ഒരുനാൾ … ഒരു കനവ്‌ [മന്ദന്‍ രാജാ]

Posted by

സാമ്പത്തികമുണ്ട് . ഇതൊന്നുമില്ലാത്ത കാലത്ത് അവൾക്കെന്റെ സാമീപ്യം വേണമെങ്കിൽ അന്നവൾക്കെന്നെ സമീപിക്കാം . ഇതേ തീവ്രതയോടെ ഞാൻ അവളെ സ്വീകരിക്കും ”’

ഡേവിഡ് പറഞ്ഞപ്പോൾ സാജിത അയാളെ ഇമവെട്ടാതെ നോക്കിയിരുന്നു . ക്രമേണ അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു .

“‘എന്നാ മോളെ കരയുന്നെ ?”

“‘ഹേയ് ..ആന്റി ഭാഗ്യം ചെയ്തവളാ . അതോർത്തപ്പോ “‘

“‘ അങ്ങനെയൊന്നുമില്ല മോളെ . ഒരാളുടെ ഭാഗ്യം മറ്റൊരാളുടെ നിർഭാഗ്യമല്ലേ എന്റെ കാര്യത്തിൽ നോക്കുമ്പോൾ “”

“‘ഹ്മ്മ് .. അപ്പോൾ അങ്കിളെന്നാ കാന്തല്ലൂർക്ക് ? ജോലിയാണോ അവിടെ ?””

“‘ അധ്യാപകൻ ആയിരുന്നു . മോളുടെ കല്യാണം വരെ ജോലിചെയ്തു . ചുമ്മാ വീട്ടിലിരുന്നാൽ ഭ്രാന്താകുമെന്നോർത്ത് . കല്യാണം കഴിഞ്ഞപ്പോൾ ഞാൻ കാന്തല്ലൂർ അൽപം സ്ഥലം വാങ്ങി . ചെറിയൊരു കോട്ടേജ് പോലെ പണിതു . “‘

”അപ്പൊ അങ്കിൾ …സോറി സാറവിടെ തനിച്ചാണോ ? ആഹാരമൊക്കെ അപ്പോൾ ?””

“” സാറേന്ന് ഒന്നും വിളിക്കണ്ട . അങ്കിളെന്ന് തന്നെ വിളിച്ചോ . ആഹാരമൊക്കെ ഞാൻ തന്നെ . ഒരാൾക്ക് ഉള്ളതുണ്ടാക്കാൻ ഞാൻ പോരെ .. പിന്നെ മറ്റൊരാളുടെ ഇഷ്ടം നോക്കേണ്ടാത്തത് കൊണ്ട് അങ്ങനെയും കുഴപ്പം ഇല്ലല്ലോ “” ഡേവിഡ് ചിരിച്ചു

ആഹാ !! അങ്കിളുണ്ടാക്കുമോ ? ബിരിയാണിയുണ്ടാക്കുമോ ?”’ സാജിതയുടെ കണ്ണുകൾ ഒന്ന് കൂടി വിടർന്നു

“‘”‘ പിന്നെ .. മോൾക്ക് ബിരിയാണി അത്രയിഷ്ടമാണോ ?””

“‘ ഇഷ്ടമാണ് … ഉമ്മി ഉണ്ടാക്കുമായിരുന്നു . പിന്നെ വല്ലപ്പോഴും ബിരിയാണി തിന്നിട്ടുണ്ട് . ബട്ട് അന്നത്തെ ആ ടേസ്റ്റ് കിട്ടീട്ടില്ല “‘ സാജിത വീണ്ടും തേയില നിറഞ്ഞ മലനിരകളിലേക്ക് നോക്കി .

“‘ അങ്കിൾ ..ഈ മൂന്നാറിൽ എവിടെയാണ് സൂയിസൈഡ് പോയന്റ് “”

“” ഏഹ് ? അതെന്നാ അങ്ങനെ ചോദിച്ചേ ? മോള് മരിക്കാനാണോ മുന്നാറിൽ വന്നേ “‘

“‘ആയിരുന്നു .. ഇപ്പൊ തോന്നുന്നു കുറേക്കൂടെ ജീവിക്കണോന്ന് .എന്ത് നല്ല സ്ഥലങ്ങളാണല്ലേ ?”’

“‘മോളെ ..നീ തമാശ കളയ് കേട്ടോ “”

”തമാശയല്ല അങ്കിളേ .. മരിക്കാൻ തന്നെ വന്നതാ . ബട്ട് ..അങ്കിളേ .. ഒരു കാര്യം ചോദിക്കട്ടെ ..ഞാനും വരട്ടെ അങ്കിളിന്റെ കൂടെ . രണ്ട്‌ ദിവസം കഴിഞ്ഞിട്ട് മരിച്ചോളാം ”’

” ഹഹഹ ..അതിനെന്നാ പോരെ . പക്ഷെ മരിക്കാനാണെൽ ഞാൻ കൂടെ കൊണ്ടുപോകില്ലാട്ടോ . എന്റെ കൂടെ ഉണ്ടായിരുന്നെന്നറിഞ്ഞാൽ എന്നെയും പോലീസ് പിടിക്കും ”’

“‘ ശെരിയാ ..ശെരിയാ ..അതുവേണ്ട . ഞാൻ കുറെ കഴിഞ്ഞു മരിച്ചോളാം . അങ്കിളിന് ഞാനായിട്ട് ദോഷമൊന്നും വരുത്തില്ല “‘

”എന്നാൽ ധൈര്യമായി പോരെ ”’

“‘അങ്കിളേ ..അപ്പൊ മൂന്നാർ ഇറങ്ങണോ ?’ ഈ ബസിന് തന്നെ പോകത്തില്ലേ നമുക്ക് ?”’ ”

മൂന്നാറിൽ ബസ് ഒതുക്കിയപ്പോൾ സാജിത അയാളെ നോക്കി .

“‘മോൾക്ക് വിശക്കുന്നില്ലേ ? എനിക്ക് നല്ല വിശപ്പുണ്ട് . ഇനിയുമുണ്ട് രണ്ടു രണ്ടര മണിക്കൂർ . ബാ വല്ലതും കഴിച്ചിട്ട് അടുത്ത ബസിന് പോകാം . ഈ ബസിന് തന്നെ

Leave a Reply

Your email address will not be published. Required fields are marked *