ഇരു മുഖന്‍ 4 [Antu Paappan]

Posted by

ആയിരുന്നു . അതികം ആരും അറിയാത്ത ഈ കാര്യം  ഗോപികയോട് പറഞ്ഞത് ബിൻസിയാണ്.

ഗോപികക്ക് ഇതൊക്കെ എന്നോട് പറയാൻ മറ്റൊരു ഒരു കാരണം കൂടെ ഉണ്ട്, അവൾ എന്നോട് ഇച്ചിരി കൂടുതൽ അടുപ്പം കാണിച്ചപ്പോഴേ എനിക്ക് സംശയം തോന്നിയതാ. പക്ഷേ ഗോപനോട് ഞാൻ ഒരിക്കലും ആ ചതി ചെയ്യില്ലേന്ന് അവളെ അന്നേ പറഞ്ഞു മനസിലാക്കിയിരുന്നു. പക്ഷേ അവൾ പറയുന്നത് എനിക്ക് ആര്യേച്ചിയേ ഇഷ്ടം ആയോണ്ടാ അവളെ ഒഴുവാക്കിയതെന്നാ. അമ്മയും ഇടക്ക് ആര്യേച്ചിയുടെ കാര്യം എടുത്തിടും. പക്ഷേ എനിക്ക് ഇവർ എന്നെ കളിയാക്കുവാണോ എന്നാ തോന്നുന്നേ.  പക്ഷേ ഗോപികയുടെ അടുത്തുന്ന് ആര്യേച്ചിയെ ഒരുത്തൻ ശല്യപ്പെടുത്തുന്നുന്ന് കേട്ടപ്പോൾ എനിക്കൊട്ടും സഹിക്കാൻ പറ്റിയിരുന്നില്ല.

പിറ്റേന്ന് ഞാനും ആര്യേച്ചിയുടെ കൂടാ  സ്കൂളിൽ പോയത്. ചേച്ചിയും ഞാനും ഒരേ സ്കൂളിൽ തന്നെ ആയിരുന്നു പഠിച്ചിരുന്നത്. ചേച്ചി അന്ന് പ്ലസ്‌2 ആയിരുന്നു.  ആര്യേച്ചി എന്റെ കയ്യും പിടിച്ചു പാടവരമ്പിലൂടെ നടന്നു. ആ പാടം കടന്നാൽ മെയിൻ റോഡ് അതുവഴിയാണ് ഞങ്ങളുടെ ബസ്‌ വരുന്നത്, ഞങ്ങൾ രണ്ടാളും റോട് ക്രോസ്ചെയ്തു ബസ്സ്റ്റോപ്പിൽ വന്നുനിന്നു. ചെറുതായി മഴ പൊടിക്കുന്നുണ്ട്, ഞാനല്പ്പം നനഞ്ഞിട്ടുമുണ്ട്.  അന്നവിടെ രാവിലെ ബസ്സുകേറാൻ ആരും തന്നെ ഉണ്ടായിരുന്നില്ല.. എന്റെ തല അവൾ അവളുടെ കർച്ചീഫ് വെച്ച് തോർത്തി തന്നു. അപ്പോൾ ഏതോ ഒരുത്തൻ അങ്ങോട്ട് കേറിവന്നു.
“”എന്താടാ ഇവിടെ? എന്താ രണ്ടും കൂടി.””
ഒരു വഷളൻ ചിരി അവന്റെ മുഖത്തുണ്ടായിരുന്നു.അവനെ കണ്ടിട്ടാവണം ആര്യേച്ചിയൊന്ന് ഭയന്ന പോലെ പിന്നോട്ട് മാറി.
“”ടാ കൊച്ചെറുക്കാ നിനക്കെന്നെ അറിയോടാ? “” അവന്‍ വീണ്ടും ചോദിച്ചു.

