ഞാൻ ആഗ്രഹിച്ചു . അപ്പോഴാണ് ഞാൻ അമ്മേ ഓർത്തത്. അങ്ങനെയാണ് ഞാൻ എന്റെ അമ്മയുടെ അടുത്തേക്കാണ് ചെല്ലുന്നത് . അവിടെ ഞാൻ കണ്ടത് എനിക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു. എന്‍റെ അമ്മ ആ കട്ടിലിൽ കരഞ്ഞു തളർന്നു കിടക്കുന്നു. ഞാൻ ഇന്നുവരെ എന്റെ അമ്മേടെ കരഞ്ഞു വാടിയ മുഖം കണ്ടിട്ടില്ല. ഇപ്പൊ ഇതെന്താ അമ്മ ഇങ്ങനെ, സത്യത്തിൽ അതിന്റെ കാര്യകരങ്ങളൊന്നും എന്റെ ഓർമയില്‍ നിന്ന് അപ്പോഴേക്കും മാഞ്ഞു പോയിരുന്നു. ഞാൻ എന്തോ ഇപ്പൊ അങ്ങനെയാണ് എന്തോ വലിയ വിഷമം എന്റെ ചുറ്റും ഉണ്ടെന്നറിയാം, പക്ഷേ അത് എന്താണന്ന് ഏതാണ് എന്നൊന്നും അറിയില്ല. ആരോടും ചോദിക്കാനും തോന്നിയിട്ടില്ല അവരാരും ഇങ്ങോട്ട് പറയാനും വന്നിട്ടില്ല എന്നതാണ് സത്യം. എല്ലാത്തിനോടും വല്ലാത്തൊരു പേടിയും അകൽച്ചയും.
പക്ഷേ എത്ര ശ്രെമിച്ചിട്ടും ഞാൻ എന്താ എന്റെ അമ്മയുടെ അടുത്തു പോലും ഇത്രനാളും വരാഞ്ഞത് എന്ന ചോദ്യതിന് ശെരിയായൊരു ഉത്തരം എനിക്ക് കണ്ടതനാവുന്നില്ല. എന്റെ സങ്കടമോ കുറ്റബോധമോ, ഞാൻ അമ്മയുടെ കണ്ണ് തുടച്ചു അമ്മേ കെട്ടിപിടിച്ചു കിടന്നു. അമ്മയുടെ മുഖം അൽപ്പം തെളിഞ്ഞിരിക്കുന്നുവോ . എന്റെ സാമിപ്യം അമ്മക്ക് സന്തോഷം നൽക്കുന്നുണ്ടോ ?. എന്റെ മനസ്സിൽ അൽപ്പം സമാധാനത്തിന്റെ കാറ്റു വീശി. എങ്കിൽ ഇനി എനിക്ക് ജീവനുള്ളടുത്തോളം കാലം ഞാൻ എന്റെ അമ്മേ കരയിക്കില്ല എന്നൊരു ദൃഢ നിശ്ചയം എന്റെ മനസ്സിൽ കൈക്കൊണ്ടു .
പിന്നീടുള്ള ദിവസങ്ങളിൽ ഞാനും അമ്മയും പതിയെ പതിയെ നോർമല്‍ ആവാൻ തുടങ്ങിയിരുന്നു. അമ്മയുടെ മുഖത്തു ഇടക്കൊക്കെ സന്തോഷം ഞാൻ കണ്ടു എനിക്കും അത് അൽപ്പം ആശ്വാസമായി. ഞങ്ങളെ രണ്ടാളെയും വിഷമിപ്പിക്കുന്ന കാര്യങ്ങളൊന്നും ഞങ്ങളുടെ മുന്നിൽവെച്ച് അമ്മായിയോ അമ്മാവനോ പറയാറില്ലാരുന്നു. ആകെ എനിക്ക് സങ്കടം തോന്നിയത് ആര്യേച്ചിയുടെ പെരുമാറ്റം മാത്രമായിരുന്നു, അല്ലേ അവൾ പണ്ടേ അങ്ങനെ അല്ലായിരുന്നല്ലോ, അവൾ എന്റടുത്തു സൗമ്യമായി സംസാരിച്ചിട്ടുള്ളത് വളരെ ചുരുക്കം ആണല്ലോ. അവളുടെ അധികാര ഭാവത്തിൽ ഉള്ള പെരുമാറ്റങ്ങളാണ് എന്റെ ചിന്തയിൽ ഉള്ളത്. ‘ആര്യ മഹാദേവ്‘ ആ പേര് പോലെ തന്നെ അവളുടെ ധാഷ്ഠിയം ആ മുഖത്തുണ്ടായിരുന്നു.
