എന്നൊക്കെ പറഞ്ഞല്ലോ അവനെ ഇപ്പൊ കിട്ടിയാൽ കൊല്ലും ഞാൻ.
എങ്കിലും പിന്നെങ്ങോട്ട് ആര്യേച്ചി അടുത്തുള്ളപ്പോൾ എന്റെ ഈ ബോധംകെടൽ സ്ഥിരം പരുപാടി ആയി. ബോധം വരുമ്പോൾ അവൾ ഏത് മൂഡിൽ ആയിരുന്നാലും ഞാൻ അത് മുതലെടുക്കാൻ നോക്കിയിട്ടില്ല. വെക്തമായി ഒന്നും മനസിലാവില്ലെങ്കിലും എനിക്കു ചുറ്റുമുള്ള ഒഴുക്കിൽ അങ്ങ് പൊകും . അതാവുമ്പോൾ വലിയ പരുക്കുകൾ ഉണ്ടാവില്ല. പക്ഷേ എന്നോടുള്ള അവളുടെ പരിക്കൻ സ്വഭാവത്തിന് ഇടക്ക് വെത്യാസം ഉണ്ടാകും. പിന്നെ വീണ്ടും പഴയപടിയാകും.
അങ്ങനെ മാസങ്ങള്‍കടന്നു പൊയി ഞാൻ ഒൻപതു പാസ് ആയി പത്തിൽ കേറിയപ്പോൾ ആര്യേച്ചി പ്ലസ്റ്റു കഴിഞ്ഞു എൻട്രൻസ് റാങ്കോടെ പാസായി. തിരുവനന്തപുരം മെഡിക്കൽ കോളജിൽ mbbs നു അഡ്മിഷൻ മേടിച്ചു. ആദ്യം അത് എനിക്ക് എല്ലാവരെയും പോലെ അല്ല കുറച്ചതികം സന്തോഷം താരുന്ന കാര്യം ആയിരുന്നു. ഇനി മുതൽ ആ പെണ്ണിന്റെ ട്യൂഷൻ ക്ലാസിൽ ഇരിക്കണ്ടല്ലോ. പക്ഷേ അവൾ പോയി ഒന്നു രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഞാൻ വീണ്ടും ഒറ്റക്കായി പോയി എന്നൊരു തോന്നൽ മനസിന്റെ ഏതോ കോണിൽ തലപൊക്കി. ഞാന്‍ അങ്ങനെ അടുക്കളയില്‍ ചെന്നു . അമ്മയും അമ്മായും അവിടെ എന്തോ പണി ചെയ്തോണ്ടിരുന്നതയിരുന്നു
“”അമ്മായി ആര്യേച്ചി ഇനി എന്ന് വരും “”
“”അവൾ ഹോസ്റ്റലിൽ അല്ലേടാ ശ്രീ ഇനി മിക്കവാറും അടുത്ത് ശെനിയാഴ്ച്ച. അല്ലേ പിന്നെ അതിന്റെ അടുത്ത ആഴ്ച “”
“”എന്താടാ നിന്റെ മുഖം അങ്ങ് വാടിയെ. കീരിയും പാമ്പും അല്ലാരുന്നോ രണ്ടും ഇപ്പൊ എന്താ “”
അമ്മ ഒരു ആക്കിയ ചിരിയോടെ ഇടയ്ക്കു കയറി. ആദ്യം എനിക്ക് കത്തിയില്ല പിന്നെ ഞാൻ ഒരു ലോട് പുച്ഛം മുഖത്ത് വറുത്തീട്ട് അമ്മ മാത്രം കേക്കുന്ന തരത്തില്‍.
“”ആ ശല്യം അടുത്തെങ്ങാനും വരുമൊ എന്നറിയാൻ ചോദിച്ചതാ ഹോ…”” എന്നിട്ട് ഞാൻ എന്റെ റൂമിലേക്ക് ഓടി.
