ഒരുനാൾ … ഒരു കനവ്‌ [മന്ദന്‍ രാജാ]

Posted by

ലൈക് ഡാഡി ഓർ ബ്രദർ “”

ഡേവിഡ് പറഞ്ഞപ്പോൾ സാജിതയുടെ മുഖം വാടി . അവൾ മുന്നോട്ട് അയാളെ നോക്കാതെ നടന്നു .

”അവിടുന്ന് വലത്തേക്ക് മോളെ … “”

മുന്നിൽ നടക്കുന്ന സാജിതയോട് വലത്തേക്കുള്ള കൈവഴി ചൂണ്ടിയയാൾ പറഞ്ഞപ്പോൾ അവൾ അങ്ങോട്ട് നോക്കി .

“‘ഓ ..!! എന്നാ സൂപ്പർ വീടാണ് അങ്കിളേ … സൂപ്പർ … ഉമ്മആആ “”” അവൾ കവറുകളവിടെ വെച്ചിട്ട് തിരിഞ്ഞോടി വന്നയാളുടെ കഴുത്തിൽ തൂങ്ങി മുഖത്താസകലം ഉമ്മവെച്ചു

വെട്ടുകല്ല് കൊണ്ടുണ്ടാക്കിയ ചെറിയൊരു വീടായിരുന്നു അത് . വീടിന് മുന്നിൽ പുല്ലുകൊണ്ട് മേഞ്ഞ നീളമുള്ള ഒരു വരാന്തയുണ്ടായിരുന്നു .അവിടെ വെട്ടുകല്ലും തടികൊണ്ടും മുളകൊണ്ടുമുണ്ടാക്കിയ ഇരിപ്പിടങ്ങളും ടേബിളുകളും . മുളന്തണ്ടുകളിൽ തൂങ്ങിക്കിടക്കുന്ന നിറയെ പൂച്ചെടികൾ .ഉണ്ടായിരുന്നു . അങ്ങിങ്ങായി റാന്തൽ വിളക്കുകളും

“‘ഹോ !! എന്റെയെങ്കിളേ …. എനിക്ക് കെട്ടിപ്പിടിച്ചുമ്മ വെക്കാൻ തോന്നണു “‘ അവൾ ഒരു ടേബിളിലേക്ക് കവറുകൾ വെച്ചിട്ട് കൈകൾ വിരിച്ചു വട്ടം കറങ്ങി

“‘തന്നോ നീ .. ഉമ്മ സ്വീകരിക്കാൻ ഞാൻ തയ്യാർ ” ഡേവിഡ് താക്കോൽ കൊണ്ട് വാതിൽ തുറന്ന് പറഞ്ഞപ്പോൾ അവളോടി ചെന്നയാളുടെ പുറത്തേക്ക് ചാരി കെട്ടിപ്പിടിച്ചനങ്ങാതെ നിന്നു

“‘ ദൈവമായിട്ടാ അങ്കിളിന്റെ കൂടെ പോരാൻ എന്നെ തോന്നിപ്പിച്ചേ “‘ അവളുടെ ശബ്ദം ഇടറിയപ്പോൾ ഡേവിഡ് തിരിഞ്ഞവളെ തന്നോട് ചേർത്തു

“” നിനക്കെത്ര നാൾ വേണേലും ഇവിടെ താമസിക്കാം . മരിക്കണോന്ന് തോന്നുമ്പോ പോയാൽ മതി “‘

ആയാൾ അവളുടെ നിറുകയിൽ ഉമ്മ വെച്ചു

സാജിതയുടെ കണ്ണുകൾ നിറഞ്ഞു

“‘ആ മുറി നീയെടുത്തോ . കുളിക്കണേൽ കുളിച്ചോ . പുറത്താണ് ബാത്രൂം . നല്ല തണുപ്പുണ്ടാകും . പുറകിൽ അടുപ്പുണ്ട് . കലത്തിൽ വെള്ളം ചൂടാക്കി കുളിച്ചോ .ഉണക്ക പുല്ല് ഉണ്ടാകും കത്തിക്കാൻ “”‘

ഒരു മുറി കാണിച്ചയാൾ പറഞ്ഞപ്പോഴും അവൾ ആ വീട് കാണുകയായിരുന്നു .

നേരെ കേറിചെല്ലുമ്പോൾ ഒരു ചെറിയ ഹാൾ .അതിനിരുവശത്തും രണ്ടു മുറികൾ . ഹാളിനു പുറകിലായി ചെറിയ കിച്ചനും . കിച്ചനും ഹാളുമായി മുളകൊണ്ടാണ് വേര്തിരിച്ചിരിക്കുന്നത് .

”അങ്കിളെങ്ങോട്ടാ ?”

കൈലിമാറി വന്നപ്പോഴും സാജിത ഹാളിലെ ബുക്ക് ഷെൽഫും പെയിന്റിങ്ങുകളും നോക്കി നിൽക്കുവായിരുന്നു .

“‘അങ്കിളൊരുപാട് വായിക്കും അല്ലെ ?”’

“‘ഹ്മ്മ്മ് …വായിക്കും . മോൾക്കിഷ്ടമാണോ വായന . എങ്കിൽ ഫ്രഷായിട്ട് ഇഷ്ടമുള്ള ബുക്ക് വായിച്ചിരുന്നോളൂ .. “‘ ഡേവിഡ് ചിരിച്ചു

“‘ അങ്കിൾ … അറബിയും കഴുതകളും എന്ന ബുക്ക് വായിച്ചിട്ടുണ്ടോ ?”’

“‘ ഒരു സൈറാബാനു എഴുതിയതല്ലേ അറബിക്കല്യാണത്തെ ബേസ് ചെയ്ത് . “”

“‘അതെ … “”

“‘ മോൾക്ക് അതാണോ വേണ്ടത് .. ഇവിടെയിരിപ്പുണ്ട് . നല്ല എഴുത്താണ് . ഒരു കഥ കൊണ്ട് തന്നെ ആ പെൺകുട്ടി ഫേമസായി . ഹ്മ്മ് ..ഞാനെന്നാൽ ചെല്ലട്ടെ . കുറച്ചുനനക്കാനുണ്ട് .. ഇരുട്ടുന്നതിന് മുൻപ് ചെയ്യണം . ഞാൻ വരുമ്പോഴേക്കും മോൾ നല്ല ചായ ഉണ്ടാക്കിക്കോ .. മോളുടെ കൈപ്പുണ്യം അറിയട്ടെ “‘

“‘ഞാനും വരുന്നങ്കിൾ “‘

“‘ ഓക്കേ ..എന്നാൽ ഡ്രെസ് മാറീട്ടു പോരെ ….ഞാൻ പുറകിൽ കാണും .. പുറകിലൂടെ ഒരു ഹോസിട്ടിട്ടുണ്ട് അതിലെവന്നാൽ മതികേട്ടോ””’ സാജിതയുടെ

Leave a Reply

Your email address will not be published. Required fields are marked *