ഒരുനാൾ … ഒരു കനവ്‌ [മന്ദന്‍ രാജാ]

Posted by

ഒരുനാൾ … ഒരു കനവ്‌

Orunaal… Oru Kanavu | Author : Manthan Raja


“”ഓഹ് !! സോറി സാർ … “”

വലിയൊരു ഗട്ടറിൽ ചാടിയപ്പോഴാണ് സാജിത കണ്ണുതുറന്നത് .

എപ്പോഴോ തന്റെ സീറ്റിലിരുന്ന ആളുടെ തോളിൽ ചാരിക്കിടക്കുകയാണെന്ന് മനസ്സിലായപ്പോൾ സാജിത ചമ്മലോടെ സോറി പറഞ്ഞു .

“‘ കുഴപ്പമില്ല മോളെ . ഉറങ്ങിക്കോ “” അയാൾ ചിരിച്ചു .

“” ഹേയ് ..ഉറക്കം പോയി . അല്ലേലും കാഴ്ചകൾ കാണാനാ സൈഡ് സീറ്റിലിരുന്നേ . മിസ്സായി “‘ സാജിത ടവൽ കൊണ്ട് മുഖം തുടച്ചിട്ട് ചിരിച്ചു

“‘ മോളെങ്ങോട്ടാണ് ?”

” മൂന്നാറിനാണ് ടിക്കറ്റെടുത്തെ ? അങ്കിളോ ?”’

“” ഞാൻ കാന്തല്ലൂർക്കാണ് “‘

”ആണോ ..ഞാൻ കേട്ടിട്ടുണ്ട് ആ സ്ഥലം .ഒത്തിരി പഴങ്ങളും പച്ചക്കറികളും ഒക്കെ ഉള്ള സ്ഥലമല്ലേ ?”’ സാജിതയുടെ മുഖം വിടർന്നു

“” അതെ … ഒരിക്കൽ വാ . വീട്ടുകാരെയും കൂട്ടി . കാണാൻ നല്ല ഭംഗിയുള്ള സ്ഥലങ്ങളാണ് “”

“”വ …വരാം “‘ അയാൾ പറഞ്ഞപ്പോൾ അവളുടെ മുഖം വാടി

“”‘ ചോദിച്ചില്ല ഞാൻ . മോള് മൂന്നാറിൽ എങ്ങോട്ടാണ് ? ഫാമിലിയൊക്കെ ?””

“‘ ആരുമില്ല … വെറുതെ മൂന്നാറോക്കെ ഒന്ന് കറങ്ങാമെന്ന് കരുതി “”‘

“‘ അതെന്നാ .. മൂന്നാർ ഒക്കെ വരുമ്പോൾ ഹസ്ബൻഡോക്കെ ഒക്കെ ആയി വരണം . മോൾടെ കല്യാണം കഴിഞ്ഞിട്ടില്ലാത്തത് കൊണ്ട് ഫാമിലി ആയിട്ടെങ്കിലും “”

“‘ എന്റെ കല്യാണം കഴിഞ്ഞതാണ് . ഫാമിലി … പേരന്റ്സ് ആരുമില്ല . ഒരു ആക്സിഡന്റിൽ “‘ സാജിതയുടെ കണ്ണുകൾ നിറഞ്ഞു .

“‘ ഓ .. സോറി മോളെ . സാരമില്ല . ദൈവം നമ്മളെ പലപ്പോഴും പരീക്ഷിക്കും . പക്ഷെ ദൈവം മിക്കപ്പോഴും പരാജയപ്പെടുകയാണ് പതിവ് . പകരം മോൾക്ക് നല്ലൊരു ഹസ്ബന്റിനെ തന്നില്ലേ “‘അയാൾ അവളെ സാന്ത്വനിപ്പിച്ചു .

“‘ അങ്ങനൊരു അദ്ധ്യായമില്ല അങ്കിൾ . ഞാൻ അതൊക്കെ എന്നേ മറന്നതാണ് “”

“” മോളെ … “‘അയാൾ അമ്പരപ്പോടെ അവളെ നോക്കി .

സാജിത അയാളിൽ നിന്ന് മുഖം മറച്ചു പുറത്തെ കാഴ്ചകളിലേക്ക് നോക്കി

ചെറുതും വലുതുമായ കുന്നുകളിൽ പച്ചപ്പോടെ തളിർത്തു നിൽക്കുന്ന തേയില തോട്ടങ്ങൾ

പുറത്തെ കുട്ടകളിൽ കൊളുന്തു നിന്നുള്ള ഇരുണ്ട കളറുള്ള സ്ത്രീകൾ .

അവർ പരസ്പരം സംസാരിച്ചുകൊണ്ട്, കൊളുന്തു നുള്ളുന്നു .

എണ്ണയിട്ട തിരിപോലെ ഒരേ ക്രമത്തിൽ കുട്ടയിലേക്കും തേയിലച്ചെടിയിലേക്കും നീളുന്ന കൈകൾ .

സാജിത തല ബസിന് വെളിയിലേക്ക് ഒന്ന് നീട്ടി , ചൂട് പിടിച്ച മനസ്സിനെ

Leave a Reply

Your email address will not be published. Required fields are marked *