എന്റെ ഉള്ളില്‍ അമ്മയുടെ ആ ചിരി ഇങ്ങനെ തങ്ങി നിന്നു. ഞങ്ങൾ തമ്മിൽ ഇത്രയും തല്ലുപിടി ആയിരുന്നിട്ടും അവളേ കാണാതിരുന്നാൽ എനിക്കെന്താ. അതേ അവൾ വന്നാൽ എന്താ പോയാൽ എന്താ.
പക്ഷേ എന്റെ മനസ് ബുദ്ധിയുടെ കണ്ട്രോളിൽ ആല്ലെന്ന് ആ ദിവസങ്ങളിൽ എനിക്ക് മനസിലായി. എത്ര ഓർക്കേണ്ട എന്ന് കരുതിയാലും അവളുടെ മുഖം എന്റെ മുന്നിൽ തെളിഞ്ഞു വരുന്നു. ഞാൻ ഏതായാലും ഒരു മൂന്ന് ദിവസം തള്ളി നീക്കി. അങ്ങനെ ശെനിയാഴ്ച ആയി അന്ന് രാത്രിആയിട്ടും അവൾ വന്നില്ല. പതിവ് പോലെ അന്നും രാത്രി അവൾ അമ്മായിയെ ഫോൺ വിളിച്ചു, അവൾ അമ്മാവനെയും എന്റെ അമ്മയെയും ഒന്നും പോരാഞ്ഞിട്ട് ഇവിടുത്തെ മണിക്കുട്ടിയെയും തിരക്കും. പക്ഷേ ഇതുവരെ എന്നെ തിരക്കിയെന്നു ആരും പറഞ്ഞു കേട്ടില്ല. എനിക്ക് സത്യത്തിൽ അത് അസഹ്യമായിരുന്നു. പക്ഷേ അവരുടെ ഒക്കെ മുൻപിൽ ഞങ്ങൾ ശത്രുക്കൾ ആയതുകൊണ്ട് എനിക്ക് അവരുടെ കയ്യിൽ നിന്ന് ഫോൺ മേടിച്ചു അങ്ങോട്ട് സംസാരിക്കാനും പറ്റുന്നില്ല. അവൾ വിളിക്കുമ്പോൾ ഇപ്പൊ എനിക്ക് ശാസം മുട്ടും എന്ത് ചെയ്യണം എന്ന് അറിയാൻ വയ്യാതെ ഞാന്‍ ആ ഫോണിനു ചുറ്റും അങ്ങോട്ടും ഇങ്ങോട്ടും കറങ്ങി നടക്കും. അമ്മായുടെ ഫോൺ ഡയറിന്നു അവളുടെ നോക്കിയയുടെ നമ്പർ ഞാൻ കാണാതെ പഠിച്ചു. പലവെട്ടം അമ്മായുടെ മൊബൈൽ ഫോൺ ഡയൽ ചെയ്തിട്ട് കാള്‍ ബട്ടൺ ഞെക്കാൻ പറ്റാതെ അങ്ങനെ ഇരുന്നിട്ടുണ്ട്. എന്തോ എനിക്ക് അവളോട് സംസാരിക്കാൻ ഒരു പേടി. പക്ഷേ അവളുടെ ശബ്ദം കേട്ടില്ലേ ഞാൻ ശാസംമുട്ടി മരിച്ചു പൊകും എന്ന് തോന്നി. അവസാനം ഞാൻ സ്കൂളിലെ ഒരു രൂപ കോയിൻ ബൂത്തിൽ നിന്ന് അവളെ വിളിച്ചു. സ്കൂളില്‍ ആകുമ്പോള്‍ ഒന്നാമത്തെ നിലയിലെ സ്റ്റാഫ്‌റൂമിനടത് ഒന്നുണ്ട്. സ്കൂളില്‍ മൊബൈല്‍ കൊണ്ട് വരന്‍