അതും പറഞ്ഞു അവർ കിച്ചനിലേക്ക് നടന്നു… ഞാനും പിന്നെ അവിടെത്തന്നെ ഇരിക്കാതെ നേരെ സോഫയിൽ നിന്നുമെണീറ്റ് വീടൊക്കെയൊന്നു ചുറ്റി കാണാൻ തുടങ്ങി…
അത്രക്ക് വലിയ വീടൊന്നും അല്ലെങ്കിലും രണ്ട് ബെഡ്ഡ്റൂമും ചെറിയൊരു ഹാളും കിച്ചനും അടങ്ങുന്ന 2 പേർക്ക് തങ്ങാൻ ധാരാളം സ്ഥലമുള്ള വീടായിരുന്നു അത്… പെട്ടന്നാണ് ഹാളിലായുള്ള സെൽഫിൽ കുറേ ഫോട്ടോകൾ എന്റെ കണ്ണിൽ പെട്ടത്… ഞാൻ പതിയെ അങ്ങോട്ട് നടന്നു…
അനു…
പെട്ടന്ന് പിന്നിൽ നിന്നുമുള്ള ലച്ചു ചേച്ചിയുടെ വിളി വന്നതും ഞാൻ ആ ഫോട്ടോകളിൽ നിന്നും കണ്ണെടുത്തുകൊണ്ട് തിരിഞ്ഞു നോക്കി…
ചേച്ചി… ഇതൊക്കെയാരാ..
അതൊക്കെ ഞങ്ങടെ ഫാമിലീസാ അനുമോളെ…
ചേച്ചി ഈ കൊച്ച്..!!
സെൽഫിലായി ഏറ്റവും വലുപ്പത്തിൽ കണ്ട മൂന്നാലു ഫോട്ടോകളെ ചൂണ്ടി ഞാൻ ചോദിച്ചതും…
ഓഹ് അതോ..!! അത് വിനൂന്റെ ചേച്ചീടെ കുട്ടിയാ…
ഞാൻ വിചാരിച്ചു നിങ്ങളുടെ ആണെന്ന്..!!! അല്ല ചേച്ചി ഇവരൊക്കെ ഇപ്പൊ എവിടാ..!!!
അവരൊക്കെ നാട്ടിലുണ്ടടാ…
ചേച്ചി ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ…
എന്താടാ..!! ചോദിച്ചോ..
അല്ലാ നിങ്ങൾ ലൗ മാര്യേജ് ആണോ…
എങ്ങനെ മനസ്സിലായി…