ചേട്ടൻ പൊക്കോളൂ.. സമയം ഇപ്പൊത്തന്നെ ഒത്തിരി ആയില്ലേ…
അതൊന്നും കൊഴപ്പില്ലടോ… ഇങ്ങനുള്ള സ്ഥലത്ത് തന്നെ ഒറ്റക്കാക്കീട്ട് പോവുന്നേനും ഭേതം നേരത്തെ തന്നെ ഓടിച്ചവരുടെ കയ്യിൽ ഏൽപ്പിച്ചിട്ട് പോണതാ.. അതോണ്ട് എന്റെ കാര്യമോർത്തു മോള് ടെൻഷൻ അടിക്കണ്ടാ…. ഇനി പറ തനാരാ എവിടുന്നാ വരുന്നേ…
ഞാൻ..!! എന്റെ പേര് അനുശ്രീ
എല്ലാരും അനൂന്നാ വിളിക്കാ…
ഓഹ് എന്നാ ഞാനും അനൂന്ന് വിളിക്കാം… ആട്ടെ താനിപ്പോ എവിടുന്ന് വരാ…
കോയമ്പത്തൂർ…
അവിടെ.!! ആരാ..
അവിടെ..!!
മുദ്ധിമുട്ടാണെങ്കിൽ പറയണ്ടാട്ടോ… കുറച്ചു നേരം ഇരിക്കണ്ടതല്ലെ എന്നോർത്തപ്പോ ചോദിച്ചൂന്നൊള്ളു…
അയ്യോ ചേട്ടാ ബുദ്ധിമുട്ടൊന്നും ഇല്ല…. അവിടെ എന്റെ ഹസ്ബൻഡാ ഉള്ളേ…
ഹസ്ബൻഡോ..!! അപ്പൊ താൻ മാരീഡ് ആണോ…
മം… എന്താ ചേട്ടാ..
ഏയ്.!! കണ്ടാൽ പറയത്തില്ലാട്ടോ അല്ല അപ്പൊ age എത്ര ഉണ്ട്…
23..
ഓഹ് ഓക്കേ.!!! ഹസ്ബൻഡ് എന്ത് ചെയ്യുന്നു..
ആൾക്ക് അവിടെ മൂന്നാല് ട്രാവൽ ഏജൻസി ഉണ്ട്…
ഓഹ്..!! അല്ലാ ചോദിക്കോണ്ട് ഒന്നും വിചാരിക്കരുത് ഇവിടെ മലയാളികളെ