“”നീ വരുന്നുണ്ടോ പുറത്തൊന്നു കറങ്ങിട്ടു വരാം.”” അവന്‍ വിളിച്ചു
“”ഞാന്‍ ദാ വരുന്നു””
ആര്യെച്ചിയുടെ ചായയും കുടിച്ചു ഞാന്‍ അവന്റെ കൂടെ പുറത്തേക്കിറങ്ങി.
“”നീ എന്താടാ രാവിലെ?””
“”പാല് കൊണ്ട് തന്നത് ഞാനാട, അമ്മായി അച്ഛന്റെ ഓടറാ, എല്ലാം കൂടെ നാലഞ്ചു ലക്ഷം രൂപയുടെ പണി ഇല്ലേടാ , അങ്ങേരു സോപ്പ് പതപ്പിക്കുവാ, പൊതിയാ തേങ്ങ കണക്കിന് ബാങ്കില്‍ പൈസ കിടക്കാന്‍ തുടങ്ങിയിട്ട് ഇച്ചിരിയായേ“” അനന് ഒന്ന് നിര്‍ത്തി
“”ഞാന്‍ വിളിച്ചു കൊണ്ട് വന്നതിനു വേറെ ഒരു കാര്യമുണ്ട്. ഒരാക്ക് നിന്നെ കാണണോന്നു പറഞ്ഞു വന്നിട്ടുണ്ട്, ആ ആല്‍തറയുടെ അടുത്ത് നിക്കാം എന്നാ പറഞ്ഞേ, നീ അങ്ങോട്ട് ചെല്ല്.“”
ഞാന്‍ അങ്ങോട്ട് നടന്നു ചെന്നു . ആല്‍തറക്കരുകില്‍ ഒരു വെളുത്ത ബെന്‍സ് കിടപ്പുണ്ട്. അതില്‍ ചാരി ഒരു പെണ്ണും. അവള്‍ എന്നേ കണ്ടപ്പോള്‍.
“” ഹലോ വിഷ്ണു അറിയോ ?””
“” ശ്രീ ഹരി “” ഞാന്‍ തിരുത്തി, എന്നിട്ട്
“” എനിക്കറിയില്ല ആരാ? എന്തിനാ കാണണോന്നു പറഞ്ഞേ ?””
അവള്‍ എന്നോട് ഒന്നും മിണ്ടാതെ ആ കാര്‍ എടുത്തു പോയി. അപ്പോഴേക്കും ഗോപനും അങ്ങോട്ട് കയറി വന്നു.
“”നിന്നെ കാണാനൊന്നു പറഞ്ഞു കന്യാകുമാരിന്ന് ഡ്രൈവ് ചെയ്തു വന്നതാ. പക്ഷേ എന്താ മിണ്ടാതെ അങ്ങ് പോയ്ക്കളഞ്ഞേന്ന്‍ മനസിലായില്ല.””
“”ആരാട അത്?“”
“”നിനക്കറിയില്ലേ? ടാ കോപ്പേ അതല്ലേ അരുണിമ, അവളേം മറന്നോ നീ? കഷ്ടം.“”
“”ഇല്ലടാ എനിക്ക്…. എനിക്ക് എവിടോ പരിജയം ഉണ്ടെന്നു മനസ് പറയുന്നു. പക്ഷേ ആളെ…. നിന്റെ ഫ്രണ്ട് ആണോ? എനിക്കവളോട് തനിച്ചൊന്നു സംസാരിക്കണം, എന്തോ എനിക്ക് അവളോട് പറയാനുള്ള പോലെ””
“”ഏതായാലും ഇപ്പൊ വേണ്ട, നീ നാട്ടില്‍ വന്നപ്പോള്‍ തന്നെ അവള്‍ എന്നേ വിളിച്ചു നിന്നേ പറ്റി തിരക്കി, എങ്കില്‍ അതില്‍ എന്തൊക്കെയോ കാര്യമുണ്ട്. നീ ഇപ്പൊ ഒന്നും ഓര്‍മ്മ പോലും ഇല്ലാതെ അവളുടെ അടുതോട്ടു ചെല്ലണ്ട.””
“”ഹ്മ്മ””
അവന്‍ പറഞ്ഞതിലും കാര്യമുണ്ട്, ആര്യെചിയും എന്നില്‍ നിന്ന് എന്തൊക്കയോ ഒളിക്കുന്നു. ഭദ്രനും ഈ വന്നവളുംമായി എന്താണ് പ്രശ്നം. വെക്തമായി ഒന്നും അറിയാതെ ആര്യെചിയുടെ ജീവിതവും ഞാന്‍ നശിപ്പിക്കാന്‍ പാടില്ലല്ലോ.
*****************************
ഇരുപത്തി രണ്ടു വർഷങ്ങൾക്ക് മുൻപുള്ള ഒരു വൈകുന്നേരം.
അച്ഛന്റെയും ഏട്ടന്റെയും മരണം കൺമുന്നിൽ കണ്ട ഞൻ ഉണർന്നത് അന്നായിരുന്നു. അതുവരെയും എന്റെ മനസ്സിൽ ഒരുതരം മരവിപ്പായിരുന്നു എന്തൊക്കെയോ എന്റെ ചുറ്റുംനടക്കുന്നുണ്ട് പക്ഷേ എന്താണന്നോ ഏതാണന്നോ ആ അവസ്ഥയിൽ എനിക്കറിയാൻ കഴിഞ്ഞിരുന്നില്ല.
“”ആര്യേച്ചിന്ന് വിളിക്കണം എന്ന് ഞാന്‍ പറഞ്ഞു.“”
ആര്യേച്ചിയുടെ ആ ശകാരം അപ്പോൾ എന്റെ മനസ്സിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നു.
“”അവളുടെ മനസില്‍ ഞാന്‍ വെറും അനുജന്‍ മാത്രമാണോ?.””
എന്റെ കുഞ്ഞു മനസ് തകർക്കാൻ പോന്ന ഒരു ബോംമ്പായിരുന്നു അത്. എപ്പോഴോ മനസ്സിൽ മുളയിട്ട സ്വപ്നങ്ങൾ ഒക്കെ ഒറ്റയടിക്ക് കരിഞ്ഞു പോകുന്ന പോലെ തോന്നി. ജീവിതത്തിലേക്കു തിരിച്ചുവരാൻ മുന്നിൽ തെളിഞ്ഞു വന്ന ഒരു കച്ചിത്തുരുമ്പും കൈ വിട്ടുപോകുവാണോ?
ഈ അവസ്ഥയിൽ നിന്ന് പുറത്ത് വരാൻ പറ്റുന്ന എന്തെങ്കിലും കൂടെ ഉണ്ടായിരുന്നങ്കിൽ!