അപ്രതിക്ഷിതമായി കന്നം പോളക്കെ ഒന്ന് കിട്ടിയപ്പോഴാണ് എനിക്ക് സ്ഥലകാലബോധം വീണത്. അത്രയും നേരം ചിന്തിച്ചു കൂട്ടിയത് എങ്ങോ പറന്നുപോയി. ദേ നിക്കുന്നു ആര്യ മഹാദേവ് എന്‍റെ മുന്നില്‍ൽ. വീരനെയും കയ്യിവെച്ചു ആര്യ ഭദ്രകാളിയായി.
“”ഒളിച്ചോടുന്നോടാ നീ ..… ഹ്മ്മ്””
അവൾ കലി തുള്ളിതന്നെ യാണ്. അല്ല ഈ പൂതനക്ക് ഞാൻ എങ്ങോട്ട് ഒളിച്ചോടിയാൽ എന്താ? ഞാൻ കാരണം അവര് ബുദ്ധിമുട്ടണ്ട എന്ന് കരുതിയല്ലേ ഞാൻ അവിടുന്ന് മാറികൊടുത്തത്. ഇവൾക്ക് എന്നോടു ഇത്രയും ദേഷ്യം എന്തിനാ എന്റെ കണ്ണ് നിറഞ്ഞു. അമ്മ വേഗം അവളെ പിടിച്ചു നിർത്തി.
“”നീ ആരെയാ തല്ലിയത് എന്നോർമ്മയുണ്ടോ?“”
അമ്മ അൽപ്പം കടുപ്പിച്ച് തന്നെയാണ് ചോദിച്ചത്. ആര്യേച്ചി ഒന്ന് പതറിയോ, അമ്മ ആരോടും മുഖം കറുത്ത് ഒന്നും സാധാരണ പറയാറില്ല. പക്ഷേ ആ നിമിഷം തന്റെ കുഞ്ഞിനെ റാഞ്ചൻ വന്ന പരുന്തിനെ നേരിടുന്ന തള്ളകോഴിയെയാണ് ഞാന്‍ എന്‍റെ അമ്മയില്‍ കണ്ടത്.
അമ്മേടെ കൈ തള്ളി മാറ്റിയിട്ടു അവൾ എന്റെ നേരെവീണ്ടും വന്നു. അടുത്ത അടി ഇപ്പൊ വീഴും എന്ന് മനസ് പറഞ്ഞു. പക്ഷേ ഞാന്‍ പ്രതീക്ഷിച്ചിരുന്നതിന് വിപരീതമായി അവള്‍ തല്ലിയടുത്ത് ഉമ്മ കൊണ്ട് മൂടി. ഇതെന്തു കൂത്തു കാരണം പോളക്കെ തന്നിട്ട് അവിടെ ഉമ്മവെച്ച വേദന മാറോ? ഇല്ല അതാണ്…. പക്ഷേ അവടെ ഒക്കത്തിരുന്ന കുറുപ്പിന്റെ ചിരി കണ്ടപ്പോള്‍ ഒരു സന്തോഷമൊക്കെ തോന്നി. അവന്റെ ഇരുപ്പ് കണ്ടോ, കള്ളാ ചിരി ചിരിച്ചു വിരലും കടിച്ചു, അവിടെ എന്താ നടന്നെ എന്ന് പോലും അവനു പിടുത്തം കിട്ടികാണില്ല.
“”ടാ വീരപ്പാ നിന്റെ അമ്മ എനിക്ക് ഉമ്മ തരുന്നത് കണ്ടോ നീയ്.””
ഞാന്‍ മനസില്‍ പറയാന്‍ ഉദ്ദേശിച്ചത് പറഞ്ഞപ്പോള്‍ അല്പം ഉച്ചത്തില്‍ ആയിപ്പോയി .
“”എന്തോ? എന്താ നീ പറഞ്ഞത്?”” അവള്‍ ഉടനെ തിരിച്ചു ചോദിച്ചു.
