മഞ്ഞും മണിത്തെന്നലും തരും
കുഞ്ഞുമ്മകൈമാറിയും
വേനല്‍ക്കുരുന്നിന്റെ തൂവലാല്‍ തൂവാലകള്‍ തുന്നിയും
പാടാത്തപാട്ടിന്റെയീണങ്ങളേ തേടുന്നകാറ്റിന്റെ ഓളങ്ങളില്‍
ഉള്ളിന്റെയുള്ളിലെ നോവിന്റെ നൊമ്പരം ഒരുനാളില്‍ സംഗീതമായ്
ഉണ്ണികളേ………””
അതിനിടയില്‍ അവന്‍ എപ്പോഴോ ഉറങ്ങി, ഞാന്‍ അവനെ ആ കട്ടിലില്‍ കിടത്തി. അവന്റെ കൂടെ അല്പം കിടന്നു. ആര്യേച്ചി എന്നേ തന്നെ നോക്കി ഇരുപ്പുണ്ടായിരുന്നു. പതിയെ എന്‍റെ കണ്ണും അടഞ്ഞു.
പിറ്റേന്ന് രാവിലെ അവന്റെ കളി കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. അപ്പോഴും ആര്യേച്ചി അതെ ഇരുപ്പില്‍ തന്നെ പക്ഷേ പുള്ളിക്കാരി നല്ല ഉറക്കത്തില്‍ ആണെന്ന് മാത്രം. അവളുടെ ആ മുഖത്ത് നോക്കിയപ്പോള്‍ ഇത്രയും പാവം ആണോ എന്‍റെ ആര്യേച്ചി. എന്ത് ഭംഗിയാ ചേച്ചി ഉറങ്ങുന്നത് കാണാന്‍. എനിക്ക് അവളോട് എന്തോ ഒരു വികാരം നിറഞ്ഞൊഴുകി. ഞാന്‍ ഒരുപാട് ആഗ്രഹിച്ചതാണ് അവളുമൊത്ത് ഈ വീട്ടില്‍ ഒരു ജിവിതം. പക്ഷേ വിധി ഇല്ല. ഇത് എന്‍റെജിവിതം അല്ലേലും എവിടുന്നോ കടമെടുത്ത ആ കുറച്ചു നിമിഷങ്ങള്‍ ഞാന്‍ ആസ്വദിച്ചു. ഇനിയും അവളെ ഇങ്ങനെ അസ്വദിച്ചു കൊണ്ടിരുന്നാല്‍ ഞാന്‍ അവളെ….
“”ഹലോ ആര്യേച്ചി എണീക്കുന്നില്ലേ?”” എന്‍റെ കണ്ട്രോള്‍ പോകുന്നതിനു മുന്‍പ് ഞാന്‍ അവളെ വിളിച്ചു.
“””ഒരഞ്ചു മിനിറ്റുടെ ഭദ്രേട്ടാ…””
ഭദ്രന്‍ ആ പേര്……, എനിക്കവളോട് തോന്നിയ ആ പ്രണയത്തിനു ഒരു നീര്‍ കുമിളയുടെ ആയുസേ ഉണ്ടായിരുന്നുള്ളു. നെഞ്ചില്‍ എവിടുന്നോ ഒരു കൊളുത്തി വലി.
ചേച്ചിയും ഞെട്ടി എഴുന്നേറ്റു
“”ആ ശ്രീ… “”
“”എന്താ ഇവിടെ ഇരുന്നു ഉറങ്ങിയത്?”” ഞാന്‍ എന്‍റെ മുഖത്തൊരു പുഞ്ചിരി വരുത്തിക്കൊണ്ട് ചോദിച്ചു.
“”നിന്റെ പാട്ട് കേട്ടങ്ങ് ഉറങ്ങി പോയടാ. അമ്മായി പറഞ്ഞപ്പോ ഇത്രയും നന്നാവും എന്ന് ഞാന്‍ കരുതിയില്ല. നിന്റെ പാട്ട് ഞാന്‍ ഇത് ആദ്യമ കേക്കണെ.””
“”ഞാന്‍ അങ്ങനെ പാടത്തൊന്നുമില്ല, വല്ലപ്പോഴും അമ്മക്ക് കേക്കണോന്നു പറയും. അമ്മേടെ അടുത്ത് മൂളും അത്രന്നെ.””
“”ഉവ്വാ….നീ ഞാന്‍ ഉള്ളപ്പോന്നും പാടിയിട്ടില്ല അല്ലാതെ എല്ലാരുടെയും മുന്നില്‍ പാടുമെന്നറിയാം.””
“”ഞാനോ?””
“”ഹ്മ്മ പണ്ടൊരാള്‍ നിന്റെ പാട്ട് എന്നേ കേപ്പിക്കാന്‍ വേണ്ടി എന്നേ നിന്റെ കോളജില്‍ വിളിച്ചോണ്ട് വന്നിട്ടുണ്ട്. പക്ഷേ അന്നത് നടന്നില്ല, അന്നാ… അത് പോട്ടെ””
“”ആരാ അത്””
“”അത് നിന്റെ ഒരു ഫാനാ.””
അത് പറഞ്ഞപ്പോള്‍ അവളുടെ കണ്ണില്‍ ഒരു തിളക്കം കണ്ടു , പെട്ടെന്ന് തന്നെ ആ മുഖം വാടി . ഞാന്‍ പിന്നെ കൂടുതല്‍ ഒന്നും ചോദിച്ചില്ല.
“”അടുക്കളയില്‍ ചായക്കുള്ള എന്തേലും സാധനങ്ങള്‍ ഉണ്ടോന്നു നോക്കട്ടെ.””
അവള്‍ എനിക്ക് മുഖം തരാതെ അടുക്കളയിലേക്കു പോയി. അല്‍പ സമയം കഴിഞ്ഞു , പുറത്തൊരു പുരുഷ സ്വൊരം. രാവിലെ തന്നെ ഗോപന്‍ എന്നേം കാത്തു മുറ്റതുണ്ട്.