ഇരു മുഖന്‍ 4 [Antu Paappan]

Posted by

“”ഹലോ, ടാ നീയാണോ “” അവള്‍ ദേഷ്യത്തോടെ ചോദിച്ചു

“”ഹ്മ്മ് “”ഞാൻ മൂളി

“”നീ എത്ര ശ്രെമിച്ചാലും എന്റെ വിഷ്ണു ഏട്ടൻ ആകില്ല. ഇത്ര നാളും നീ കാണിച്ച കോപ്രാറയാം ഞാൻ ക്ഷെമിച്ചു. ഇനി വയ്യാ,ഒരു ബോധവും ഇല്ലാതെ ഛെ…. ഇനി മേലാല്‍ നിന്നെ ഞാന്‍ വിളിക്കില്ല. എന്നെയും  ശല്യം ചെയ്യരുത്“”
ചേച്ചി എന്താണ് ഈ പറയുന്നത്? ഞാന്‍ അവളെ….ഞാൻ എന്ത് ചെയ്തു? പതിവ് പോലെ ഒന്നും മനസിലായില്ലെങ്കിലും. അവൾ പറഞ്ഞതൊക്കെ ഞാൻ തകർന്ന മനസോടെ നിന്ന് മൂളി കേട്ടു. ആ ഒരു മിനിട്ടും അവളുടെ ശകാരം ആയിരുന്നു. കാൾ തനിയെ കട്ട്‌ ആയപ്പോൾ ഞാൻ റസീവർ തിരികെ വെച്ചിട്ട് തിരിഞ്ഞ്  ഒരു യന്ത്രം പോലെ മരവിച്ച മനസുമായി ഗ്രൗണ്ടിലേക്ക് നടന്നു.

ഇതോ അമ്മ പറഞ്ഞ വരം? ഇത് നരകമാണ് നരകം…. ചെയ്ത തെറ്റുകളോ നടന്ന കാര്യങ്ങളോ അറിയാന്‍ പറ്റാതെ മറ്റുള്ളോരുടെ ശകാരാഗ്നിയില്‍ ഉരുകി ഉരുകി ഒരു ജിവിതം. എന്‍റെ ഉള്ളില്‍ നിന്ന് ആരോ പറഞ്ഞു.

പിന്നെ അങ്ങോട്ട്‌ ഇറങ്ങിയ പടികളോ വഴികളോ ഒന്നും ഞാൻ കണ്ടില്ല.  ഒന്നാം നിലയില്‍ നിന്ന് കാൽ വഴുതി എട്ടു പത്ത് പടികളോളം താഴേക്ക് ഉരുണ്ടു വീണു താഴെ എത്തിയപ്പോൾ മുകളിലോട്ട് കേറാൻ നിന്ന ഏതോ ഒരു ചേച്ചിയുടെ ഷോളിൽ പിടുത്തം കിട്ടി. പിന്നത്തെ രണ്ടു പടികൾ ഞങ്ങൾ ഒരുമിച്ചായിരുന്നു ഉരുണ്ടത്. ആരാക്കെയോ വന്നു ഞങ്ങളെ എടുത്തുകൊണ്ട് ഹോസ്പിറ്റലില്‍ പോയി. എന്റെ കാലിനു ഇപ്പൊ നല്ല വേദന ഉണ്ട് പൊട്ടാൽ ഉണ്ടെന്ന് ഡോക്ടർ പറഞ്ഞു. എന്റെ കൂടെ വീണ ചേച്ചിക്ക് നെറ്റിയിൽ ഒരു സ്റ്റിച്ച് ഉണ്ടാരുന്നു എന്ന് പിന്നെ എന്നേ കാണാന്‍ വന്ന ഗോപൻ പറഞ്ഞപ്പോഴാണ് ഞാൻ അറിയുന്നത്. ഏതായാലും എനിക്ക് രണ്ടുമാസം ബെഡ് റെസ്റ്റ് ഡോക്ടർ പറഞ്ഞു.

ഞാൻ അങ്ങനെ കിടപ്പിലായി. പിറ്റേന്ന് പൂതന അവളുടെ കോളജിൽ സ്ട്രൈക്ക് ആണെന്ന് പറഞ്ഞു വീട്ടിൽ വന്നു. അപ്പോഴേക്കും എനിക്ക് അവളോട് വല്ലാത്ത ദേഷ്യം തോന്നിയിരുന്നു. അവളെ കാണാൻ പോലും എനിക്ക് താല്പര്യമില്ലാരുന്നു. അവൾ ഏച്ചുകെട്ടിയ വിഷമ ഭാവത്തോടെ എന്റെ മുറിയിൽ വന്നപ്പോൾ ഞാൻ അവളെ മൈന്റ് ചെയ്യാതെ തിരിഞ്ഞു കിടന്നു.  എന്നെ കാണാൻ വന്നതാണെന്നും അവൾ അന്ന് തന്നെ തിരിച്ചു പോയന്നും അമ്മ പിന്നെപ്പഴോ  പറഞ്ഞപ്പോൾ ഞാൻ വീണു കിടക്കുന്നത് കണ്ട് ചിരിക്കാൻ വന്നതാകും എന്ന് എനിക്കും തോന്നി.

രണ്ടു ദിവസം കഴിഞ്ഞു ഗോപൻ എന്നെ കാണാൻ വീണ്ടും വന്നു
“”ടാ ഞൊണ്ടി””
ആ തെണ്ടി അവനെ ആളുകള്‍വിളിക്കണപേര് ഷെയര്‍ ചെയ്യാന്‍ ആളായന്നുള്ള സന്തോഷത്തിലാ.
“”ഞൊണ്ടി നിന്റെ തന്ത””
ഞാന്‍ അപ്പൊ തന്നെ മറുപടി കൊടുത്തു.
“”നിന്നെ അരുണിമ ചേച്ചി തിരക്കി.””
ആ ഊള ഒരു വളിച്ച ചിരിയോടെ പറഞ്ഞു
“”അതാരാ? “”

“”നീ മറിച്ചിട്ടില്ലെ ആ ചേച്ചി. “”

“”ടാ അവരു പ്രശ്നം ആക്കുമോ? “”

“”ഇല്ലടാ ചേച്ചിയാണ്  നിന്നെയാ തട്ടി ഇട്ടേന്ന് എല്ലാരോടും പറഞ്ഞേക്കുന്നത്””

“”ആവു, അല്ല അതെന്തിനാ ഞാൻ അല്ലേ ഉരുണ്ടുചെന്നിടിച്ചേ?

“”അതൊന്നും എനിക്കറിയില്ല നീ തിരിച്ചു സ്കൂളിൽ ചെല്ലുമ്പോൾ ചേച്ചിയെ  ചെന്നു കാണാൻ പറഞ്ഞു.””

“”ഇനി ഇപ്പൊ നേരിട്ട് തല്ലാൻ ആകുമോ “”

“”ഒന്ന് പോടാ ആ ചേച്ചിയൊക്കെ ഭയങ്കര പാവമാ. എല്ലാരും നിന്റെ ആര്യേച്ചിയെ പോലെ

Leave a Reply

Your email address will not be published. Required fields are marked *