“”ഒന്നുമില്ല””
“”ഇല്ലേ നിനക്ക് കൊള്ളാം, ഹും”” ഒരു ചെറു ചിരി അവളുടെ മുഖത്തു മിന്നി മാഞ്ഞോ.
“”നിന്നിളിക്കാതെ ഈ പെട്ടിയൊക്കെ എടുക്കാന്‍ സഹായിക്കാടാ.””
അമ്മ ആയിരുന്നു അത്
ഞാന്‍ ആ ബാഗുകള്‍ എടുത്തു വരാന്തയില്‍ കൊണ്ടുവെച്ചു.
“”ഞാൻ ഒരുപാട് തവണ പുറത്തു നിന്ന് കണ്ടിട്ടുണ്ടെകിലും ഓർമവെച്ചിട്ട് ആദ്യമായിയാണ് ഇതിനകത്തു കേറുന്നത്. “” ആര്യേച്ചിപറഞ്ഞു
ഞാനും ഏതാണ്ടതുപോലെ തന്നെ ആയിരുന്നു. അമ്മ ആദ്യം അകത്തു കയറി. അവള്‍ വീരനെ എന്‍റെ കയ്യില്‍ തന്നിട്ട് വിളക്കുമായി വന്ന അമ്മയുടെ കാലില്‍ തൊട്ടു അനുഗ്രഹം വാങ്ങി. എന്‍റെ കയ്യും പിടിച്ചു അകത്തു കയറി. ഓ ഇപ്പൊ ഇവള്‍ ആണല്ലോ ഇതിന്‍റെ മുതലാളിച്ചി.
അമ്മ പറഞ്ഞു പൊലിപ്പിച്ചിട്ടുള്ള അത്ര വലിയ കൊട്ടാരം ഒന്നുമല്ല. എങ്കിലും കൊള്ളാം അൽപ്പസ്വല്പം കൊത്തുപണികളും ശില്പങ്ങളും ഒക്കെ ഉള്ള ഒരു വീട്. കണ്ടാൽ ആരും ഒന്നു മോഹിക്കും. ഇപ്പൊ ഉപയോഗിക്കാൻ പറ്റുന്ന രണ്ടു മൂന്ന് മുറിയും ഒരടുക്കളയും ഉണ്ട്. എല്ലാത്തിലും ആ പഴയ പ്രൗടി തുളുമ്പുന്നു. പുതിയ കാലത്തിന്റെതെന്ന് പറയാൻ ഭിത്തിയിൽ കൂടെ ഓടുന്ന വയർ ചാനലും ഫാൻ ലൈറ്റ് അത്രേയൊക്ക ഉള്ളു . അകത്തൊരു ചാര് കസേരയുണ്ട് ഞാന്‍ അതെടുത്തു നിവര്‍തിയപ്പോള്‍
“”അച്ഛന്റെയാ“” അമ്മ പറഞ്ഞു
കുറച്ചു കഴിഞ്ഞു ആരോ വതിക്കൽ വന്നു സംസാരിക്കണ കെട്ടു. ഞാനും പുറത്തേക്ക് ഇറങ്ങി ചെന്നു. ആര്യേച്ചി ആരോടോ സംസാരിക്കുവാണ്. ഇരുട്ടായതിനാൽ ഞാൻ ആളുടെ മുഖം കണ്ടില്ല. ആര്യേച്ചി ഒരു കാസ്രോളു മായി തിരിച്ചു കേറി വന്നു. അവടെ ഇടത്തെ കയ്യിൽ വീരൻനും വലത്തേ കയ്യിലാ കാസ്രോളും . ഇതുവരെ അടുക്കള ഒന്നും സെറ്റായിട്ടില്ലാരിക്കും. അതാവും ഈ കാസ്രോളൊക്കെ. ചേച്ചി എന്റെ