മോളൊന്ന് പ്രിൻസിപ്പലിന്റെ റൂംവരെ ചെന്നേ..!! മോളെ കാണാൻ ആരോ വന്നിട്ടുണ്ട്…
ഓക്കേ ടീച്ചർ..!!
ഹാവു ഇപ്പഴാ സമാധാനായെ ഞാൻ നെഞ്ചിൽ കൈവെച്ചുകൊണ്ട് റസിയേയും നോക്കി ചിരിച്ചുകൊണ്ട് നേരെ ഓഫീസ് റൂമിലേക്ക് നടന്നു…
ഒരു നിമിഷം ചെയറിൽ ഇരിക്കുന്ന ആളെക്കണ്ടു ഞാൻ സന്തോഷം കൊണ്ട് വിളിച്ചു…
അമ്മാവാ.!!!!
അനു..!!! മോളെ….
പെട്ടന്നെന്റെയടുത്തേക്ക് വന്നുകൊണ്ട് കെട്ടിപിടിച്ചു അമ്മാവനെന്നെ നോക്കിയതും…
എന്താ അമ്മാവാ ഇങ്ങോട്ട്… ഞങ്ങടെ വീട് ഇവിടല്ലാട്ടോ..
ചെറു ചിരിയോടെ ഞാനതു പറഞ്ഞതും…
മോളെ നമുക്കൊരു സ്ഥലം വരെ പോണം മോള് ബാഗും എടുത്തോണ്ട് വാ…
എങ്ങോട്ടാ അമ്മാവാ…!!!
അതൊക്കെ പറയാം…!!
അച്ഛനും അമ്മയും എവിടെ…
അവരവിടെ ഉണ്ട്..!! മോളെയും കൂട്ടി വേഗം വരാൻ പറഞ്ഞത് അവരാ..
മം.. ശെരി.!!! ഞാനിപ്പോ വരാ അമ്മാവാ…
അതും പറഞ്ഞു ഞാൻ നേരെ ക്ലാസ്സിലേക്ക് നടന്നു..!! ഈ സമയം പിരീഡ് കഴിഞ്ഞ് ടീച്ചർ ക്ലാസ്സ് കഴിഞ്ഞു പോയിരുന്നു..
അങ്ങനെ ടീച്ചർ പോയതിന്റെ സന്തോഷത്തിൽ പിന്നിലെ ബെഞ്ചിൽ ഉറങ്ങി കിടന്നവരടക്കം എണീറ്റ് ബഹളം വാക്കുമ്പോഴാണ് ഞാൻ ഉള്ളിൽ കേറി ബാഗ് എടുക്കുന്നത്…
എടീ അനു.!! നീയിതെവിടെക്കാ..!! ആരാ ആ പുറത്തു നിൽക്കുന്നേ… ഞാൻ ബാഗടുത്തു പുറത്തേക്ക് നടക്കാനൊരുങ്ങവേ എന്റെ കയ്യിൽ പിടിച്ചുകൊണ്ടു റസിയ ചോദിച്ചതും…