ കൊണ്ടോയത് .പക്ഷേ അവളും അതേ പറ്റി ഒന്നും മിണ്ടിയില്ല.
ഞാന്‍ അവളോട് ചോദിച്ചു
“”ആരായേച്ചി അവന്‍.””
“”അതൊരു തല്ലിപൊളി ചെരുക്കനാടാ , ശല്യം ആയിരുന്നു.””
“”ശല്യമോ””