കുളിക്കുമ്പോഴും എന്റെ മനസ്സ് മുഴുവനും എനിക്ക് കണ്ട് പിടിക്കേണ്ടേ കാര്യം മാത്രം ആയിരുന്നു.
അതിൽ എങ്ങനെ എത്തും എന്ന് ആയിരുന്നു എന്റെ ഡൌട്ട്. എന്ത് ആയാലും ഞാൻ എല്ലാം കണ്ട് പിടിക്കും.
എന്ന് ആരോ എന്നോട് പറയുന്നത് പോലെ എനിക്ക് തോന്നി. കുളിച്ചു കഴിഞ്ഞു ഡ്രസ്സ് മാറി ചെന്നപ്പോൾ സൂസൻ എനിക്ക് ആഹാരം എടുത്തു വെച്ചിട്ടുണ്ടായിരുന്നു.
നല്ല അസ്സല് അപ്പവും മുട്ടയും. അവൾ അടുക്കളയിൽ പോകാൻ പോയപ്പോൾ ഞാൻ അവളുടെ കൈ പിടിച്ചു.
അവൾ എന്ത് എന്ന് പിരികം പൊക്കി എന്നോട് ചോദിച്ചപ്പോൾ.
നീ ഇവിടെ ഇരി നമുക്ക് ഇന്ന് ഒരുമിച്ചു ഇരുന്ന് കഴിക്കാം.
എന്റെ സാമൂ എനിക്ക് അടുക്കളയിൽ നൂറുകൂട്ടം പണിയുണ്ട്.
അത് എല്ലാം പിന്നെ ചെയ്യമേ നീ ഇവിടെ ഇരി. വീണ്ടും എഴുന്നേറ്റു പോകാൻ നോക്കിപ്പോൾ ഞാൻ അവളെ അവിടെ പിടിച്ചിരുത്തി.
ഞാൻ തന്നെ അവൾക് വിളമ്പിക്കൊടുത്തു. എനിക്ക് എന്ത് എന്ന് ഇല്ലാത്ത സന്തോഷം ആയിരുന്നു.
പപ്പയും മമ്മിയും പോയതിൽ പിന്നെ എനിക്ക് എല്ലാം നഷ്ടമായതുപോലെ ആയിരുന്നു തോന്നിയ എന്നാൽ ഇപ്പോൾ അത് ഇല്ലാ.
കാരണം ഇപ്പോൾ എനിക്ക് സൂസൻ ഉണ്ട്. അങ്ങനെ ആഹാരം എല്ലാം കഴിച്ചു എന്റെ ദൗത്യത്തിലേക്ക് പുറപ്പെടാൻ തയ്യാറായി.
സൂസൻ ഞാൻ പോവാണേ എന്ന് പറഞ്ഞു തിരിഞ്ഞപ്പോൾ അവിടെ അവൾ ഉണ്ടാരുന്നു.
പിന്നെ അവളെ കെട്ടിപിടിച്ചു കൊണ്ടു അ പവിഴ ചുണ്ട്യിൽ മുത്തം കൊടുത്തു കൊണ്ടു ആണ് ഞാൻ ഇറങ്ങിയത് തന്നെ.
മുന്നോട്ടു എങ്ങനെ പോകും എന്ന് എനിക്ക് ഒരു നിശ്ചയമുണ്ടായിരുന്നില്ല. എന്നാൽ എനിക്ക് ഇതു കണ്ടു പിടിച്ചേ മതിയാവൂ.
അതിനാൽ തന്നെ ഞങ്ങൾക്ക് അപകടം നടന്ന സ്ഥലത്തേക്ക് തന്നെ ഞാൻ യാത്രയായി.
അവിടെ മൊത്തം ചുറ്റി നടന്നു കൊണ്ടു അന്ന് നടന്ന കാര്യങ്ങളെക്കുറിച്ച് ഞാൻ ചിന്തിച്ചു.