അവന് ഒരു മാറ്റോം ഇല്ല, പഴയ പോലെ തന്നെ നാവിനു ബെല്ലുമില്ല ബ്രേക്കുമില്ല.
ഞാൻ തിരിച്ചു കയറി ചെല്ലുമ്പോൾ ആര്യേച്ചി വാതിക്കൽ നിപ്പുണ്ട് എന്തോ ഒന്ന് മറച്ചു പിടിച്ചിട്ടുണ്ട് ഞാൻ രാവിലെ താഴെ കളഞ്ഞ ഡയറി അല്ലെ അത് അതിലിപ്പോ മറച്ചു പിടിക്കാൻ എന്താ? ആവോ. ഇനി ഇപ്പൊ എന്റെ എല്ലാ ചോദ്യത്തിനും ഉത്തരം അതിൽ ഉണ്ടങ്കിലോ? കയ്യിൽ കിട്ടിയപ്പോൾ എടുത്തു കളയേം ചെയ്തു. ഇനി എന്താ ചെയ്യാ. നിധി കാക്കുന്ന ഭൂതത്തിലും കഷ്ടമാ അവളുടെ കാര്യം. അങ്ങനെ പെട്ടെന്നാർക്കും അവളുടെന്നൊന്നും അടിച്ചുമാറ്റാൻ പറ്റില്ല.
ഞാന്‍ കഴിക്കാന്‍ ചെന്നിരുന്നു, നല്ല ചോറും തേങ്ങ അരച്ചമീന്‍കറിയും മോരും . രാവിലെ ഒന്നും കഴിക്കാഞ്ഞോണ്ടാകും എല്ലാത്തിനും നല്ല സ്വാത് .
കഴിച്ചു കഴുഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു.
“”ആര്യേച്ചി എപ്പോഴാ തിരിച്ചു പോണത്? ””
“”നിന്നേം കൊണ്ടേ ഞങ്ങള്‍ ഇനി തിരിച്ചുള്ളൂ.””
അവള്‍ എന്നേം കൊണ്ടേ പോകുള്ളൂ എന്നേകദേശം ഉറപ്പായി. പക്ഷേ ഒരു പ്രതിഷേധം എന്നാ നിലയില്‍.
“”ഞാന്‍ ഇനി അങ്ങോട്ടില്ല””
“”അത് നീയല്ലല്ലോ തീരുമാനിക്കുന്നത്””
“”എനിക്കിവിടെ കുറച്ചു കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ ഉണ്ട്.””
“”എന്ത് കാര്യം?””
“”അരുണിമ , അവളെ. കണ്ടെത്തണം.””
അത് കേട്ടതും ആര്യേച്ചി ഒന്ന് പതറിയത് ഞാന്‍ ശ്രെധിച്ചു.
“”ശ്രീഹരി ടാ…ടാ ഇവിടെ നോക്ക്, ആരാ അരുണിമ അറിയോ നിനക്ക്?””
ഇപ്പൊ അരുണിമ എന്നൊരു പേരറിയാം വെക്തമല്ലാത്ത ഒരു മുഖംവും. പക്ഷേ ഉള്ളില്‍ എവിടെയോ എനിക്കടുത്തറിയാവുന്ന ഒരാൾ ആണെന്ന് തോന്നലുണ്ട് അതിനപ്പുറം എനിക്കവളെ പറ്റി ഒന്നും അറിയില്ലായിരുന്നു.
“”ഇല്ല കണ്ടു പിടിക്കണം””
“”ശെരി ശെരി നമുക്ക് ഒരുമിച്ചു കണ്ടു പിടിക്കാം പോരെ.””
എന്നേ സമാധാനിപ്പിക്കാന്‍ എന്നോണം അവള്‍ പറഞ്ഞു. പക്ഷേ ഞാന്‍ പറഞ്ഞ കേട്ടിട്ടാവണം അത് ഒരു സമാധാനം അവളില്‍ ഞാന്‍ കണ്ടു.
“”ഇങ്ങനെ ചിന്തിചിരിക്കാതെ ആ കൈ കഴുകിട്ട് പോയി കിടക്കാന്‍ നോക്ക്. നിന്റെ മുഖത്ത് നല്ല ക്ഷീണമുണ്ട്.”” അമ്മ എന്നേ തട്ടിവിലിച്ചോണ്ട് പറഞ്ഞു .
പക്ഷേ ഞാന്‍ കൈ കഴുകി ആ ചാരു കസേരയില്‍ പോയി ഇരുന്നു. അപ്പോഴേക്കും വീരീന്‍ കരച്ചില്‍ തുടങ്ങി. വീട് മാറിയതിന്റെ ആകും. ആര്യേച്ചി പഠിച്ച പണി പതിനെട്ടും നോക്കി രേക്ഷയില്ല. ഞാന്‍ വീരനെ നോക്കി അവള്‍ അവനെ എന്‍റെ കയ്യില്‍ തന്നു.
“”ഹരി നീ ഒന്ന് പാടുമോ? അവന്‍ ഉറങ്ങിക്കോളും.””
എനിക്കൊന്നും മറുത്തു പറയാന്‍ തോന്നിയില്ല. ഞാന്‍ എഴുന്നേറ്റു. അവനേം തോളില്‍ ഇട്ടു അങ്ങോട്ടും ഇങ്ങോട്ടും നടന്നു പാടി.
“” ഉണ്ണികളേ ഒരു കഥപറയാം ഈ
പുല്ലാങ്കുഴലിന്‍ കഥ പറയാം
പുല്‍മേട്ടിലോ പൂങ്കാട്ടിലോ എങ്ങോ
പിറന്നുപണ്ടിളം മുളം തണ്ടില്‍