“” ബജി കേട്ടിട്ടില്ലേ ..അയ്യേ .. കഷ്ടം “”
“‘ഇല്ല അങ്കിളേ . ഒരുമാതിരിപ്പെട്ടതോന്നും ഞാൻ കഴിച്ചിട്ടില്ല . നെയ്‌ച്ചോറ് ബിരിയാണി ഉപ്പുമാവ് ചപ്പാത്തി അങ്ങനെയൊക്കെ “” അവളുടെ മുഖം വാടി
“”ബാ സീറ്റ് പിടിച്ചിട്ട് കഴിക്കാം ”’
ഡേവിഡ് പറഞ്ഞപ്പോൾ സാജിതയും അയാൾക്ക് ബസിലേക്ക് കയറി
“”‘ അങ്കിളേ ..എന്റെ കൂടെയിരിക്ക് “”
അവൾ സീറ്റിൽ കവറും വെച്ചപ്പോളതിന് പുറകിലെ സീറ്റിൽ കവറുകൾ വെച്ച ഡേവിഡിനോടവൾ പറഞ്ഞു
“”‘ അത് ലേഡീസ് സീറ്റാണ് മോളെ .അവിടെയിരുന്നാൽ ലേഡീസ് വന്നാൽ എന്നെ എണീപ്പിക്കും ”
“”” അപ്പൊ എന്റെ കൂടെയങ്കിൾ ഇരുന്നതോ ?”’
“‘അത് ജനറൽ സീറ്റല്ലേ ? അവിടെ ആർക്കുവേണേലും ഇരിക്കാം . മോൾ കേരളത്തിന് വെളിയിലായിരുന്നോ ?”’
”അല്ല ഇവിടെത്തന്നെയായിരുന്നു “” മുന്നിലെ സീറ്റിൽ വെച്ച കവറുകൾ അയാളുടെ സീറ്റിൽ വെച്ചിട്ട് അവൾ അയാളുടെ കൂടെ ബസിനു വെളിയിലിറങ്ങി
ചൂട് ബജി രുചിയോടെ കഴിക്കുന്നത് കണ്ടപ്പോൾ അവളോട് വാത്സല്യം തോന്നി .
പിന്നെയും വാഴക്കാ ബജിയും കിഴങ്ങു ബജിയും വാങ്ങി അവളുടെ പ്ളേറ്റിലേക്കിട്ടപ്പോൾ സജിത അയാളെ നോക്കി ചിരിച്ചു .
“‘ വയറു ഫുള്ളായി . ഒത്തിരിയായി ഇങ്ങനെ കഴിച്ചിട്ട് . ബജി കൊള്ളാം കേട്ടോ . അങ്കിളിനറിയാമോ ഇതുണ്ടാക്കാൻ . എന്നെ പഠിപ്പിക്കാമോ ?”
കഴിച്ചുകഴിഞ്ഞ് തിരിച്ചു ബസിൽ കയറി അയാൾക്കൊപ്പം സീറ്റിൽ ഇരുന്നുകൊണ്ടവൾ പറഞ്ഞു
“‘പഠിച്ചിട്ടെന്തിനാ ? നീ മരിക്കാൻ പോകുവല്ലേ ?””
“‘ ശെരിയാണല്ലോ ..എന്തായാലും ഒന്നൂടെ ഇവിടെ വന്നു ബജി തിന്നിട്ടെ മരിക്കുന്നുള്ളൂ “” സാജിത ചിരിച്ചു . അവളുടെ വലത്തേ കവിളിലെ നുണക്കുഴി വളരെ മനോഹരമായി തോന്നി അയാൾക്ക് .
“‘ കഴിച്ചിട്ടെന്നാ തോന്നി മോൾക്ക് “‘
“‘അങ്കിളെനിക്ക് രണ്ടാമതും വാങ്ങിത്തന്നില്ലേ . സത്യമ്പറഞ്ഞാൽ എനിക്ക് കെട്ടിപ്പിടിച്ചൊരുമ്മ തരാൻ തോന്നി “‘
“‘എന്നിട്ടെന്നാ പറ്റി . തരാൻ മേലായിരുന്നോ ?”’ ഡേവിഡ് അവളെ കളിയാക്കി പറഞ്ഞു
“””ഉമ്മആആ ..”’
പൊടുന്നനെ അവൾ കെട്ടിപ്പിടിച്ചു കവിളിൽ ഉമ്മ വെച്ചപ്പോൾ അയാൾ ഞെട്ടിപ്പോയി .
ബസിനുള്ളിലേക്ക് ചുറ്റുപാടും നോക്കി അയാൾ നെടുവീർപ്പിട്ടു . ബസിലാകെ മൂന്നോ നാലോ പാണ്ടിസ്ത്രീകളെ ഉള്ളൂ . മറ്റുള്ളവരൊക്കെ പുറത്താണ്
“‘ആരേലും കണ്ടിരുന്നേൽ … “‘അയാൾ അവളെ നോക്കി മെല്ലെ പറഞ്ഞു
“‘ കണ്ടിരുന്നേൽ എന്നാ .. എനിക്ക് ഉമ്മ വെക്കണോന്ന് തോന്നി . ഉമ്മവെച്ചു”‘ സാജിത വീണ്ടും നിഷ്കളങ്കതയോടെ ചിരിച്ചു .
യാത്രയിൽ മറയൂരിനെക്കുറിച്ചും കാന്തല്ലൂരിനെ കുറിച്ചും അവൾ ആകാംഷയോടെ ചോദിച്ചുകൊണ്ടിരുന്നു . അയാൾ അതിലേറെ ഉത്സാഹത്തോടെ പറഞ്ഞുകൊണ്ടും .
“” ഞാൻ വൈകിട്ടത്തേക്ക് പൊറോട്ട പറയട്ടെ ? കോവിൽക്കടവിൽ ബസ്