ബേബി ഗേൾ 1 [~empu®an]

Posted by

ചുറ്റിയാണെങ്കിലും റെയിൽവേ സ്റ്റേഷനിൽ തന്നെ ഇറക്കിവിട്ടു… പോരാത്തതിന് കാശും വാങ്ങിച്ചില്ല…. സത്യം പറഞ്ഞാൽ രാത്രിയിൽ ഒരു പെണ്ണിനെ ഒറ്റക്ക് കണ്ടാൽ എല്ലാ ആണുങ്ങളും ഒരുപോലെ ആണെന്ന് ചിന്തിച്ച എന്നെ പൂർണമായും തിരുത്തുകയാണ് ആ ഓട്ടോ ഡ്രൈവർ ചെയ്തത്…

 

അതേ ചോദിക്കുന്നതുകൊണ്ട് ഒന്നും തോന്നണ്ടാ താനീ രാത്രിയിൽ ഇതെങ്ങോട്ടാ..

റെയിൽവേ സ്റ്റേഷനിലേക്ക് നടക്കുന്നതിനിടയിലാണ് ഞാനാ ശബ്ദം വീണ്ടും കേട്ടത്…!!!! അതാ ഓട്ടോ ഡ്രൈവർ ആയിരുന്നു…

 

ചേട്ടാ..!! ചേട്ടൻ പോയില്ലേ..

 

ഇല്ലടോ.. തന്നെ കണ്ടപ്പോൾ ഒറ്റക്കാക്കീട്ട് അങ്ങ് പോവാൻ തോന്നീല്ല… എന്റെ വീട്ടിലും ഉണ്ടേ തന്റെ പ്രായമുള്ള സ്ത്രീകൾ…

 

താങ്ക്സ് ചേട്ടാ…

 

താങ്ക്‌സൊക്കെ അവിടിരിക്കട്ടെ ആദ്യം പോയി ടിക്കറ്റ് ബുക്ക്‌ ചെയ്യ്… തന്നെ എന്തായാലും വണ്ടി കേറ്റി വിട്ടിട്ടേ ഞാൻ പോവുന്നുള്ളു…

 

ഞാനും പിന്നെ ഒന്നും പറയാതെ നേരെ ഉള്ളിൽ പോയി ടിക്കറ്റ് ബുക്ക്‌ ചെയ്തുകൊണ്ട് പുറത്തേക്ക് വന്നു…

 

എന്തായി.. ബുക്ക്‌ ചെയ്തോ..!!!

 

മം..

 

എപ്പഴാ ട്രെയിൻ…!!!

 

10:30 നാ ചേട്ടാ.!!!

 

ഓഹ്.. അപ്പൊ ഇനിയും ഒരു മണിക്കൂർ ഉണ്ടല്ലോ.. ഒരു കാര്യം ചെയ്യാം ദാ അവിടെ ഇരിക്കാം…

അതും പറഞ്ഞു ആളെന്നെയും കൂട്ടി അവിടെ അടുത്തുള്ള സീറ്റിലായി ഇരിപ്പുറപ്പിച്ചു…

Leave a Reply

Your email address will not be published. Required fields are marked *