ഒന്നും കിട്ടാഞ്ഞിട്ടാണോ അവിടുന്ന് കല്ല്യാണം കഴിച്ചേ…
ആള് മലയാളിയാ എന്റെ വകേലൊരു റിലേഷൻ ആയിട്ട് വരും… എന്റെ 19 ആമത്തെ വയസ്സിൽ അച്ഛനും അമ്മയും മരിച്ചതോടെ കുടുംബക്കാർ എല്ലാരും കയ്യൊഴിഞ്ഞപ്പോ ആളാണ് എന്നെ കോയമ്പത്തൂരിലേക്ക് കൊണ്ടുപോയത്… അതിന് ശേഷം എന്നെ പഠിപ്പിക്കുകയും കെയർ ചെയ്യുകയും എല്ലാം കൂടി ആയപ്പോ ഞാൻ സ്നേഹിച്ചു പോവായിരുന്നു… അല്ലെങ്കിലും ഒരു പെണ്ണ് ഏറ്റവും കൂടുതൽ ആണുങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നത് ക്യായറിങ്ങ് അല്ലേ…
മം.. താൻ ഭാഗ്യവതിയാടോ ഇത്രയും നല്ലൊരു ഭർത്താവിനെ കിട്ടിയില്ലേ..
അതേ താനെന്തേലും കഴിച്ചോ…
മം…
അതേ ചുമ്മാ കള്ളം പറയൊന്നും വേണ്ടാ… ആ മുഖം കണ്ടാലറിയാം ഒന്നും കഴിച്ചിട്ടില്ലാന്ന്… വാ നമുക്ക് വല്ലതും കഴിക്കാൻ കിട്ടോന്ന് നോക്കാം…
വേണ്ട ചേട്ടാ ഞാൻ പോണ വഴിക്ക് കിട്ടാണെങ്കിൽ കഴിച്ചോളാം…
അതേ പറഞ്ഞാൽ കേട്ടില്ലെങ്കിൽ ഒരു ഏട്ടൻ എന്ന രീതിയിൽ ഞാൻ ചിലപ്പോ ഒരു തല്ലങ്ങ് വച്ചുതരും കേട്ടല്ലോ..
അയ്യോ വേണ്ട ചേട്ടായി… ഞാൻ വന്നോളാമെ.!!😄😄
ചെറു ചിരിയോടെ അതുംപറഞ്ഞു ഞാനാളുടെ പിന്നാലെ നടന്നു…
ചേട്ടാ നമ്മൾ എങ്ങോട്ടാ ഹർത്താലയോണ്ട് ഇന്നിനി കടകളൊന്നും ഉണ്ടാവില്ലല്ലോ…
താൻ പേടിക്കണ്ടടോ എന്റെ വീടിവിടടുത്താ നമുക്ക് അങ്ങോട്ട് പോവാം… എന്തായാലും ട്രെയിൻ വരാൻ ഇനിയും മുക്കാൽ മണിക്കൂറോളം എടുക്കും…
അയ്യോ ചേട്ടായീടെ വീട്ടിക്കോ..
ആഹ്.. അതിനിപ്പെന്താ മോള് പേടിക്കൊന്നും വേണ്ടാ അവിടെ കുറേപേർ ഉണ്ടടോ… സത്യം പറയാലോ അതെന്റെ കൂട്ടുകാരന്റെ വീടാ ഞങ്ങൾ മേലെയാണ് താമസിക്കുന്നത്…
ഞങ്ങളോ…