ഇരു മുഖന്‍ 4 [Antu Paappan]

Posted by

“”എല്ലാം ഒളിഞ്ഞു കേട്ടോണ്ട്‌ ഇരിക്കുവരുന്നോ?””

“”ഞാന്‍ എന്തിനാടി ഒളിഞ്ഞു കേക്കുന്നത് , അവന്‍ കേള്‍ക്കുന്നത് എല്ലാം ഞാനും കേള്‍ക്കും എന്നറിയില്ലേ. നീ അവനോട് ഇതൊന്നും പറയേണ്ടിരുന്നില്ല അവനൊന്നും മനസിലാവില്ല.””

“”അതെന്താ?””

“”ഞങ്ങള്‍ രണ്ടാണെന്ന് നീ പോലും ഇതുവരെ വിശ്വസിച്ചിട്ടുണ്ടോ? ഇല്ലല്ലോ, പിന്നെ അവന്‍ എങ്ങനെ വിശ്വസിക്കും””.

“”അവനറിയാന്‍ പറ്റില്ലേ? നീ അവന്റെ ഉള്ളില്‍ അല്ലേ? ഞാന്‍ വിശ്വസിക്കാഞ്ഞതിന് കാരണം ഉണ്ടല്ലോ അതുപോലെ ആണോ അവന്‍.?””

“”എന്ത് കാരണം””

“”ഇങ്ങനെ ഒറ്റക്ക് കിട്ടുമ്പോള്‍ മാത്രം വരും, അല്ലാത്തപ്പോള്‍ വിളിച്ച….., ഞാന്‍ അമ്മായുടെ മുന്നില്‍ വെച്ചു വിളിച്ചപ്പോള്‍ പോലും വന്നില്ലല്ലോ. അവര്‍ വിചാരിക്കുന്നത് എനിക്ക് വട്ടാന്ന.””

“”ഞാന്‍ പറഞ്ഞതല്ലേ എന്നേ കാട്ടി കൊടുക്കരുതെന്ന്. അവര്‍ ഇതറിഞ്ഞാല്‍. എന്നേ ഇല്ലാതാക്കാന്‍ നോക്കില്ലേ? നിന്ക്കപ്പോ എന്നേ വേണ്ടേ?””

“”ശ്രീ ഹരി നിന്റെ ഈ കളി എനിക്ക് പ്രാന്ത് പിടിക്കുന്നുണ്ട് കേട്ടോ.”” .

“”ഹാ ദാ വീണ്ടും ശ്രീ ഹരി. എന്നേ ഇനിയും വിശ്വാസം ഇല്ലേ.””

“”ഇല്ല ,പക്ഷേ  രാവിലെ ശെരിക്കും ഞാന്‍ വിശ്വസിച്ചു പോയി.””

“” ആ ഞാന്‍ നിന്നോട് ചോദിക്കാന്‍ ഇരുന്നതാ ആരാ അവന്‍. അത് എന്താ നീ എന്നോട് ഇതുവരെ  പറയാഞ്ഞത്?””

“”ആ.. ശ്രീഹരി നീ ഇപ്പൊ ശെരിക്കും പെട്ടു, നീ എന്‍റെ വിഷ്ണു ഏട്ടന്‍ ആയിരുന്നെങ്കില്‍ അവനെയും അവന്‍റെ അനിയത്തിയെയും  അങ്ങനൊന്നും മറക്കില്ലയിരുന്നു. ഹഹാ ചെക്ക്‌ മേറ്റ്‌.”” അവള്‍ എന്തോ കണ്ടു പിടിച്ചത്പോലെ പറഞ്ഞു.

“”എന്താ പോണില്ലേ , വീഴ് ബോധം കേട്ട് വീഴ്, ഈ ആര്യയെ അങ്ങനെ ആര്‍ക്കും പറ്റിക്കാന്‍ ആകില്ല.””

“”ഞാന്‍ പോണേ പോകാം””

“”ആ പോണം ഞങ്ങക്കി പ്പൊ  വീട്ടില്‍ ചെല്ലണം.””
അപ്പോഴേക്കും ആര്യ തന്റെ കുപ്പി വെള്ളം കയ്യില്‍ എടുത്തിരുന്നു.

എന്തോ അന്ന് മുതൽ അവളിൽ  എന്തൊക്കയോ മാറ്റം എനിക്ക് തോന്നി. അവളുടെ സംസാരത്തിൽ എന്നോടല്പം സ്നേഹമുള്ള പോലെ. ഏതായാലും ഞാൻ അത് മുതലെടുക്കാൻ ഒരു ശ്രെമനടത്തി. അന്ന് എനിക്ക് തന്ന വർക്കൊന്നും ഞാൻ ചെയ്തില്ല പകരം വൈക്കുന്നേരം അവള്‍ പറഞ്ഞത് ഇങ്ങനെ ചിന്തിച്ചു കൊണ്ടിരുന്നു. ടാപ്പേന്ന് ഒരു ബുക്കെന്റെ മുതുകത്തു പതിച്ചപ്പോഴാണ് ഞാൻ ആ സ്വപ്നലോകത്തുന്നു ഉണർന്നത്.
“”നീ എന്ത് സ്വപ്നം കണ്ടോണ്ടിരിക്കുവാ? ഹേ…? വയ്യങ്കിൽ കളഞ്ഞിട്ടു പോടാ, ബാക്കി ഉള്ളോരേ മിനക്കെടുത്താൻ. പഠിക്കുന്നെ രണ്ടക്ഷരം പഠിക്കട്ടെ എന്ന് വിചാരിച്ചു പറഞ്ഞു തെരുമ്പോൾ സ്വപ്നം കണ്ടോണ്ടു ഇരിക്കുന്നോ… എനിക്ക് എന്റെ എൻ‌ട്രൻസിന് പഠിക്കാൻ ഉണ്ട് അതും  കളഞ്ഞിട്ട് നിനക്കോക്കെ  വല്ലോം പറഞ്ഞു തരുമ്പോള്‍ അഹങ്കാരം….””
ആര്യേച്ചി ഉറഞ്ഞു തുള്ളി. ആ ഭാദ്രകാളി പാട്ട് തുടങ്ങിയ പിന്നെ നിർത്തി കിട്ടാൻ ഇച്ചിരി പാട, തിരിച്ചൊന്നും പറയാനും പറ്റില്ല, ഒന്നാമത് എനിക്ക് അതിനുള്ള ധൈര്യം ഇല്ല പിന്നെ ചിലപ്പോൾ അവൾ എടുത്തിട്ട് കീറാനും മതി . പഠിക്കണ കാര്യം ആയോണ്ട് അമ്മ പോലും വന്ന് പിടിച്ചു മാറ്റില്ല . അതോണ്ട് തന്നെ എല്ലാം ഞാൻ മിണ്ടാതെ കേട്ടോണ്ടിരുന്നു. ഗോപിക എന്നെ ഇടക്കണ്ണിട്ടു നോക്കുന്നുണ്ട് പക്ഷേ അവളുടെ മുഖം പുസ്തകത്തിൽ തന്നെ എങ്ങാനും പുറത്തെടുത്ത അവക്കിട്ടും കിട്ടും എന്നുറപ്പാണ്. ഗോപന്‍ ചിരി അടക്കാന്‍ ബുദ്ധിമുട്ടുന്നുണ്ട്. ആരാ ഇച്ചിരി മുൻപ് എന്‍റെ ഉള്ളില്‍നിന്ന് ആര്യേച്ചിക്ക് എന്നോട് സ്നേഹമോ ഇഷ്ടമോ

Leave a Reply

Your email address will not be published. Required fields are marked *