അടുത്തെത്തിയപ്പോൾ നല്ല ബേബി ലോഷന്റെ മണം. വീരനെ കുളുപ്പിച്ചു കുട്ടപ്പനക്കി വെച്ചേക്കുവാണ്, എനിക്ക് അവനെ കണ്ടപ്പോൾ തന്നത് മനസിലായിരുന്നു. ഞാൻ അറിയാതെ അവനെ വാങ്ങാൻ എന്റെ കൈ നീട്ടി. അവനും അവളുടെ കയ്യിന്നു പിടഞ്ഞു എന്റെ നേരേ കൈകാട്ടി വന്നു. ആര്യേച്ചി കുഞ്ഞിനെ എന്റെ കയ്യിൽ തന്നു എന്നിട്ടകത്തോട്ടു പോയി. ഞാൻ അവനെ വാങ്ങി തോളിലിട്ടു. ഫുഡ് തരാൻ വന്ന ആൾ അപ്പോൾ തിരിഞ്ഞു നടന്നിരുന്നു. ആ നടപ്പ് കണ്ടപ്പോൾ എന്റെ ഉള്ളി ഒരു പേര് തെളിഞ്ഞുവന്നു ” ഞൊണ്ടി ഗോപൻ “
“”ഹലോലൊലോ…ടാ ഗോപാ ടാ നിക്കടാ അവിടെ “”
ഞാൻ വിളിച്ചു കൂവി പുറകെ ചെന്നു. അവൻ തിരിഞ്ഞു നൊക്കി.
“”ടാ ശ്രീഹരി ടാ അപ്പൊ നി തന്നെ ആരുന്നോ ഇത് ലേലത്തിൽ പിടിച്ചത്? എന്നിട്ട് എന്റെ അമ്മായിഅച്ഛൻ പറഞ്ഞത് ഏതോ ഭദ്രൻ ആണെന്നാണല്ലോ. ഇതാരാ നിന്റെ മോനാ? “”
“”അല്ലട ഭദ്രൻ ആര്യേച്ചിടെ ഭർത്താവ്. ഇത് അവരുടെ മോനാ.””
“”ഈ ഭദ്രൻ ആണോ ആര്യേച്ചിയെ പന്തലി അടിച്ചോണ്ടു പോയേ?.””
“”ആരിക്കും ടാ , എനിക്കറിയില്ല. ഞാൻ അന്ന്….””
“”അല്ലടാ അളിയാ നിനക്ക് എന്തായിരുന്നു പ്രശ്നം ? അന്ന് നീ കോളജിൽ കിടന്നു അടിയുണ്ടാക്കി ട്ടു പിന്നെ കാണുന്ന ഇപ്പോഴാ. “”
“”ഞാൻ അടിയുണ്ടാക്കിന്നോ? എടാ എനിക്ക് ഒന്നും ഓർമ ഇല്ല. “”
ആട അത് നീ ആണെന്ന് ഗോപികയാ അന്ന് പറഞ്ഞത്, ഗോപന്റെ അനിയത്തി ആണ് ഈ ഗോപിക. നീ ഒളിവിൽ പോയെന്നോ… എന്തൊക്കെയോ.. പിന്നെ ഒരു വിവരോം ഇല്ല പിന്നെ ഇടക്ക് അമ്മ പറഞ്ഞു ആര്യേച്ചിടെ കല്യാണം കലങ്ങിയെന്നോ ഏതോ ഭദ്രൻ പെണ്ണിനെ കൊണ്ടുയെന്നോ ഒക്കെ. നിങ്ങടെ അമ്മാവൻ എറണാകുളത്തു വീട് മേടിച്ചതിൽ പിന്നെ ആരെയും കാണാറില്ലാരുന്നു. ഇന്നാള് ഇവിടുത്തെ പണിക്കു ആളെ കൊണ്ട് വന്നപ്പോ അമ്മേ കണ്ടാരുന്നു പക്ഷേ അമ്മക്ക് അന്ന് എന്നെ മനയിലായില്ല. ഞാനും അങ്ങോട്ട് ഒന്നും പറഞ്ഞില്ല, ഇപ്പൊ ആര്യേച്ചിയെ കണ്ടപ്പോൾ ആണ് നിങ്ങള് തിരിച്ചു വന്നുന്നറിഞ്ഞേ. പക്ഷേ നീ ഉണ്ടാകും എന്ന് ഞാന്‍ കരുതിയില്ല. “”
“”എനിക്ക് ഒന്നും ഓർമ ഇല്ലടാ.””
“”ആ അതങ്ങനാ ഞാൻ പത്തില്‍ വെച്ചേ പറഞ്ഞതല്ലേ കൂടുതൽ പടിക്കല്ലേ പഠിച്ചാൽ ഓർമയും ബുദ്ധിയും ഇല്ലാതെ നടക്കേണ്ടി വരുമെന്ന്. അതോണ്ടല്ലേ ഞാൻ പത്തു തോറ്റപ്പോഴേ ആ പണി നിർത്തിയത്. ഇപ്പൊ കണ്ടോ പെണ്ണും കെട്ടി, അത്യാവശ്യം പണിയും ഉണ്ട്. വെറും കടച്ചിലല്ല കൈപ്പണി യാ.””
“”എന്താന്ന്””
“”ഇപ്പ മയിരേ, അതല്ല നിന്റെ ഈ മരപ്പണി ഞങ്ങളാ പണി പിടിച്ചേക്കുന്നെ. നിങ്ങടെ ഭദ്രൻ ആള് മൊടയാണോ? എന്നെ തുടങ്ങേണ്ട പണിയാ. അയാളുടെ ഉടക്ക് കാരണമാ തുടങ്ങാൻ പറ്റാത്തെ. എന്റെ അമ്മായിയച്ഛന്റെ വഴി കിട്ടിയതാ. ആര്യേച്ചിയെ കണ്ടപ്പഴാ…..”” അവനൊന്നു നിര്‍ത്തി എന്നിട്ട് ഉള്ളിലേക്ക് നോക്കി ശബ്ദം താഴ്ത്തി പറഞ്ഞു.
“”അയാള് നിസാരം പൈസക്ക് എങ്ങാണ്ട ലേലത്തിൽ പിടിച്ചേ. ദുർമരണം നടന്നവീടല്ലേ….””
“”ശ്രീ…..””
അപ്പോഴേക്കും അകത്തുന്ന് വിളി വന്നു
“”എന്നാ ഞാൻ പോയേച്ചും വാരം””
“”ശെരീടാ””