പാടില്ല്തോണ്ട് ടീച്ചര്‍മാര്‍ക്ക് വേണ്ടി വെച്ചതാ.
“”ഹലോ “”
ഒന്നര ആഴ്ച്ചക്ക് ശേഷം ആര്യേച്ചിയുടെ ആ ഹലോ കേട്ടപ്പോഴാണ് എനിക്ക് ജീവൻ വീണത്. പക്ഷേ എനിക്ക് ഒന്നും തിരിച്ചു സംസാരിക്കാൻ ആയില്ല, എന്തോ ഇവിടെയും എനിക്കവളോട് തോന്നിയ ഭയം തന്നെയാണ് എന്റെ വാ പൊത്തിയത്. പെട്ടെന്ന് ഞാൻ ഫോൺ കട്ട് ചെയ്തു.
അവൾ രണ്ടാമത്തെ വെള്ളിയാഴ്ച്ച വൈകുന്നേരം തന്നെ വന്നു, പക്ഷേ എന്നെ കാണാഞ്ഞതിന്റെ വിഷമമോ കണ്ടതിന്റെ സന്തോഷവുമൊ അവളുടെ പെരുമാറ്റത്തിൽ ഇല്ലായിരുന്നു. ചിലപ്പോൾ എനിക്ക് തോന്നിയ ശാസംമുട്ടൊന്നും അവൾക്കു തോന്നി കാണില്ല . ഇപ്പൊ വലിയ mbbs അല്ലെ അപ്പൊ അതിന്റെ ഒക്കെ ഇടയിൽ നമ്മളെ മറന്നു പോയില്ലെങ്കിലേ അത്ഭുതമുള്ളു. എന്തിനോ ഞാൻ അന്ന് കട്ടിലിൽ കിടന്നു ഒരുപാട് കരഞ്ഞു.
അവൾ തിരിച്ചു പോണ തിങ്കളാഴ്ച രാവിലെ എന്റെ കൂടെ ആണ് ബസ് സ്റ്റോപ്പിലേക്ക് വന്നത്. ഞാന്‍ എത്ര ശ്രെമിച്ചിട്ടും എനിക്ക് ആര്യെച്ചിയോടു മിണ്ടാന്‍ നാവ് പൊങ്ങുന്നില്ല. എന്തക്കയോ പറയണമെന്നുണ്ട് പക്ഷേ പുറത്തേക്കു ഒന്നും വരുന്നില്ല. ഞങ്ങള്‍ നടന്നു പാടത്തിനു ഏകദേശം നടുക്കയപ്പോള്‍ പെട്ടെന്നൊരു മിന്നല്‍ ഉള്ളിലൂടെ പാഞ്ഞു.
“”അച്ചൂ എനിക്ക് നിന്നെ കാണാതെ നിന്റെ സംസാരം കേൾക്കാതെ ഇരിക്കാൻ പറ്റണില്ല. അറ്റ്ലീസ്റ്റ് ഞാൻ വിളിക്കുമ്പോ എങ്കിലുമൊന്നു എടുത്തുകള , വെറുതെ ജാടകാണിക്കാതെ””.
“”ശ്രീ നിന്റെ ഈ കളി ഇപ്പൊ കൊറച്ചു കൂടുന്നുണ്ട്. എപ്പോഴും എനിക്കതു തമാശ ആയി തോന്നില്ലേ പറഞ്ഞേക്കാം. ക്ലാസിൽ ഇരിക്കുമ്പോൾ അവന്റെ ഒരു വിളി.””
“”ശ്രീ യൊ ഹഹാ നിന്റെ ശ്രീക്ക് നിന്നോട് മിണ്ടാന്‍ പേടിയാ, പാവം പൊട്ടൻ. അല്ലേ അവൻ നിന്നോട് ഇങ്ങനെ മിണ്ടോ? ഞാൻ വിഷ്ണു ആടോ എന്റെ പെണ്ണിന് എന്നെ മനസിലാവാതായോ? “””
“”നിന്റെ പെണ്ണോ അയ്യോടാ…. അവൻ മുട്ടേന്നു വിരിഞ്ഞില്ല. അപ്പൊ ഴേക്കും….””
