ഞാന്‍ കണ്ണ് തുറന്നപ്പോള്‍ ആരെയും കണ്ടില്ല. സൊപ്നം തന്നെ ആകും.
രണ്ടുമാസം ഡോക്ടർ ബെഡ് റെസ്റ്റ് പറഞ്ഞെങ്കിലും ഒന്നര ആയപ്പോഴേക്കും ഞാൻ കാല് നിലത്തു കുത്താൻ തുടങ്ങി. പ്ലസ്റ്റര്‍ മാറ്റിയ പിറ്റേന്ന് ഞാന്‍ സ്കൂളില്‍ ചെന്നു. ഗോപന്റെ അടുത്ത് പോയിരുന്നു. അവന്‍ ഓര്‍മിപ്പിച്ചപ്പോഴാണ് ഞാന്‍ അരുണിമ ചേച്ചിയുടെ കാര്യം ഓര്‍ത്തത്. വരുന്ന അന്ന് തന്നെ ചെന്ന് കാണാന്‍ ആണ് അവനോടു പരഞ്ഞെല്‍പ്പിച്ചിരുന്നത്. ഉച്ചക്ക് ഗോപന്‍ എവിടുന്നോ ഓടിക്കൊണ്ട് വന്നു പറഞ്ഞു.
“”ടാ ചേച്ചി ദോ കാന്റീനില്‍ ഉണ്ട് നിന്നെ അങ്ങോട്ട് വിളിക്കുന്നു.””
“”എന്നെയോ? എന്തിനു?”” ഞാന്‍ അല്പം പേടിയോടെ ചോദിച്ചു.
“”ചെന്നിട്ടു വാടാ അവള്‍ നിന്നെ ഒന്നും ചെയ്യില്ല.””
“”നീ കൂടെ വായോ””
“”നിന്നെ ഒറ്റയ്ക്ക് കാണണം എന്നാ പറഞ്ഞത്.”” അവന്‍ മുങ്ങി
അവന്‍ എന്നേ ഉന്തിത്തെള്ളി കാന്റീനില്‍ എത്തിചിട്ട് ആളെ ചൂണ്ടി കാണിച്ചു. പിന്നെ തിരിഞ്ഞു നോക്കിയപ്പോള്‍ അവനെ കണ്ടില്ല .
ഞാന്‍ തള്ളിയിട്ട മുറിവ് ഇപ്പൊഴു നെറ്റിയില്‍ ഉള്ളതുകൊണ്ട് ആളെ എനിക്ക് പെട്ടെന്ന് മനസിലായി. പുള്ളിക്കാരിയും കൂട്ടുകാരും ഇരുന്നു പപ്സ് തുന്നുന്നു. ആ സോസറില്‍ നിന്ന് ഒരു ചെറിയ കഷ്ണം നുള്ളി പിച്ചി വളരെ സാവധാനം കഴിക്കുന്നു. കാണാന്‍ തന്നെ ഒരു പ്രത്യേക രെസം.
ഞാന്‍ അല്പം പേടിയോടെ തന്നെ യാണ് അങ്ങോട്ട് ചെന്നത്. എന്നേ കണ്ടതും ഒരു ചെറിയ പുഞ്ചിരി മുഖത്ത് വരുത്തി,
“”ഹാ വാട ശ്രീ….അറിയോ?””
“”മിച്”” ഞാന്‍ ഇല്ലെന്നു ചുമല്‍ കൂച്ചി കാണിച്ചു.
“”നിന്റെ കാലൊക്കെ ശേരിയായോ”” അവള്‍ ഒന്ന് ചിരിച്ചിട്ട് ചോദിച്ചു .
“”ഹ്മ്മ , ഇപ്പൊ കൊഴപ്പമില്ല.””
“”എന്‍റെ പേര് അരുണിമാന്നാ. ഒന്ന് ഓര്‍ത്തു നോക്കിക്കെ അറിയോന്ന്?””
“”മ്ച്ച്””
“”ആമി ഇപ്പൊ അറിയോ?”” അവള്‍ വീണ്ടും പ്രതീക്ഷയോടെ ചോദിച്ചു
“”ഇല്ലാ, ഞാന്‍ ചേച്ചിയെ ആദ്യമായാണ് കാണുന്നെ””
അവളുടെ മുഖം വാടി
“”അല്ലടാ അന്ന് നീ എന്റെ പുറത്തേക്ക് വീണപ്പോ ആമിന്ന് വിളിച്ചത് ഞാൻ കേട്ടു. ഞാന്‍ കരുതി എന്നെ അറിയാമായിരിക്കുമെന്ന് “” അവള്‍ എനിക്ക് മുഖം തരാതെ കുനിഞ്ഞു സോസറിലേക്ക് നോക്കി പറഞ്ഞു.
“”ഇല്ല ചേച്ചി ഞാൻ അങ്ങനെ ഒന്നും വിളിച്ചില്ല, ആരാ… ചേച്ചി ആണോ ആമി?””
“”അതൊന്നും ഇല്ലടാ, ആമി അത് എന്റെ മനസിൽ മരണമില്ലാത്തൊരു മോഹമായിരുന്നു. അതൊക്കെ പോട്ടേ ശ്രീഹരിക്ക് കഴിക്കാന്‍ വല്ലതും വേണോ “”
അവൾ ബാക്കി മുട്ട പപ്സ് വായിക്കുള്ളിൽ ആക്കിക്കൊണ്ട് ചോദിച്ചു.
“”മച്ച് “”
“”എന്നാലും ഒരു എഗ്ഗ് പപ്സായാലോ? അതോ മീറ്റ് റോൾ വേണോ? “” മുഖത്തൊരു ചിരി ഫിറ്റ് ചെയ്തിട്ട് ചോദിച്ചു.
എന്റെ ഉള്ളിലെ കൊതി എനിക്ക് സഹിക്കാൻ ആയിരുന്നില്ല, ആ മുഖഭാവം കണ്ടിട്ടാവണം അവൾ എനിക്ക് രണ്ടും വാങ്ങി തന്നത്. എന്‍റെ മനസില്‍ അതന്നൊരു നല്ല സൗഹൃദത്തിന്റെ തുടക്കാമായിരുന്നു. ഞാന്‍ അത് കഴിച്ചിട്ട് തിരിച്ചു ക്ലാസിലേക്ക് നടന്നു.
“”വിഷ്ണൂ…….!””
അരുണിമ തന്‍ പണ്ടെന്നോ കണ്ടെത്തിയതും അന്ന് പാടെ അവഗണിച്ചതുമായൊരു സിദ്ധാന്തം ശ്രീഹരി വിളിച്ച ‘ആമീ’ എന്നൊരൊറ്റ വിളിയുടെ പിന്‍ബലത്തില്‍ അവനുമേല്‍ പരീക്ഷിക്കാന്‍ തുനിയുകയാണ്. അവള്‍ വിളിച്ചാല്‍ വിഷ്ണു ഉണരുമോ?
തുടരും…..