ഹന്നാഹ് ദി ക്വീൻ 2 [Loki]

Posted by

ഹന്നാഹ് ദി ക്വീൻ 2

Hanna The Queen Part 2 | Author : Loki | Previous Part

 

ആദ്യ ഭാഗത്തിന് തന്ന സപ്പോർട്ടിനു ഒരുപാട് സന്ദോഷം..

 

തിരിഞ്ഞും മറിഞ്ഞും ഒക്കെ കിടന്നിട്ടും എനിക്ക് ഉറക്ക് വരുന്നുണ്ടായില്ല. ജിത്തും ക്ലാരയും നല്ല ഉറക്കം ആണ്. ആരായിരിക്കും ആ സ്ത്രീ. എന്താ ശരിക്ക് അവിടെ സംഭവിച്ചത്.എന്നിലെ ഡീറ്റെക്റ്റീവ് ഉണർന്നു. എങ്ങനെയും ആ കാട്ടിൽ എന്താ സംഭവിച്ചതെന്ന് കണ്ടു പിടിക്കണം എന്നാ വാശി ആയി എനിക്കു. കണ്ട് പിടിച്ചിട്ടേ ഉള്ളു ഇനി ബാക്കി. ഞാനറിയാത്ത എനിക്കുള്ള ശത്രു ആരാ. ഇനി ക്ലാരയെ ഉപദ്രവിക്കാൻ വന്ന ആരോ ആണോ.
പക്ഷെ ആ സ്ത്രീയുടെ ശബ്ദം എവിടെയോ മുൻപ് കേട്ടു മറന്നതു പോലെ. ഒരു പിടിയും കിട്ടുന്നില്ല എന്നാലും എവിടെ ആയിരിക്കും.
ആഹ് എന്തായാലും നാളെ നോകാം ബാക്കി.
രാവിലെ 6 മണിക്ക് തന്നെ അലാറം വച്ചു മെല്ലെ ഞാൻ എപ്പഴോ ഉറങ്ങിപ്പോയി..
.
.
.
.
.
“വിച്ചു എനിക്കെന്തോ ഭയങ്കര പേടി. എത്രകാലം നമ്മൾ മറച്ചു വെക്കും ഇത് അവനിൽ നിന്നും.. എന്റെ അച്ഛനെ കൊന്ന പോലെ എന്റെ മോനെയും അവർ കണ്ട് പിടിച്ചു കൊല്ലുവോ ”

വീടിന്റെ ബാൽക്കനിയിൽ ഇരുന്ന് കൊണ്ട് സിദ്ധുവിന്റെ അമ്മ പറഞ്ഞു.

“നീ ഇങ്ങനെ പേടിച്ചാലോ ലച്ചു. എനിക്ക് അറിയാവുന്ന ലച്ചു അല്ല ഇത് ”

“ആ ലക്ഷ്മി മരിച്ചിട്ടിപ്പോ പത്തൊമ്പത്തു കൊല്ലം കഴിഞ്ഞു സിദ്ധു. എന്നെ പഴയ കാര്യങ്ങളൊന്നും ഓര്മിപ്പിക്കല്ലേ.. എനിക്കു വയ്യ.. എന്റെ അനിയത്തിയെ എങ്കിലും ഒന്ന് കാണാൻ പറ്റിയെങ്കിൽ ”

കരഞ്ഞു തുടങ്ങിയ ലക്ഷ്മിയെ വിഷ്ണു നെഞ്ചോടു ചേർത്തുകൊണ്ട് പറഞ്ഞു.

“കഴിഞ്ഞ പത്തൊമ്പത് വർഷായില്ലേ ഞാൻ കാണുന്നു ഈ കണ്ണീർ. നിനക്ക് അവളെ കണ്ടു പിടിക്കാൻ പറ്റായ്ക ഒന്നും ഇല്ലാലോ.ഒന്ന് ശ്രമിച്ചു നോക്കിക്കൂടെ നിനക്ക്”

Leave a Reply

Your email address will not be published. Required fields are marked *