പതിയെ ഞാൻ ആര്യേച്ചിയുമായി അകന്നു. അവളോടുള്ള മോഹം ഞാൻ മറന്നു എന്ന് വേണം പറയാൻ. അതിന് കാരണം അവളോട് എനിക്ക് എന്നോ തോന്നിയ അകാരണമായ പേടി മാത്രമല്ല ഇപ്പൊ അവളെ കാണുമ്പോൾ ‘ചേച്ചിന്നു വിളിക്കണം’ എന്ന് ഡയലോഗ് എന്റെ മനസ്സിൽ കിടന്നു കറങ്ങുന്നുണ്ട് . ഞാൻ ഇപ്പൊ അവളെ കാണുന്നത് എനിക്കവൾ ട്യൂഷൻ എടുക്കുമ്പോൾ മാത്രമായി ചുരുക്കി, അല്ലാത്തപ്പോൾ ഞാൻ മുറിക്കുപുറത്ത് തന്നെ വരില്ല. ട്യൂഷൻ എടുക്കുമ്പോഴും ഞങ്ങൾ തമ്മിൽ മറ്റുകാര്യങ്ങൾ ഒന്നും സംസാരിക്കില്ല. അതിനിടയിൽ എപ്പോഴോ ആര്യേച്ചി എന്ന വിളി എന്റെ നാവിൽ വന്നുതുടങ്ങി.
വർഷങ്ങൾ പലതു കടന്നുപോയി ഞാൻ ഒമ്പതിൽ പഠിക്കുന്ന സമയം, ആര്യേച്ചി അപ്പോഴേക്കും ഒരു പൂർണ സ്ത്രീ ആയി മാറിയിരുന്നു. ആയിടക്ക് എന്റെ കൂടെ ആര്യേച്ചി ട്യൂഷൻ എടുക്കുന്ന ഗോപിക ഒരു കാര്യം പറഞ്ഞു.
അരുൺ, ഒരു വഷളൻ ചെക്കൻ ആര്യേച്ചിയുടെ പുറകെ ശല്യമായി നടക്കുന്നുണ്ടെന്ന്. ആര്യേച്ചി അവനെ പലവട്ടം ചീത്ത പറഞ്ഞു നാണം കെടുത്തി വിട്ടു എന്നും കൂടെ ആയപ്പോൾ ഞാൻ അറിയാതെ പറഞ്ഞു പോയി
“”അവൾ തല്ലിയില്ലേലേഉള്ളു അത്ഭുതം””
. അവളുടെ മട്ടും ഭാവവും അങ്ങനെ ആരുന്നല്ലോ ഇങ്ങോട്ട് തോണ്ടാൻ വരുന്നവരെ അങ്ങോട്ട് കേറി മാന്തുന്നതാണല്ലേ അവളുടെ സ്വഭാവം. ഗോപിക പിന്നെ പറഞ്ഞത് കേട്ടപ്പോൾ പ്രശ്നം അൽപ്പം സീരിയസ് ആണെന്ന് ബോദ്യമായി.
അവൻ അൽപ്പം പ്രശ്നക്കാരനാണ് ഞങ്ങടെ കവലയിൽ പള്ളിയിലേക്കുള്ള ഇടവഴിയിൽ വെച്ച് കഴിഞ്ഞ ന്യൂ ഇയറിനു പള്ളിയിൽ പോയ ബീനേച്ചിയേ ഇവന്‍ ഇരുട്ടത്തുന്ന് ചാടിവീണ് കേറിപിടിച്ചിരുന്നു . നസ്രാണികൾ ആരാണ്ട് അപ്പൊ അതുവഴി വന്നൊണ്ട് ബീനെച്ചി കഷ്ടിച്ചു രെക്ഷപെട്ടു. ബീനെച്ചിയുടെ അനിയത്തി ബിൻസി അവളുടെ ക്ലാസിൽ തന്നെ