എന്നതും നിങ്ങളുടെ ചോയ്സ്.”രുദ്ര പറഞ്ഞു.
“അത്ര ആഗ്രഹിച്ചു സ്വന്തമാക്കാൻ ശ്രമിച്ചത് ഞാൻ കൈവിട്ടുകളയും എന്ന് തോന്നുന്നുണ്ടോ രുദ്ര നിനക്ക്. ഞാൻ സഹിച്ചത് സ്വത്ത് മുന്നിൽ കണ്ടു തന്നെയാ.എന്റെ ശരീരം കൊടുത്തുണ്ടാക്കിയതാ രാജീവ് എല്ലാം.പ്രതികരിക്കാതിരുന്നത് ഒരിക്കൽ എന്റെ കൈപ്പിടിയിൽ എല്ലാം ഒതുങ്ങും എന്ന് കരുതി തന്നെയാ. അതിനിടയിലേക്ക് നീ വന്നുകയറി.അങ് ചോദിച്ചാൽ ഉടനെ നൽകാൻ എന്തവകാശമുണ്ട് നിനക്ക്…….”
“രാജീവ് എന്റെ ബിനാമിയാണ് എന്നത് തന്നെ.അവനുണ്ടാക്കിയ സ്വത്തിന്റെയെല്ലാം മൂലധനം ഈ ഞാൻ നൽകിയതും. അവകാശം ഉന്നയിക്കാൻ ധാരാളമാണത്.”
രുദ്ര പറഞ്ഞു.
“എങ്കിൽ കേട്ടൊ……തരാൻ എനിക്ക് മനസ്സില്ല.എന്നെ കൊന്നാൽ നിനക്കിത് കിട്ടില്ല രുദ്ര. എന്നെക്കാൾ നന്നായി നിനക്ക് അറിയാമത്.”
“നീ ചത്താൽ അവകാശം കുഞ്ഞിന് അല്ലെ.അതിന്റെ നടത്തിപ്പ് മാധവനും.അങ്ങനെ തന്നെയല്ലേ നീ രജിസ്റ്റർ ചെയ്തിരിക്കുന്നത്.”രുദ്ര ചോദിച്ചു
“അപ്പൊ അറിയാം നിനക്ക്.പിന്നെ എന്തിന് നീ എന്നിക്ക് പിന്നാലെ വന്നു.”
“രുദ്ര കണ്ണുവച്ചതോന്നും നേടാതെ പോയിട്ടില്ല.അതുപോലെ ഇതും.”
“ആഗ്രഹം കൊള്ളാം.പക്ഷെ നടക്കില്ല രുദ്ര.ഏതാഗ്രഹവും എളുപ്പത്തിൽ നടക്കുമെന്ന് കരുതിയത് നിന്റെ ഒന്നാമത്തെ തെറ്റ്.എന്റെ പിന്നാലെ വന്നത് അതിലും വലുത്.ഒരിക്കലും നടക്കാത്ത ആഗ്രഹങ്ങളുമുണ്ട് എന്ന് നീ മറന്നു.”അപ്പോൾ സാഹിലയുടെ മുഖത്ത് പരിഹാസം നിറഞ്ഞ ഒരു ചിരി ഉണ്ടായിരുന്നു.
“ഞാൻ പറഞ്ഞില്ലേ രുദ്ര.ഞാൻ ആഗ്രഹിച്ചു സ്വന്തമാക്കിയത് കൈവിട്ടുകളയാൻ എനിക്ക് കഴിയില്ല എന്ന്.ഒന്ന് പ്രതികരിക്കുകയെങ്കിലും ചെയ്യും എന്ന് നീ കരുതിയില്ലെ.
എതിരെയുള്ളത് നീയാകുമ്പോൾ അതറിഞ്ഞു പ്രതിരോധം തീർക്കേണ്ടതും എന്റെയാവശ്യം. നിന്റെ സമയം കഴിഞ്ഞു, ഇനി എന്റെ സമയം.”
അപ്പോൾ പുറത്ത് ഏതാനും ചില വാഹനങ്ങൾ വന്നുനിക്കുന്ന ശബ്ദം രുദ്ര കേട്ടു.അവളും കൂടെ വന്നവരും ഒന്ന് പകച്ചു.എല്ലാം മുറികെപ്പിടിച്ച് ഓടാൻ ശ്രമിച്ച സാഹിലയുടെ മൂർച്ചയുള്ള വാക്കുകൾ രുദ്രയുടെ മനസ്സിൽ വന്നു.അപ്പോൾ സാഹിലയിൽ ചിരി മാത്രമായിരുന്നു.
*************
ഇനിയൊരു തിരിച്ചുവരവില്ല എന്ന് മനസ്സിൽ ഊട്ടിയുറപ്പിച്ചുകൊണ്ട് അവരിറങ്ങി.സാവിത്രി മുഖം കൊടുക്കാൻ പോലും കൂട്ടാക്കിയില്ല.ഗായത്രിയുടെ മുഖത്ത് നിസ്സഹായത മാത്രം. പടി ഇറങ്ങുന്ന സമയം എതിരെ മാധവന്റെ കാർ വന്നു നിന്നു.
“ഞാൻ കരുതിത്തന്നെയാ വന്നത്. എന്തായാലും കൃത്യസമയത്ത് വരാൻ പറ്റി.ഞാൻ ചെയ്യേണ്ടത് ഒരു ബുദ്ധിമുട്ടുമില്ലാതെ നടന്നു കിട്ടി.”ഡ്രൈവിങ് സീറ്റിൽ നിന്നും ഇറങ്ങിക്കൊണ്ട് മാധവൻ പറഞ്ഞു.
“ഇറക്കിവിടുന്നതിനെക്കാൾ നല്ലത് സ്വയം ഇറങ്ങുന്നതാണെന്ന് തോന്നി.”ശംഭു പറഞ്ഞു.
“എന്നാലും നിങ്ങൾ ഇത്രയും അധപ്പധിച്ചു എന്ന് ഞാനറിഞ്ഞില്ല സ്വന്തം ഭാര്യയെപ്പോലും വില്പനക്ക് വച്ച തനിക്ക് നാളെ മറ്റുപലതും തോന്നും.ഒരുപക്ഷെ ഗായത്രിയെ പോലും താൻ……”
“ച്ചീ……….നിർത്തെടി.പറഞ്ഞു പറഞ്ഞു നീയെങ്ങോട്ടാ ഇത്……