“”ഞാൻ വിരിഞ്ഞോ ഇല്ലെയൊന്ന് നിനക്ക് കാണിച്ചു തരാംമടി. ചുള്ളി കമ്പേ””
അവന്‍ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു തന്നില്ലേക്കടിപ്പിച്ചു. എന്നിട്ടവന്റെ മുഖം അവളിലേക്കടുപ്പിച്ചു. അവന്റെ ചുണ്ടുകള്‍ അവളുടെചുണ്ടുകളിലേക്ക് ആഴ്‌ന്നിറങ്ങി . രെക്ഷപെടാന്‍ എന്നവണ്ണം അവള്‍ തല വെട്ടിച്ചു മാറ്റി. സത്യത്തി അത്രയും തുറസായ സ്ഥലത്തുവെച്ചു വിഷ്ണു അങ്ങനെ ഒരു നീക്കം നടത്തുമെന്ന് അവള്‍ സൊപ്നത്തില്‍പോലും കരുതിയിരുന്നില്ല. അവൾ അവനെ തെള്ളി പാടത്തിട്ടു, എന്നിട്ട് ബസ്റ്റോപ്പിലേക്കു ഓടി.
ഞാന്‍ പാടത്തെ ചെളിവെള്ളം ശരീരത്ത് തട്ടിയപ്പോള്‍ പിടഞ്ഞെഴുന്നേറ്റു. നോക്കുമ്പോൾ ആര്യേച്ചി അങ്ങകലെ എത്തിയിരുന്നു. എന്നേ തിരിഞ്ഞു പോലും നോക്കാതെ കണ്ണും തുടച്ചു കൊണ്ടവള്‍ ഓടുകയാണ്.അവൾ എന്നെ ഇപ്പൊ ഈ വെള്ളത്തിൽ ഉപേക്ഷിച്ചിട്ട് പോകാൻ കാരണം. . ഞാൻ ഞാന്‍ ആണോ അവളെ കരയിച്ചത്? അതിനു മാത്രം ഇപ്പൊ ഇവിടെ എന്താ ഉണ്ടായത്. ഈ നശിച്ച ബോധം പോക്ക്.
ഞാന്‍ തിരിച്ചു വീട്ടില്‍ വന്നു. അമ്മയോട് ഞാന്‍ നടന്നത് എനിക്ക് ഓര്‍മ്മ ഉള്ളതുപോലെ എന്‍റെ ഈ അസുഖം എന്നേ എത്രമാത്രം ബുദ്ധിമുട്ടിക്കുന്നു എന്ന് പറഞ്ഞു. അമ്മക്ക് അത് മനസിലാക്കാന്‍ തന്നെ പറ്റുന്നുണ്ടയിരുന്നില്ല. എന്നേ സമാധാനിപ്പിക്കാന്‍ എന്നോണം
“”മോനെ ഹരി നീ എന്തിനാ വിഷമിക്കുന്നത്, നിന്റെ ഈ മറവി നിനക്ക് ദൈവം തന്ന വരമാ, വേദനിക്കുന്ന ഓര്‍മയില്‍ വെന്തെരിയുന്നതിനെക്കാള്‍ നല്ലതല്ലേ അത് മറക്കാന്‍ പറ്റുന്നത്. അമ്മയ്ക്കും ആ വരം കിട്ടിയിരുന്നെങ്കില്‍ എന്ന് അമ്മ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്“” ഞാന്‍ അമ്മേ കെട്ടിപിടിച്ചു കരഞ്ഞു.
ഉടുപ്പും ബാഗും ഒക്കെ നനഞ്ഞോണ്ടാകും അമ്മ അന്ന് സ്കൂളില്‍ പോകേണ്ടേന്നു പറഞ്ഞു. പക്ഷേ ഞാന്‍ കേട്ടില്ല എന്‍റെ ഡ്രസ്സ് മാറ്റി തിരിച്ചു ഞാന്‍ സ്കൂളിലേക്ക് നടന്നു.
അന്നു വീണ്ടും ഞാൻ കോയിൻ ബൂത്തിൽ നിന്ന് ആര്യെച്ചിയെ വിളിച്ചു. പക്ഷേ എന്നെ ഞെട്ടിച്ചു കൊണ്ട് അവൾ ഫോൺ എടുത്ത പാടേഎന്നേ കണ്ടു പിടിച്ചു.