അവസാനമായി ആ മുഖങ്ങളെ കാണുവാനുള്ള കൊതി കാരണം അവിടെ എത്തുന്നതിനു മുന്നേ ഞാൻ അമ്മാവനിൽ നിന്നും കുതറി മാറിക്കൊണ്ട് അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് ഓടി ചെന്നിരുന്നുകൊണ്ട് അവരെ മാറി മാറി ഉമ്മകൾ കൊണ്ട് മൂടി…
അല്ലാ ഈ കൊച്ചിനെ ഇനി ആരാ നോക്കാൻ പോണേ… കുടുംബക്കാർ എന്ന് പറയാൻ വേറാരും ഇല്ലല്ലോ.. ഇവിടെന്തായാലും ഒറ്റക്ക് നിർത്താൻ പറ്റത്തില്ല…
എല്ലാം കഴിഞ്ഞു വൈകുന്നേരത്തോടെ അയല്പക്കത്തുള്ള ആളുകളുടെ വട്ടം കൂടിയുള്ള സംസാരം കേട്ടുകൊണ്ട് നിൽക്കവേയാണ് അമ്മാവൻ അങ്ങോട്ട് നടന്നു നീങ്ങുന്നത് ഞാൻ കാണുന്നത്…
ഹലോ… അവൾ അനാഥയൊന്നും അല്ല അവൾക്ക് ഒരു അമ്മാവനുണ്ട്.. ആ അമ്മാവന്റെ പേര് യാഥവ് മേനോൻ.. മനസ്സിലായല്ലോ അപ്പൊയിനി അമ്മാവന്മാർ ചെല്ല് അവളുടെ കാര്യം ഞാൻ നോക്കിക്കോളാം…
അതും പറഞ്ഞു അമ്മാവൻ നേരെ എന്റെ അടുത്തേക്ക് വന്നു…
അനുമോളെ… നീ ആരുടെ വാക്കും കേട്ട് വിഷമിക്കണ്ടാ ഈ അമ്മാവനുണ്ട് നിന്റെങ്കൂടെ കേട്ടല്ലോ.. എന്തായാലും കർമങ്ങളെല്ലാം തീരുമ്പോഴേക്കും ഒരു പത്തു പതിനഞ്ചു ദിവസം കഴിയും അതുകഴിഞ്ഞു ഞാൻ നിന്നെ എന്റെ കൂടെ കൊണ്ടുപോവാം….
അതും പറഞ്ഞു അമ്മാവനെന്നെയും കൊണ്ട് ഹാളിലേക്ക് നടന്നു..
മോളിവിടെ ഇരിക്ക്… ഞാൻ ഫുഡ്ഡടുത്തിട്ട് വരാം…
അങ്ങനെ മനസ്സില്ലാഞ്ഞിട്ടും അമ്മാവന്റെ നിർബന്ധത്തിനാൽ ഞാൻ കുറച്ചൊക്കെ കഴിച്ച ശേഷം നേരെ റൂമിലേക്ക് നടന്നു…
ദിവസങ്ങൾ കടന്നുപോയി… ഇവിടുത്തെ എല്ലാ പരിപാടിയും കഴിഞ്ഞ് എന്റെ സർട്ടിഫിക്കറ്റ്സും എല്ലാം വാങ്ങി ആ വലിയ വീടിനെ തനിച്ചാക്കി ഞങ്ങൾ കോയമ്പത്തൂരിലേക്ക് യാത്ര തിരിച്ചു…
അച്ഛനും അമ്മയും വിട്ടുപിരിഞ്ഞതിന്റെ സങ്കടം നല്ലരീതിയിൽ ഉണ്ടായിരുന്നതുകൊണ്ട് ആ വീടെന്നെ ആഴ്ച്ചകളോളം ആസ്വസ്ഥമാക്കിക്കൊണ്ടിരുന്നു…
പക്ഷെ മിക്ക സമയങ്ങളിലും അമ്മാവനെന്നെ തനിച്ചിരുത്താതെ ട്രിപ്പ്