ഹന്നാഹ് ദി ക്വീൻ 2 [Loki]

Posted by

എന്തേലും ഉണ്ടെങ്കിൽ നമ്മൾ ഓടിക്കേറിക്കോളാം ”

“എന്റെ പോന്നു മൈരന്മാരെ നിങ്ങൾ ഒന്ന് അടങ്ങി ഇരിക്കുന്നുണ്ടോ..അവിടെ ഒരു തേങ്ങായും കാണില്ല”

എന്റെ കോൺഫിഡൻസ് കൂടി കളഞ്ഞോണ്ടിരുന്ന ജിത്തൂനോടും ക്ലാരയോടും ആയിട്ട് ഞാൻ പറഞ്ഞു.എന്നാലും എനിക്കും ഒരു പേടി ഇല്ലാതില്ല..

“ഓ പിന്നെ.. എന്നിട്ടാണല്ലോ ഇന്നലെ റോക്കറ്റ് വിട്ട പോലെ ഓടിയത്.. ഈ ഓട്ടം നീ ഒളിമ്പിക്സിൽ ഓടിയെങ്കി നിനക്ക് ഒരു ഗോൾഡ് മെഡൽ കിട്ടൂലായിരുന്നോടാ.. അല്ലേടി ക്ലാര മോളെ ”

“പിന്നല്ലാതെ ”

രണ്ടാളും കൂടി എന്റെ ചോര കുടിച്ചോണ്ടിരുന്നു..ഞാൻ എല്ലാം കേട്ട് മിണ്ടാതിരുന്നു.. എന്തേലും മിണ്ടിയ പിന്നെ ചോര കുടി കൂടുവേ ഉള്ളുന്ന നല്ല ബോധം എനിക്കുണ്ട്..
കാർ ഇന്നലെ പാർക്ക്‌ ചെയ്തവടെ തന്നെ ജിത്തു പാർക്ക്‌ ചെയ്തു നമ്മൾ കാറിൽ നിന്നിറങ്ങി..
ഞാൻ എത്ര നിർബന്ധിച്ചിട്ടും ക്ലാര വന്നില്ല.. ഇവൾക്കിത് എന്താ ഇത്രയ്ക് പേടി.. പാവം കുറച്ചു നാൾ ഹോസ്പിറ്റലിൽ അല്ലായിരുന്നോ.. മെന്റലി നോർമൽ അവൻ സമയം എടുക്കുമായിരിക്കും..

അങ്ങനെ ഞാനും ജിത്തും മെല്ലെ കാട്ടിലേക്ക് കയറി.. നടന്നു നടന്നു ഇന്നലെ ശബ്ദം കേട്ട ഭാഗത്തു എത്തി..

“ഡാ നീ അപ്പർത്തു നോക്ക്.. ഞാൻ ഇവിടെ നോകാം” വാച്ച് നോക്കികൊണ്ട് ഞാൻ ജിത്തൂനോടായി പറഞ്ഞു..

“പോടാ മൈരേ.. എന്നെക്കൊണ്ടൊന്നും വയ്യ ഒറ്റക്ക് പോയി നോക്കാൻ.. ഒരുമിച്ച് ഉണ്ടാക്കിയ മതി നീ ”

“എന്റെ ദൈവമേ.. ഈ മൈരൻ പേടിത്തൂറി ”

അവിടെ ഒക്കെ അരിച്ചുപെറുക്കി നോക്കിയിട്ടും വാച്ചിന്റെ പൊടി പോലും ഇല്ലായിരുന്നു..
ഞാൻ ഇന്നലെ നമ്മൾ നിന്ന സ്ഥലവും അതിന്റെ അടുത്ത ഭാഗങ്ങളും നന്നായി നിരീക്ഷിച്ചു.. പക്ഷെ സംശയം തോന്നാൻ മാത്രം ഒന്നും തന്നെ അവിടെയെങ്ങും ഇല്ലായിരുന്നു..ഒരു അടിപിടി നടന്നതിന്റെയോ ആരെങ്കിലും ഓടിയതിന്റെയോ പാട് പോലും അവിടെ ഉണ്ടായില്ല..ഇതെന്തു മറിമായം..
നടന്നു ഒരു ഭാഗത്തു എത്തിയപ്പോൾ സഹിക്കാൻ പറ്റാത്ത ഒരു തരം മണം.. മീൻ ചീഞ്ഞു നാറുന്നത് പോലെ.. ഞാൻ പെട്ടന്ന് തന്നെ കർചീഫ് എടുത്തു മൂക്ക് മറച്ചുപിടിച്ചു..
പക്ഷെ എന്നെ നെട്ടിച്ചത് വേറെ ഒന്നും അല്ല.. ജിത്തു ഇതൊന്നും മൈൻഡ് വാച്ച് തപ്പികൊണ്ടിരിക്കുവർന്നു..
ഇവനിതു നാറുന്നില്ലേ.. ഒരു ഭവ വത്യാസവും അവന്റെ മുഖത്തില്ല.. പെട്ടന്നാണ് ഞാൻ അവനെ തന്നെ നോക്കി മൂക്കും മറച്ചു നിക്കുന്നതവൻ കണ്ടത്..

Leave a Reply

Your email address will not be published. Required fields are marked *