“”ഇല്ല ”” ഞാൻ പറഞ്ഞു

“”അരുൺ, നിയൊക്കെ ഇപ്പൊ ജീവിക്കുന്നത് എന്റെ അച്ഛന്റെ ആവുദാര്യത്തില്ലാ. അറിയോടാ പൊടി ചെറുക്കാ നിനക്ക് “” പുച്ച ഭാവത്തോടെ അവന്‍ പറഞ്ഞുനിര്‍ത്തി.
അപ്പോഴാണ് ഗോപിക പറഞ്ഞ അരുൺ ഇവൻ ആണെന്ന് എനിക്ക് ബോദ്യമായതു. അവന്റെ ആ നിപ്പും ഭാവവും കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചു എന്ന് വേണം പറയാൻ. പെട്ടെന്ന് തലയിലൊരു മിന്നൽ അടിച്ചുവോ. തലക്കുള്ളിൽ ഒരു മൂടൽ.

അരുൺ ആര്യയുടെ അടുത്തേക്ക് നീങ്ങി. ശ്രീഹരി അവളുടെ മുന്നിലും കയറി നിന്നു. അരുൺ ശ്രീഹരിയേ പിടിച്ചു തെള്ളി. ശ്രീ ഹരി അടുത്തുള്ള തൂണിൽ തെറിച്ചു ചെന്നിടിച്ചു. അരുൺ ആര്യയുടെ കയ്യിൽ കയറി പുടിച്ചു. അടുത്ത നിമിഷം ശ്രീ ഹരിയുടെ ചവിട്ട് കൊണ്ട് അരുൺ അവൻ വന്ന ബൈക്കിന് മുകളിലേക്ക് തെറിച്ചു വീണു.

അരുൺ അവന്റെ വണ്ടിയിൽ ഒളുപ്പിച്ചിരുന്ന ഒരു കമ്പി വടിയെടുത്തു ഹരിക്ക് നേരേ പാഞ്ഞു വന്നു.

ആര്യ ശ്രീഹരിയേ രക്ഷിക്കാൻ എന്നവണ്ണം അവനു മുന്നിൽ കയറി നിന്നു.
“”എന്റെ ദേഹത്ത് ചവിട്ടിയോ നായെ , അതിനുമാത്രം വളന്നോ നീ, ഇത്രയ്ക്കു പൊള്ളാൻ ഈ കൂത്തിച്ചി ആരാടാ നിന്റെ?””
ശ്രീഹരി വീണ്ടും തന്റെ പുറം കൈകൊണ്ട് ആര്യയേ പുറകിലെക്ക് വകഞ്ഞു മാറ്റി മുന്നിൽ കയറി നിന്നിട്ട് ഉറച്ച ശബ്ദത്തിൽ പറഞ്ഞു.
“”ഞാനോ ഞാൻ വിഷ്ണു ഭദ്രൻ ഇതെന്റെ പെണ്ണാ. എന്റെ പെണ്ണ്… എന്നോട് ഇതൊക്കെ ചോദിക്കാൻ നീ ഏതാടാ . മാറി നിക്കട അങ്ങോട്ട്. ഇല്ലേ കൊരവള്ളി ഞാൻ അറക്കും “”
ശ്രീ ഹരിയുടെ ആ ഉറച്ചു ശബ്ദമോ അതോ അവന്റെ കയ്യിൽ ഇരുന്ന പൊട്ടിയ ബിയർ കുപ്പിയോ, അരുൺ ഒന്ന് പേടിച്ചു. അവൻ പെട്ടെന്ന് കമ്പി വടി താഴ്ത്തി. പിന്നയും എടുത്തോങ്ങാൻ നോക്കിയങ്കിലും ഹരിയുടെ അടുത്ത ചവിട്ട് അവന്റെ നെഞ്ചിൽ പതിഞ്ഞിരുന്നു.  അപ്പോഴേക്കും  ആ ബസ്റ്റോപ്പിലേക്ക് കോൺസ്റ്റബിൾ ജോൺസൺ‌ ചേട്ടനും ഭാര്യയും നടന്നു വരുന്നത് അവർ കണ്ടത്. അരുൺ അയാളേ കണ്ടപാടെ അവന്റെ ബൈക്ക് എടുത്തു ജീവനും കൊണ്ടോടി.  ഈ പുള്ളിക്കാരൻ ആണ് ബിൻസിയുടെയും ബീനെചിയുടെയും ഒക്കെ പപ്പ. അന്ന് ഇങ്ങേരുടെ കയ്യിൽനിന്ന് അരുണിന് തരക്കേടില്ലാതെ

Leave a Reply

Your email address will not be published. Required fields are marked *