ആകുമോ. അല്ല എന്ത്യേ നിന്റെ ആര്യേച്ചി വന്നിട്ടുണ്ട്ന്ന് ഗോപിക പറയുന്ന കേട്ടു.””
“”ആ എനിക്കൊന്നും അറിയില്ല. വന്നതും പോയതുമൊന്നും എന്നോടാരും പറഞ്ഞില്ല.””
എന്റെ മുഖംഭാവം കണ്ടിട്ടാവണം അവൻ പിന്നെ വിഷയം മാറ്റിയത്.
അതിനിടയിൽ പതിവില്ലാതെ ആര്യേച്ചി ഫോൺ വിളിക്കുമ്പോൾ എന്നെ അന്വേഷിക്കാൻ തുടങ്ങി. അമ്മായി എന്റെ കയ്യിൽ ഫോൺ തരും. എനിക്ക് സംസാരിക്കാൻ തീരെ താല്പര്യം ഇല്ലെങ്കിലും അമ്മായിയെ വിഷമിപ്പിക്കാൻ എനിക്ക് മനസുവന്നില്ല. അവൾ ഫോണിൽകൂടെ എന്നോട് പരസ്പരബന്ധമില്ലാതെ കുറെ ഉപദേശങ്ങളും. അത് കേട്ടാൽ തോന്നും ഞാൻ എന്തോ അവളുടെ പുറകെ നടക്കുവാണെന്ന്. അല്ല മനസ്സിൽ അൽപ്പം ഇഷ്ടം ഒക്കെ ഉണ്ടെങ്കിലും ഞാൻ ഇതുവരെയും അത് പുറത്ത് കാണിച്ചിട്ടില്ല. പിന്നെ എന്താണാവോ ഇവൾ ഇങ്ങനെ ഒക്കെ പറയുന്നത്?. പക്ഷേ ഒരക്ഷരം ഞാന്‍ തിരിച്ചു മിണ്ടിയില്ല.
സാധാരണ രണ്ടാഴ്ചയില്‍ ഒരിക്കല്‍ വരുന്നവള്‍ ഒരാഴ്ച് തികയുന്നതിനു മുന്‍പ് ദാ വീണ്ടും വന്നിരിക്കുന്നു. വന്നിട്ട് ബാഗുപോലും ഊരാതെ നേരെ എന്‍റെ മുറിയിലേക്കാ കേറി വന്നത്.
“”ശെരി ശെരി നിന്റെ ഇഷ്ടംപോലെ ആകട്ടെ എനിക്ക് പറ്റുന്നില്ല എനിക്ക് പറ്റണില്ല നിന്നോട് മിണ്ടാതെ ഇരിക്കാൻ, വിഷ്ണു ടാ എന്തേലും ഒന്ന് പറടാ. വിഷ്ണു ഏട്ടാ…””
ഇനിഎത്ര പിണക്കത്തില്‍ആണേലും ആര്യേച്ചി വിളിച്ചാല്‍ വിഷുവിനു വരാതിരിക്കാന്‍ പറ്റോ?
“”വിളിക്കില്ലന്നു പറഞ്ഞിട്ട്. ഞാന്‍ ഇവെടുന്നു തെള്ളിയില്ലങ്കില്‍ അവനും നിന്നോട് മിണ്ടില്ല. ചെക്ക്”” ശ്രീ ഹരി വിജയ ഭാവത്തില്‍പറഞ്ഞു.അവന്‍ ഒരു കള്ളചിരിയോടെ തുടര്‍ന്നു.
“”എന്റെ പെണ്ണിന് എന്നോട് സ്നേഹം ഉണ്ടോന്ന് ഒരു ടെസ്റ്റ്, ഹി ഹി…… അച്ചൂ ടീ കരയാതടി. “”
പടാന്ന് ഒറ്റയിടി വിഷ്ണുവിന്റെ നെഞ്ജം പുകഞ്ഞു. അവൻ കൈ കൊണ്ട് ഇടികിട്ടിയ ഇടം തടവി. അവൾ അവന്റെ കൈ മാറ്റിയിട്ട്അവന്റെ മുഖം കയ്യിൽ കോരി എടുത്തിട്ട് അവൾ തുരു തുരാ ഉമ്മ വെച്ചു. കുറച്ചു കഴിഞ്ഞുതല ഉയര്‍ത്തിട്ട്,
“”മേലിൽ …..മേലിൽ എന്റെ മനസു വേദനിപ്പിച്ചാൽ ഉണ്ടല്ലോ.””
കണ്ണ് നിറഞ്ഞിരുന്നെങ്കിലും അവന് അവളുടെ ദേഷ്യത്തിന്റെ ചൂട് അനുഭവ പ്പെടുന്നുണ്ടായിരുന്നു.
“”അപ്പൊ നീ അവനെ വേദനിപ്പിച്ചതോ? എന്താന്നറിയാതെ വിഷമിച്ചാ അവന്‍ നിന്നെ വിളിച്ചത്. നീ എന്താ ഇങ്ങനെ?””
“”ഞാൻ ഇങ്ങനാ പറ്റുന്നെങ്കിൽ എന്നെ സഹിച്ച മതി. പോക്രിത്തരം കാണിച്ചിട്ടല്ലേ. ആരേലും കണ്ടിരുന്നെലോ? “” അവള്‍ ഒന്ന് നിര്‍ത്തി അല്പംമയപ്പെട്ടിട്ടു തുടര്‍ന്നു .
“” ഞാന്‍ എങ്ങനാ അറിയ നീയാണോ അവനാണോ ന്ന് ? അല്ലേലും അവന്‍ എന്നേ വിളിചിട്ടില്ല ല്ലോ? നീയല്ലേ ക്ലാസില്‍ പോലും ഇരിക്കാന്‍ സമ്മതിക്കാതെ….!””
“”ഇപ്പൊ ആരേലും കണ്ടാല്‍ എന്താ? നീ എന്‍റെ യല്ലേ?””
“”ആരാ ഈ എന്‍റെ? ശ്രീഹരിയോ അതോ വിഷ്ണുവോ?””
“”എന്താ ഇപ്പൊ മിണ്ടാട്ടം ഇല്ലേ.”” കുറച്ചു കഴിഞ്ഞും മിണ്ടാതെ ഇരിക്കുന്ന ശ്രീ ഹരിയെ നോക്കി ചോദിച്ചു.
“”ഞാന്‍ ഞാന്‍…..”” അവന്‍ വിക്കാന്‍ തുടങ്ങി.
“”ഇപ്പോ മുങ്ങിയ കൊല്ലും ഹരി നിന്നെ ഞാന്‍. ആര്യയെ നിനക്കരിയല്ലോ.””
അവന്‍ കിടന്നു വിറക്കാന്‍ തുടങ്ങി.
“”ഹരി….., ശ്രീഹരി”” അവള്‍ വിളിച്ചു കൂവി. അപ്പോഴേക്കും ആര്യ ആകെ പേടിച്ചിരുന്നു.
ആര്യേച്ചിയുടെ വിളി കേട്ടാണ് ഞാന്‍ ഉണര്‍ന്നത് .
“”ആര്യേച്ചി…. ആര്യേച്ചി””
ഞാന്‍ സോപ്നതില്‍ എന്നപോലെ അര്‍ത്ഥ ബോധാവസ്ഥയില്‍ അവെക്തമായി പറഞ്ഞു. ആരോ എനിക്ക് നെറ്റിയില്‍ ഒരുമ്മ തന്നവോ. അതോ എല്ലാം വെറും സോപ്നമോ. എങ്കിലും